Saturday, June 11

കൂട്ടുകാരെ പ്രിയ കൂട്ടുകാരെ
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു
കുന്നോള്ളം സ്നേഹവും കൂട്ടിവെച്ചതിൽ
കുറുമ്പിൻ കുഞ്ഞികൂടുകളും ചാർത്തി വെയ്ക്കാം

കോലം തുള്ളും കാറ്റിനു കൂട്ടായ്‌
കോലം കെട്ടി നടക്കാം

കൊമ്പു വിളി ഉയരും കാവിൽ
പ്രണയം തേടി നടക്കാം

ഈ കാലം നടന്നങ്ങു പോവാതിരിക്കാൻ
കയറു കെട്ടി പിടിക്കാം

കൂട്ടുകാരെ പ്രിയ കൂട്ടുകാരെ
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു .(2)

മഞ്ഞപൂക്കളും മന്ദാരവും
മറുകര കാണാത്ത പ്രണയവും
മാറാതിരിക്കാം എന്നും മാറാതിരിക്കാം

ഈ കാലം നടന്നങ്ങു പോവാതിരിക്കാൻ
കയറു കെട്ടി പിടിക്കാം

കൂട്ടുകാരെ പ്രിയ കൂട്ടുകാരെ
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു..(2)

6 comments:

sm sadique said...

നമുക്ക് കൂട്ടംകൂടി ഒന്നാകാം... പക്ഷെ, കാലത്തിനെ പിടിച്ച് കെട്ടാണ്ട് കാലത്തിനോടൊപ്പം കഥ പറഞ്ഞ് പോകാം...

sm sadique said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

കയറും പൊട്ടിച്ച് കാലമങ്ങു ഓടിപ്പോകും.

നല്ല വരികള്‍.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മഞ്ഞപൂക്കളും മന്ദാരവും
മറുകര കാണാത്ത പ്രണയവും
മാറാതിരിക്കാം എന്നും മാറാതിരിക്കാം

Sukanya said...

ഈ കാലം നടന്നു പോവാതിരിക്കാന്‍ കൂട്ടുകാരെ കൂട്ടം ചേരാന്‍ ക്ഷണിക്കുന്ന കവി മനസ്സ് നന്നായി.

geethavappala said...

നല്ല വരികള്‍ .... കൂട്ടം കൂടി നിന്നാലും കാലം ഓടിപോകും.... കാലം ഓടിപോകുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ പലതും ഓര്‍ത്തു രസിക്കനുണ്ടാവും.... ഓള്‍ ദി ബെസ്റ്റ് !!!!!!!!!!!!!!