
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു
കുന്നോള്ളം സ്നേഹവും കൂട്ടിവെച്ചതിൽ
കുറുമ്പിൻ കുഞ്ഞികൂടുകളും ചാർത്തി വെയ്ക്കാം
കോലം തുള്ളും കാറ്റിനു കൂട്ടായ്
കോലം കെട്ടി നടക്കാം
കൊമ്പു വിളി ഉയരും കാവിൽ
പ്രണയം തേടി നടക്കാം
ഈ കാലം നടന്നങ്ങു പോവാതിരിക്കാൻ
കയറു കെട്ടി പിടിക്കാം
കൂട്ടുകാരെ പ്രിയ കൂട്ടുകാരെ
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു .(2)
മഞ്ഞപൂക്കളും മന്ദാരവും
മറുകര കാണാത്ത പ്രണയവും
മാറാതിരിക്കാം എന്നും മാറാതിരിക്കാം
ഈ കാലം നടന്നങ്ങു പോവാതിരിക്കാൻ
കയറു കെട്ടി പിടിക്കാം
കൂട്ടുകാരെ പ്രിയ കൂട്ടുകാരെ
കൂട്ടം ചേർന്നൊന്നു കൂടി നിൽക്കു..(2)