നാട്ടിൽ... ഇന്ന് എന്റെ മോളുടെ ഒന്നാം പിറന്നാളാ....പപ്പയുടെ വക സ്നേഹപൂർവ്വം ഒരായിരം മുത്തങ്ങളോടെ പിറന്നാളാശംസകൾ.....എല്ലാവരും എത്തിയിട്ടുണ്ടാവും...കേക്ക് മുറിക്കുന്നതിനു മുൻപ്..ഉച്ചയൂണിനു ഇലയിടുന്നതിനു മുൻപ് എപ്പോഴെങ്കിലും ഒരു ഫോൺകോൾ...അല്ലെങ്കിൽ ഒരു മിസ്സ്കോൾ ''വിഷമമുണ്ടാവും ഇവിടെ ഇല്ലതെ പോയതിനു...എന്നാലും ഞങ്ങൾ ഓർക്കുന്നുണ്ട്'' എന്നറിയിക്കാനെക്കിലും ... എല്ലാവരും തിരക്കിലാവും...എല്ലാം കഴിയട്ടെ.... വൈകീട്ട് അങ്ങോട്ട് വിളിക്കണം...ഒന്നിനും കുറവുണ്ടായില്ലല്ലോ..? എന്ന് ചോദിക്കണം. മുറിയുടെ ചുമരിൽ പണ്ട് ഏതോ താമസക്കാരൻ എഴുതിയിട്ട് ഇപ്പോഴും മായാതെ കിടക്കുന്ന ഒരു വാക്കുണ്ട്...അതിനെ ഒന്നും കൂടി നിറം പിടിപ്പിക്കണം "പ്രവാസി"
15 comments:
എഴൊന്ന് അല്ലെ?
ഒരിക്കലും മറക്കില്ല.
ആശംസകള്‍.
വരവൂരാനേ...ചിലവുണ്ട്! കാണണം :)
ആശംസകള്‍!
റാം ജി... ഒത്തിരി സന്തോഷം.
വാഴക്കോടന്‍.. തീർച്ചയായും.
ഇവിടെ എത്തിയതിനു. സന്തോഷം
ഫേസ്ബുക്കില്‍ ഫൊട്ടോ കണ്ടിരുന്നു. ആശംസകള്‍ അച്ഛനും അമ്മയ്ക്കും കുഞ്ഞുസിന്നും.
വക വരട്ടെ. കുഞ്ഞു മോളെ ഞങ്ങള്‍ക്കും കാണിച്ചുതന്നതിന് നന്ദി.
വരവൂരാന്റെ മോളൂട്ടി വരവറിയിച്ചദിനവും സമയവും
മറവിയിൽപ്പെടില്ല ഒന്നൊന്നായോർമ്മയിൽ കുറിക്കാം..
മോളൂട്ടിക്കും മാതാപിതവിനും എല്ലാ നന്മകളും നേർന്നുകൊള്ളുന്നൂ
പ്രഥമ !!!!!!!!!!!...ആശംസകള്‍..
പ്രയാണ്‍, Sukanya, മുരളീമുകുന്ദൻ, Jyotsna ..ഒത്തിരി സന്തോഷായിട്ടോ... ഇവിടെ എത്തി ആശംസ്കൾ അറിയിച്ചതിനു
"ente mon "
enna oru vaakinu enthoru swarthathayanalle.....daivam anuvadichu thanna swarthatha..
ente pennu...
ente mon....
kure naalukalkku sesham boolokathekku vannathanu.....
aashamsakal......
ആശംസകൾ……. അച്ചനും കുഞ്ഞരുമക്കും
പ്രിയ ഈ ലോകം,jayaraj, പ്രിയ സാദ്ദിഖ്..
ഒത്തിരി നന്ദി...ഈ വാക്കുകൾക്ക്
ആശംസകള്‍..ഈ ലോകത്തിലെ എല്ലാ നന്മകളും സന്തോഷങ്ങളും ഇവളെ അനുഗ്രഹിക്കട്ടേ...
നന്ദി ദീപ്സ്

Post a Comment