Saturday, December 12

ഒരു ആന കാര്യംവർഷങ്ങൾക്കു ശേഷമാണു..... കഴിഞ്ഞ കൊല്ലം.... ത്രിശൂർ പൂരത്തിന്റെ തിരക്കിൽ ഒന്ന് അലിയാൻ കഴിഞ്ഞത്‌. ഇലഞ്ഞി തറ മേളത്തിന്റെ മേള കൊഴുപ്പിനു അവസ്സാനം.. തേക്കിൻ കാടിൽ നിന്നു നടുവിലാലിലേക്ക്‌ ഇറങ്ങി കൊണ്ടിരുന്ന എന്റെ അരികിലേക്ക്‌ ഒരു ആന ഇന്റിഗേറ്ററു ഇട്ടു വന്നു നിന്നു. അടുത്തുള്ള ചെറിയ ചാലും, വഴിയിലെ പൊരികച്ചവടക്കാരനെയും, ചാടി കടന്നു ഓടാൻ ചുവടു വെക്കുന്നതിന്റെ ഇടക്ക്‌ പിന്നിൽ നിന്നു ഒരു വിളിയുയർന്നു 'സുനിലേ....' ശബ്ദം അത്ര പരിചയം തോന്നിയില്ലെങ്കിലും ഓടാൻ തുടങ്ങുന്നതിനു മുൻപു പേരു വിളിച്ച ഭാഗത്തേക്കു ഒന്നു തിരിഞ്ഞു നോക്കി.
.
ആനയുടെ കൊമ്പും പിടിച്ചൊരാൾ ചിരിച്ചു കൊണ്ടു നിൽക്കുന്നു. ഓർമ്മയിൽ പരതി മുഖം തിരിച്ചറിഞ്ഞു ' ഗോപി. ' പണ്ട്‌ നാലാ ക്ലാസ്സു വരെ ഒരുമിച്ചു പഠിച്ച ഒരു സഹപാഠി. ഊർമ്മിള ടീച്ചറെയും, പണിക്കരു മാഷെയും ഒരുപോലെ ഭയന്നു മുട്ടു കൂട്ടിയിടിച്ചുരുന്നവൻ, ഓല പമ്പരം കൊണ്ട്‌ കാറ്റിനെതിരെ ഒരുമിച്ചു ഓടിയവൻ... പക്ഷെ അധികകാലം ഉണ്ടായിരുന്നില്ലാ ആ കൂട്ട്‌. അദ്ധ്യാപകരുടെ പഠിപ്പിന്റെ തീക്ഷ്ണതയിൽ പഠിക്കാനുള്ള അവന്റെ മനസ്സ്‌ കരിഞ്ഞുപോയി, അവൻ പഠിപ്പു നിർത്തി. തല്ല് കൊള്ളാനും ഗ്രിഹപാഠം എഴുതാനും യോഗമുള്ളതുകൊണ്ട്‌ ഞാൻ പിന്നെയും മുന്നോട്ട്‌ പോയി.
.
അന്നൊക്കെ സ്ക്കുളിലേക്കു പോവുമ്പോഴും വരുമ്പോഴും വിടിന്റെ അരികിലുള്ള പാടത്ത്‌ കുറെ ആടുകളുമായി ഗോപിയെ കാണുമായിരുന്നു. അപ്പോഴൊക്കെ തികഞ്ഞ ഒരു അസൂയയോടെ ഞാൻ അവനെ നോക്കി നിൽക്കുമായിരുന്നു. സർവ്വതന്ത്ര സ്വന്ത്രനായ്‌ അവൻ അങ്ങിനെ പാടത്ത്‌ തുമ്പികൾക്കൊപ്പം പറന്നു നടക്കുന്നുണ്ടാവും. എപ്പോഴെങ്കിലും ഞങ്ങൾ പരസപരം കണ്ടുമുട്ടുന്ന നിമിഷങ്ങളിൽ അവൻ ഊർമ്മിള ടീച്ചറെയും പണിക്കരു മാഷെയും പറ്റി ചോദിക്കും. അവരുടെ ചോദ്യം ചോദിക്കുന്നതിനെ പറ്റിയും, പെരുക്ക പട്ടിക എഴുത്തിനെ പറ്റിയും, സ്ഥിരമായ്‌ വാങ്ങിവെക്കാറുള്ള പുളിവാർലൽ അടിയെപറ്റിയും ചോദിക്കും. എല്ലാം പറഞ്ഞ്‌ അവന്റെ മുഖത്തേക്ക്‌ നോക്കുപ്പോൾ അടുത്തുനിൽക്കുന്ന ആടിനെ ഒന്നിനെ സ്നേഹം പൂർവ്വം തലോടി വളരെ ദയനീയമായ്‌ അവൻ എന്നെ നോക്കും എന്നിട്ടും മനസ്സിൽ പറയും " ആടിനെക്കാൾ കഷ്ടാ ഇവ്ന്റെ കാര്യം പാവം"
.
അങ്ങിനെ സ്ക്കുളിന്റെ വേദനയുമായ്‌ ഞാനും. പാടത്തു ആടുനോക്കുന്നതിന്റെ സുഖവുമായ്‌ അവനും ഇടക്കിടക്കു കാണാറുണ്ടായിരുന്നു...... വേദനകൾ പങ്കു വെയ്ക്കാറുണ്ടായിരുന്നു
.
അങ്ങിനെയിരിക്കെ ഒരു ദിവസം വെള്ളം കുടിക്കാനെന്ന ഭാവത്തിൽ വീടിന്റെ കിണറ്റുകരയിൽ വന്ന് അവൻ എന്നോട്‌ ഒരു രഹസ്യം പറഞ്ഞു. ആളില്ലാത്ത മന പറമ്പിൽ ഒരു ആനയെ കെട്ടിയിട്ടുണ്ട്‌ അടുത്തെങ്ങും ആരുമില്ലാ... അവന്റെ വർത്തമാനത്തിന്റെ രീതിയും മുഖത്തെ ഭാവവും കണ്ട്‌ ഇയുള്ളവൻ അറിയാതെ ചോദിച്ചു. 'എന്താ നീ അതിനെ അഴിച്ചു കൊണ്ടുപോവാൻ പോവുകയാണോ..?' 'അല്ലടാ നിനക്കു വേണമെങ്കിൽ വാ നമുക്ക്‌ പോയി കാണാം, ചിലപ്പോൾ ആനവാലും കിട്ടും.'
.
അവന്റെ തുടരെ തുടരെ യുള്ള വിവരണവും, നിർബന്ദ്ധവും, അടുത്തെങ്ങും ആരുമില്ലതെ ഒരു ആനയെ കാണുന്നതിന്റെ രസവും. മനസ്സിൽ നിറഞ്ഞപ്പോൾ ഒന്നു പോയാല്ലോന്ന് എനിക്കും തോന്നി. പക്ഷെ എങ്ങിനേ പോവും വീട്ടിൽ എങ്ങാനും അറിഞ്ഞാൽ ആനയെ തല്ലുപോലെ തല്ലും. വഴി അവനോടു തന്നെ ചോദിച്ചു. കൂട്ടം തെറ്റിയ ആടിനെ തൊളിക്കാൻ പോവുന്നതിന്റെ ഇടക്കു അവൻ വിളിച്ചു പറഞ്ഞു 'ആ നോക്കാം ഞാനിതാ വരുന്നു.'
.
കുറെ കഴിഞ്ഞപ്പോൾ അവൻ വന്നു.. കിണറ്റിൻ കരയിലെ ഇരുമ്പു തൊട്ടി തട്ടി മുട്ടി ശമ്പ്ദം മുണ്ടാക്കി എന്നെ അടുക്കള ഭാഗത്തേക്കു വിളിച്ചു. ഞാൻ അപ്പോൾ വീട്ടിൽ വിരുന്നു വന്ന അമ്മാവന്റെയും അമ്മായിടെയും അടുത്തു ചുറ്റിപറ്റി നിൽക്കുകയായിരുന്നു. പോകുന്ന പോക്കിൽ അവർക്കു കഴിക്കാൻ വെച്ചിരുന്ന കുറച്ചു മിച്ചറും ബിസ്ക്കറ്റു എടുത്ത്‌ പോക്കറ്റിലിട്ടു. കിണറ്റിൻ കരയിൽ ചെന്നു കുറച്ചു ഗോപിക്കും കൊടുത്തു.. അതു ചവച്ചരക്കുന്നതിന്റെ ഇടയിൽ അവൻ എന്നോടു ചോദിച്ചു 'ആരാ വിരുന്നുകാരു...... എന്തിനാ വന്നത്‌.. ?'
.
'അമ്മാവനും, അമ്മായിയുമാണു. അവരുടെ അമ്മായിയുടെ അമ്മയുടെ നാത്തുന്റെ മകളുടെ ഇളേമ്മയുടെ മരുമകളുടെ മകളുടെ കല്യാണമാന്നു അതിനു വിളിക്കാൻ വന്നതാ'
.
ഞാൻ അതു പറഞ്ഞു തീർന്നതും പറമ്പിന്റെ മൂലക്കുള്ള കാഞ്ഞിരമരത്തിന്റെ താഴെയുള്ള വേലിയുടെ പൊത്ത്‌ ചുണ്ടിക്കാട്ടി പറഞ്ഞു 'വാ ഇതു തന്നെ പറ്റിയ സമയം'.
.
പാടത്തു കാണാറുള്ള ചാണകവാലൻ കിളിയുടെ തലപോലെ അവനു, വാലു പോലെ ഞാനും. അങ്ങിനെ കാറ്റിൽ ഇളകിപറന്നു പാടത്തുകൂടെ മനപറമ്പിലേക്ക്‌ ഓടി.
.
അവിടെ ചെല്ലുപ്പോൾ ഒഴിഞ്ഞ പറബിൽ ഒരു തേക്കു മരത്തിനു താഴെ ഒരു വലിയ ആന ഇങ്ങിനെ ചെവിയാട്ടികൊണ്ട്‌.. ഗോപിക്ക്‌ മുൻപരിചയം ഉള്ളതുകൊണ്ടാവാം അവൻ കുറച്ചു കൂടെ അടുത്തു പോയി നിന്നു. മദം പാടുള്ള ആനയായതു കൊണ്ടാവാം ഒരു പട്ടതണ്ട്‌ എടുത്ത്‌ ഗോപിയുടെ തലയുടെ മുകളിലൂടെ ഒരു ഏറു ചോദിച്ചപ്പോൾ പറഞ്ഞു ആന പരിചയം കാണിച്ചതാ എന്ന്. കുറച്ചു കൂടി പരിചയം കാണിക്കാൻ വലിയ ഒരു പനം പട്ട ആന തപ്പിയെടുക്കുന്നതിൻ ഇടയിൽ ഞാൻ ഗോപിയോടു പറഞ്ഞു. 'ഗോപിയേ കുറച്ചു മാറി നിൽക്കാം.... ആടുപോൽ അല്ലാ ആന'
.
എന്തോ... ഞാൻ പറഞ്ഞത്‌ അവൻ കേട്ടു. കുറച്ചു മാറി ഒരു പാറകല്ലിൻ ഇരുന്നു ഞങ്ങൾ ആനയെ നോക്കിയിരുന്നു അപ്പോൾ ഗോപിയുടെ മനസ്സിൽ എന്തോക്കയോ മിന്നിമായുന്നുണ്ടായിരുന്നു.. അവൻ എന്റെ തോളിൽ കൈവച്ച്‌ പറഞ്ഞു 'ഒരു ആനക്കാരൻ ആവണം.... സ്ക്കുളിന്റെ മുൻപില്ലുടെ ആന പുറത്തിരുന്ന്...... ഇങ്ങിനെ ഗമയിൽ പോവണം.' അവൻ മനസ്സു കൊണ്ട്‌ അപ്പോഴെക്കും ഒരു ആനക്കാരൻ ആയി കഴിഞ്ഞിരുന്നു.. അവൻ ആനക്കാരൻ ആയ സ്ഥിതിക്ക്‌ എന്റെ മനസ്സിൽ പൊട്ടിമുളച്ചു വന്ന ഒരോ പൊട്ട സംശയങ്ങൾ ആനയെ കുറിച്ച്‌ ഞാൻ ചോദിച്ചു കൊണ്ടിരുന്നു. അവൻ അതിൽ എല്ലാത്തിനു മറുപടി പറയുകയു ചെയ്തു കൊണ്ടിരിന്നു.
.
ഒടുവിൽ ഞാൻ ചോദിച്ചു. 'അല്ല ഗോപ്യേ.... എങ്ങിനാ ഈ ആനയെ പിടിക്കുന്നത്‌..?' അവൻ കുറച്ചു നേരം നിശബ്ദ്ധനായ്‌ പിന്നെ ഇളകിയാടുന്ന ആനയുടെ ചെവിയിലേക്കും, മസ്തകത്തിലേക്കുമോക്കെ നോക്കി, പതുക്കെ പറയാൻ തുടങ്ങി.
.
'ആദ്യം ആനയുടെ പാപ്പാന്മാർ നല്ല നീളവും ബലവുമുള്ള ഒരു കയറു വാങ്ങും. പിന്നെ അതിനെ നല്ല മധുരമുള്ള ശർക്കര പാവിൽ ഇട്ട്‌ മുക്കി എടുക്കും. എന്നിട്ട്‌ കാട്ടിൽ ആന വരാറുള്ള വഴിയിൽ പോയി ഒരു അറ്റം അവിടെ ഒരു മരത്തിൽ നല്ല മുറുക്കനെ കെട്ടും. മറ്റേ അറ്റം കാടിന്റെ ഒരു അറ്റത്തു കൊണ്ടു പോയി നിലത്തു വെറുതെ ഇടും. എന്നിട്ട്‌ ഒളിച്ചിരിക്കും.
.
രാത്രി തീറ്റ തേടി വരുന്ന ആന ആ കയറു കാണും, നല്ല ശർക്കരയുടെ മണവും. സ്വാദും. ആന അതിന്റെ അറ്റം മെല്ലെ മെല്ലെ തിന്നാൻ തുടങ്ങും എന്നിട്ട്‌ മുൻപിലേക്ക്‌ മുൻപിലേക്ക്‌ വരും. ഈ തിന്നുന്ന കയറും മുഴുവൻ ആനയുടെ വയറ്റിൽ ഇങ്ങിനെ പന്തു പോലെ ഉരുണ്ടു ഉരുണ്ടു വരും കുറെ കഴിയുപ്പോൾ ആന പിണ്ടിയിടാൻ തുടങ്ങും അപ്പോൾ ഈ കയറിന്റെ മറ്റേ അറ്റം പുറത്തേക്കു വരും ഇതോന്നു അറിയാതെ ആന പിന്നെയും ശർക്കര കയറു തിന്നു കൊണ്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌ പോവും. ഈ തക്കത്തിനു പാപ്പാൻ മാർ ഓടി വന്നു മറ്റേ അറ്റം വേറേ ഒരു മരത്തിന്മേൽ കെട്ടിയിടും. അങ്ങിനെ എവിടെ പോവാനും കഴിയാതെ ആന കുടുങ്ങി പോവും. പിന്നെ അതിനു പട്ടയൊക്കെ കൊടുത്ത്‌ മയക്കി നാട്ടിലേക്ക്‌ കൊണ്ടു വരും.
.
ഇതുവരെ കേൾക്കാത്ത കഥ. ഞാൻ അവന്റെ മുഖത്തു തന്നെ കണ്ണടുക്കാതെ നോക്കിയിരുന്നു. ''സത്യം'' ഞാൻ വിശ്വാസം വരാതെ ചോദിച്ചു.
.
''പിന്നെ ചിലപ്പോഴോക്കെ ഒരു കോർബിൽ ഒന്നു രണ്ടു ആനയോക്കെ പെടും. ''
.
അതുകൂടി കേട്ടപ്പോൾ ആനയെ കാൾ ഉയരത്തിലാണു അറിവിന്റെ കാര്യത്തിൽ ഗോപി എന്ന് എനിക്കു തോന്നി.. മനസ്സിൽ കിട്ടാവുന്ന ദൈവങ്ങളുടെ പേരെടുത്തു ഞാൻ പ്രാർത്ഥിച്ചു ഇത്ര അറിവുള്ള ഗോപിയെ ഒരു പാപ്പാനാകണേന്ന്.
.
ആ ഗോപിയാണു മുൻപിൽ. ഈശ്വരാ അങ്ങു എത്ര മഹാനാണു.. ഗോപി നീയാണു മിടുക്കൻ നീ നിന്റെ ലക്ഷ്യത്തിൽ എത്തി. വരവുർ സ്ക്കുളിന്റെ മുൻപിലുടെ ആന പുറത്തു കയറി ഗമയോടെ എത്ര പ്രാവശ്യം നീ കടന്നു പോയിട്ടുണ്ടാവും നിന്റെ ആഗ്രഹങ്ങൾ നീ പൂർത്തികരിച്ചിരിക്കുന്നു.
.
ഞാൻ ഞാൻ എത്രയോ വിഡ്ഡി. ഇപ്പോഴും പെരുക്കപട്ടികയും ചോദ്യോത്തരങ്ങളുമായ്‌ ഇങ്ങിനെ അലയുന്നു. ഒരു ലക്ഷ്യമില്ലാത്തതിന്റെ കുറവ്‌ ഞാൻ ഇപ്പോൾ ശരിക്കും തിരിച്ചറിയുന്നുണ്ട്‌. സുഹ്രുത്തേ നിനക്കു മംഗളം.

51 comments:

വരവൂരാൻ said...

എന്നെ ചെറിയച്ഛനാക്കികൊണ്ട്‌... ഇപ്പോൾ ഈ നിമിഷം. ഈ ലോകത്തേക്കു വന്ന എന്റെ ചേട്ടന്റെ ഇരട്ട കുട്ടികൾക്കു...സ്നേഹപൂർവ്വം

ഉമേഷ്‌ പിലിക്കൊട് said...

aasamsakal

പ്രയാണ്‍ said...

ചെറിയച്ചനു അഭിനന്ദനങ്ങള്‍...... മറ്റുള്ളവരുടെ മോഹങ്ങള്‍ സഫലമായിക്കാണുമ്പോള്‍ ചെറിയ അസൂയ അല്ലെ....സാരംല്യ സ്വാഭാവികം....:)

കുമാരന്‍ | kumaran said...

പിന്നെ ചിലപ്പോഴോക്കെ ഒരു കോർബിൽ ഒന്നു രണ്ടു ആനയോക്കെ പെടും. ''
ചെറിയച്ഛാ, ഗോപി കലക്കി.

വിനുവേട്ടന്‍|vinuvettan said...

വരവൂരാനേ ... ഓര്‍മ്മകള്‍ നന്നായിരിക്കുന്നു. ഇതു പോലെ പഴയ കൂട്ടുകാരെയൊക്കെ അപ്രതീക്ഷിതമായി കണ്ടുമുട്ടുക ഒരു ഭാഗ്യം തന്നെ. ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്‌... വളരെ പണ്ട്‌, തിരുനാവായ നാവാമുകുന്ദ ഹൈസ്കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാര്‍ ഇപ്പോള്‍ എന്നെയൊക്കെ ഓര്‍ക്കുന്നുണ്ടാകുമോ എന്ന്...

പിന്നെ, ത്രിശൂര്‍, ഗ്രിഹപാഠം, സുഹ്രുത്ത്‌ എന്നിവയ്ക്കു പകരം തൃശൂര്‍, ഗൃഹപാഠം, സുഹൃത്ത്‌ എന്നിങ്ങനെ എഴുതിയാല്‍ നന്നായിരുന്നു.

അപ്പോള്‍ ചെറിയച്ഛന്‌ അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി said...

എന്നാലും ഗോപിയുടെ അറിവിനെ സമ്മതിച്ചിരിക്കുന്നു. കയറിന്റെ ഒരറ്റം തിന്നു്, അതു പുറത്തുവന്നു്.... ചിലപ്പോള്‍ ഒരു കയറില്‍ രണ്ടാനകള്‍.... ആളൊരു പാപ്പാനായല്ലോ, മോഹം പോലെ. നന്നായി.

സ്ഥാനക്കയറ്റം കിട്ടി അല്ലേ. ഇരട്ടക്കുട്ടികളുടെ ചെറിയഛനായില്ലേ. അഭിനന്ദനങ്ങള്‍.

ആര്‍ദ്ര ആസാദ് / Ardra Azad said...

കൂലിപണിക്കാര്,ഡ്രൈവർമാർ,മേസൺ,എഞ്ചിനിയർ, ഡോക്ട്ടർ മുതൽ എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ ഒരുപാട് ആഗ്രഹിച്ചിട്ടും കിട്ടാത്തൊരു കൂട്ടാണ് ആന പാപ്പന്റെത്.

ഗോപിയെ ഞാനെന്റെ സുഹൃത്താക്കികൊള്ളട്ടെ?

geethavappala said...

പഴയ കൂട്ടുകാരനെ കണ്ടപ്പോള്‍ ഒര്മാകളില്‍നിന്നു സുഹൃത്തിനെ കുറിച്ചു എഴുതുവാന്‍ കഴിഞ്ഞതുതെന്നെ അഭിനന്ദനം... ഗോപി... തന്റെ ലക്ഷ്യത്തില്‍ എത്തിയല്ലോ.....
സ്ഥാനകയറ്റം കിട്ടിയതില്‍ അഭിന്ദനങ്ങള്‍!!!!!!!! ഇരട്ടകുട്ടികളുടെ അമ്മയായ എനിക്ക് കുട്ടികലെകുരിച്ചു
അറിയാന്‍ ആഗ്രഹമുണ്ട്...... ഇരട്ടകുട്ടികളുടെ ആയുസ്സിനും ആരോഗ്യതിനുമായി പ്രത്ധിക്കുന്നു .......

Sukanya said...

ലക്ഷ്യം എന്ത് ആയാലും അതില്‍ എത്തിപ്പെടാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍. ഇതിലെ പെരുക്കപ്പട്ടികയും പുളിവാറല്‍ അടിയും ഒക്കെ ഒന്നു മിന്നി പോയി. പെരുക്കപ്പട്ടിക തെറ്റിയോ എന്നൊരാശങ്ക ഇപ്പോഴും നിലനില്ക്കുന്നു.
ഇരട്ടക്കുട്ടികളുടെ ചെറിയച്ഛന് ആശംസകള്‍.

Mayilpeeli said...

കൂട്ടുകാരനെ അവിചാരിതമായി കണ്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം. ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്തപ്പോള്‍ വരവൂരന്‍ ചെറിയ അച്ഛന്‍ അല്ലെ ആയതു ഞാന്‍ വലിയ അമ്മയായി. എന്റെ ഭര്‍ത്താവിണ്ടേ അനുജന് കുഞ്ഞു പിറന്നു. .

the man to walk with said...

thoongikidakkunna aanakale bhavanayil kaanunnu..

aashamsakal ..

വരവൂരാൻ said...

ഉമേഷ്‌ :‌നന്ദി

പ്രയാണ്‍ :നന്ദിയുണ്ട്‌ ഈ വായനയില്ലേക്ക്‌ ..ആശംസകൾക്കും നന്ദി

കുമാരൻ ജി : നന്ദി

വിനുവേട്ടാ :നന്ദിയുണ്ട്‌ ഈ അഭിപ്രായമറിയിച്ചതിനും തെറ്റു കാണിച്ചതിനും എന്തോ എന്റെ ടൈപ്പിങ്ങിനു എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു ചില്ല അക്ഷരങ്ങൾ വരുന്നില്ലാ

എഴുത്തുക്കാരി :നന്ദിയുണ്ട്‌ ആശംസകൾക്കും ഈ വായനക്കും

ആര്‍ദ്ര ആസാദ് : തീർച്ചയായും നമ്മൾ എല്ലാം ഒരേ സൗഹൃദ ചങ്ങലയിലെ കണ്ണികളല്ലേ

ഗീതാ: നന്ദി ഈ വായനക്കും വിലയേറിയ ഈ അഭിപ്രായത്തിനും.. ഇരട്ടകുട്ടികളുടെ അമ്മയാണല്ലേ.. അതു ഒരു സംഭവം തന്നെയാണു അഭിനന്ദനങ്ങൾ. എന്റെ ചേട്ടന്റെ രണ്ടുകൂട്ടികളിൽ മൂത്തയാൾ ആൺകുട്ടിയും. രണ്ടാമത്തേത്‌ പെണക്കുട്ടിയും ഒരു മിനിറ്റിന്റെ വിത്യാസം രണ്ടു പേരു തമ്മിൽ... നന്ദി

സുകന്യാ : നന്ദിയുണ്ട്‌ ഈ ആശംസകൾക്കും അഭിപ്രായത്തിനും, കണക്കുകൾ തെറ്റാതിരിക്കട്ടെ

മയിൽ പീലി: അപ്പോൾ വല്യമ്മക്കും അഭിനന്ദനങ്ങൾ..ഈ വായനക്കും അഭിപ്രായങ്ങൾക്കും നന്ദി

the man to walk with: സന്തോഷം ഇവിടെയെത്തിയതിനും നന്ദി

നരിക്കുന്നൻ said...

നിന്റെ എഴുത്തുകൾ എപ്പോഴും പുറകോട്ട് വലിക്കുന്നു. ഓർമ്മകളിൽ മറക്കാൻ മടിച്ച് നിൽക്കുന്ന പഴയ വള്ളി നിക്കറുകാരനിലേക്ക് നിന്റെ വരികൾ വലിച്ച് കൊണ്ട് പോകുമ്പോൾ വല്ലാത്ത സുഖമാണ്.

ശരിക്കും ഗോപി പറഞ്ഞപോലെ തന്നെയാണോ? അങ്ങനെത്തന്നെയാണോ ആനയെ പിടിക്കുന്നത്?

ബിലാത്തിപട്ടണം / Bilatthipattanam said...

സുനിലേ,ആ ആനപ്പിടുത്തം ഭയങ്കരായീട്ടാ....

നല്ല വിവരണങ്ങൾ...
അപ്പൊ പുതിയ പാപ്പൻ (ചെറിയ പിതാവ്) ആയതിലും അഭിനന്ദനം കേട്ടൊ.

pattepadamramji said...

'അമ്മാവനും, അമ്മായിയുമാണു. അവരുടെ അമ്മായിയുടെ അമ്മയുടെ നാത്തുന്റെ മകളുടെ ഇളേമ്മയുടെ മരുമകളുടെ മകളുടെ കല്യാണമാന്നു അതിനു വിളിക്കാൻ വന്നതാ'

തമാശയാണെന്‍കിലും അത്തരം ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് വേദനയോടെ ഓര്‍ക്കാന്‍ ഈ പോസ്റ്റ്‌...

ചിലപ്പോള്‍ ഒരു കയറില്‍ രണ്ടാന വരെ കിട്ടും തുടങ്ങിയ രസകരമായ അവതരണം നന്നായി ഇഷ്ടപ്പെട്ടു.
നല്ലൊരു പോസ്റ്റ്‌.
പുതുവത്സരാസംസകള്‍....

വരവൂരാൻ said...

നരി : എഴുത്തിന്റെയും വായനയുടെയും ആഴങ്ങളിലേക്ക്‌ ഇങ്ങിനെ ഇറങ്ങിയെത്തുന്നതിനു മുൻപ്‌ ഏതു മടയിലാണു നീ പതുങ്ങിയിരിക്കുന്നത്‌... നന്ദി ഈ വാക്കുകൾക്ക്‌...ആശം സകൾ


ബിലാത്തി : ആനപിടുത്തം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ആശം സകൾക്കു.. നന്ദി.

രാംജി : വിലയേറിയ വാക്കുകൾക്കു നന്ദി .. തിരിച്ചു സ്നെഹപൂർവ്വം പുതുവൽസരാശം സകൾ

പഥികന്‍ said...

ഇതുവരെ കേൾക്കാത്ത കഥ. നന്നായിട്ടുണ്ട്. ചേട്ടന്റെ ഇരട്ട കുട്ടികൾക്കു ഒരു ദിവസം പറഞ്ഞുകൊടുക്കണം കേട്ടോ?

പിള്ളേര്‍ക്കു ഇതൊക്കെ കേള്‍ക്കാന്‍ സമയം ഉണ്ടാവുമൊയെന്തോ?

സോണ ജി said...

മാന്യ മിത്രമേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമാകാറാട്ടെയെന്നു്‌ ദൈവ നാമത്തില്‍ ആശംസിക്കുന്നു...

വരവൂരാൻ said...

പഥികന്‍,സോണ ജി :ഈ പുതുവൽസരത്തിലേക്ക്‌ കൂടെയെത്തിയ പ്രിയ കൂട്ടുക്കാരെ ഇതു വഴിയിയെത്തിയതിനു ഒത്തിരി നന്ദി

സുനിൽ പണിക്കർ said...

നല്ല ഓർമ്മ..
ആശംസകൾ വരവൂരാനേ..

biju said...

kalakki

ശാന്തകാവുമ്പായി said...

ആനയെ പിടിക്കുന്നത്‌ എത്ര എളുപ്പം.ഈ സൂത്രം പറഞ്ഞു തന്ന ഗോപിക്കും വരവൂരാനും നന്ദി.

വരവൂരാൻ said...

സുനിൽ, ബിജു, ടീച്ചറെ : നന്ദി പഴയകാല കഥകളിലേക്ക്‌ എത്തിയതിനു.. സ്നേഹപൂർവ്വ്വം നവവൽസരം നേരുന്നു

Sindhu Jose said...

:)
kollam...!

OAB/ഒഎബി said...

ഇത് വരെ കേക്കാത്ത കഥ..
തുമ്പിയെ പിടിച്ച് കളിച്ചവന്‍
തുമ്പിയില്‍ പിടിച്ച് നില്‍ക്കുന്നു!

നല്ല കാഴ്ച്ചപ്പാടുകള്‍..

വരവൂരാൻ said...

Sindhu,ഒഎബി : ഈ വായനക്കു നന്ദി... സ്നേഹപൂർവ്വം നവവൽസരാശംസകൾ നേരുന്നു

തെച്ചിക്കോടന്‍ said...

ഗോപി ആളു കൊള്ളാമല്ലോ.
മോഹങ്ങള്‍ സഫലമാകട്ടെ എന്നാശംസിക്കുന്നു.

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു

വെഞ്ഞാറന്‍ said...

“അന്ധന്മാര്‍ ആനയെ എങ്ങനെയും കണ്ടുകൊള്ളട്ടെ ; എനിക്കു കൊതി അവന്റെ വാലിന്‍ രോമം കൊണ്ടൊരു മോതിരം.”

വരവൂരാൻ said...

തെച്ചിക്കോടന്‍, ഗോപീകൃഷ്ണ൯, വെഞ്ഞാറന്‍ : പ്രിയപ്പെട്ടവരെ നന്ദി.. ഈ വായനക്ക്‌

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

പെരുക്ക പട്ടിക .....ഈ പേരൊക്കെ മറന്നു പോയിരുന്നു ..

F A R I Z said...

"ആനയെ കാൾ ഉയരത്തിലാണു അറിവിന്റെ കാര്യത്തിൽ ഗോപി എന്ന് എനിക്കു തോന്നി.."

ആന പിടുത്തത്തില്‍ ഗോപി പറഞ്ഞ കാര്യം തന്നെ മതിയല്ലോ ,അറിവിന്റെ കാര്യത്തില്‍ ആനയെക്കള്‍ ,ഗോപിയെ ഉയരത്തിലെത്തി ക്കാന്‍

താല്പര്യത്തോടെ വായിക്കാവുന്ന ഒന്ന്.എല്ലാം കൊണ്ടും .

ഭാവുകങ്ങള്‍
----ഫാരിസ്‌

എറക്കാടൻ / Erakkadan said...

വരവൂർ സ്കൂൾ എന്നൊക്കെ പറഞ്ഞ്പ്പോൾ ഒരു കോരിതരിപ്പ്‌..എത്ര പ്രാവശ്യം അവിടെ കേറിയെറങ്ങിയിട്ടുണ്ടെന്നോ

Jishad Cronic™ said...

കൊള്ളാം ... ആശംസകൾ

കാണാമറയത്ത് said...

നല്ല രസമുണ്ട് വായിക്കാന്‍ ... ആശംസകള്‍

മഴയുടെ മകള്‍ said...

എന്റെ ഗോപിയേട്ട.......

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

നല്ല അവതരണം

aswathi said...

പെരുക്ക പട്ടിക എഴുത്തിനെ പറ്റിയും, സ്ഥിരമായ്‌ വാങ്ങിവെക്കാറുള്ള പുളിവാർലൽ അടിയെപറ്റിയും ചോദിക്കും...ഓർമ്മകൾ പഴയ പള്ളി സ്ക്കുളിന്റെ മുറ്റ്റ്റതെതിചു നന്ദി ....വരവൂരാനെ നന്ദി....
പാടത്തു കാണാറുള്ള ചാണകവാലൻ കിളിയുടെ തലപോലെ അവനു, വാലു പോലെ ഞാനും...
ഉപമ നന്നായി..... നാടിനെ ഒ‍ാർമവരുന്നു.പാടവും തൊടിയും ..എല്ലാം...നല്ല വിവരണങ്ങൾ...

lekshmi said...

നല്ല വിവരണങ്ങൾ...

വരവൂരാൻ said...

പ്രിയപ്പെട്ടവരെ...കുറച്ചു നാളായ്‌ ബ്ലോഗ്ഗിൽ വന്നിട്ട്‌... പിന്നെ ലീവിൽ നാട്ടിൽ പോയിരിക്കുകയുമായിരുന്നു... അഭിപ്രായങ്ങൾ അറിയിച്ചതിനും. എന്റെ ബ്ലോഗ്ഗിൽ ഇടക്കൊക്കെ എത്തിയതിനും ഒത്തിരി നന്ദി.

നിങ്ങളുടെ സ്നേഹാദരങ്ങൾക്ക്‌ ഒരിക്കൽ കുടി ഹൃദയം നിറഞ്ഞ നന്ദി

Devi said...

suniljiii.anakaryam..nannayirikkunu

റിനി ശബരി said...

varavooran .. manasse evideyoppoyi .. entho oru .. aazamsakal sakhe

Anonymous said...

മാഷെ നന്നായിട്ടുണ്ട് ....

തളി അഥവാ ചീനിക്കര, said...

വരവൂരാന്‍ , അറിയുമോ ? തളി കാരനായ എന്നെ ? ബ്ലോഗില്‍ പുതിയതാണ് ... സാങ്കേതിക സഹായം തരുമല്ലോ ?

Pranavam Ravikumar a.k.a. Kochuravi said...

:-) Good!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആനപിടുത്തത്തിന്റെ ഈ രീതി ആദ്യമായാ ഞാനും കേൾക്കുന്നത് ?
ഒരു കോർമ്പയിൽ പല ആനകൾ..:)


ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ അലയുന്നവർക്ക് മുന്നിൽ ഗോപി അങ്ങിനെ ഉയരത്തിൽ നിൽക്കും

ഓ.ടോ:

കുറെ നാളായല്ലോ ഇവിടെ കാലിയായി കിടക്കുന്നു :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ചെറിയച്ഛനായതിൽ ആശംസകൾ..

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി എഴുതി

സുജിത് കയ്യൂര്‍ said...

Nila -peru thiranhedutha vaibhavam abhinandanam arhikunnu.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിലപ്പോള്‍ ഒരു കോര്‍ബില്‍ രണ്ടു ആനയൊക്കെ പെടും..
സംഗതി കൊള്ളാലൊ..ന്‍റെ.. പ്പൂപ്പാക്കും..ണ്ടാര്‍ന്നൂ..

വരവൂരാൻ said...

ഇവിടെ വരെ എത്തിയതിനു എല്ലാവരോടും ഒത്തിരി നന്ദി.