Thursday, November 26

വെള്ളി മൂങ്ങ


വെള്ളി മൂങ്ങ... ഇരുതല മൂരി... കുറെ കാലമായി പേപ്പറുകളിലും ടിവിയിലും മറ്റും സ്ഥിരമായ്‌ കേൾക്കുന്നു. ഒരു കോടി രുപയുടെ വിലയുള്ള വെള്ളിമൂങ്ങ, 40 ലക്ഷം രുപ വിലയുള്ള ഇരുതല മൂരി


എന്താണു ഈ പുതിയ കണ്ടെത്തൽ... എന്തിനാണു ഇവ ഉപയോഗിക്കുന്നത്‌..


കോടികണക്കിനു രുപ വില പറയാൻ മാത്രം ഇവയുടെ പ്രത്യേകത എന്താണു..


ആർക്കെങ്കിലും..അറിയാമോ.... ഒന്നു പറഞ്ഞുതരാമോ.


"എന്നിൽ ഒരു ഔഷധഗുണവുമില്ലാ... എന്നെ കൊല്ലരുത്‌... ജീവിക്കാൻ അനുവദിക്കു..." എന്നു പറഞ്ഞു പണ്ട്‌ കരികുരങ്ങിന്റെ പടം വെച്ച്‌ ചില പോസ്റ്ററുകൾ കണ്ടിരുന്നു.. ആളുകളുടെ കരികുരങ്ങുരസായന സേവ കൂടിയപ്പോൾ...


ഇത്‌ ആ വകുപ്പിൽ എതേക്കിലും മാണോ...


വിദേശങ്ങളിലോക്കെ... കിടന്നു കഷ്ടപ്പെടുന്ന പ്രാവാസികളെ നമ്മുടെ നാടു അക്ഷയ ഖ്നിയാണു എന്ന് ഇനിയെങ്കിലും തിരിച്ചറിയു....പത്ത്‌ ഇരുപതു കൊല്ലം ഈ മരുഭുമിയിൽ കിടന്നു കഷ്ട്പ്പെടുന്ന സമയം കൊണ്ട്‌ ഒരു മുങ്ങയെ പിടിക്കാൻ നോക്കു....

കോടിപതിയാവു....

25 comments:

വരവൂരാൻ said...

ഇത്രയും വില കിട്ടുന്നതെങ്കിൽ ഇതിനെ കോഴി കൃഷി, കാട കൃഷി എന്ന പോലെ ശാസ്ത്രിയമായ രീതിയിൽ തുടങ്ങികൂടെ വെള്ളി മുങ്ങ കൃഷി...

Sukanya said...

വെള്ളി മൂങ്ങ ഭാഗ്യം കൊണ്ടു വരും എന്നൊരു വിശ്വാസം ഉണ്ട് നമ്മുടെ നാട്ടില്‍. പിന്നെ ആ പാവം ജീവിയെ ദുര്‍മന്ത്രവാദത്തിനും ഉപയോഗിക്കുന്നുവത്രേ. ഇന്ത്യയില്‍ കണ്ടു വരുന്ന വംശ നാശം നേരിടുന്ന ഒരു ജീവിയുമാണ് വെള്ളി മൂങ്ങ. നമ്മുടെ നാട് ഒരു അക്ഷയഖനി തന്നെ. അത് നശിപ്പിക്കാന്‍ ജന്മമെടുത്ത കുറെ മനുഷ്യരും ഇവിടെ തന്നെ.

പ്രയാണ്‍ said...

കൊള്ളാം.........

ചേച്ചിപ്പെണ്ണ് said...

പക്ഷെ പടത്തി കാണണത് സ്വര്‍ണ മൂങ്ങ അല്ലെ ...?

സന്തോഷ്‌ പല്ലശ്ശന said...

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയില്‍ വെള്ളിമുങ്ങയില്‍ ആത്മാവിനെ ആവാഹിക്കുന്ന ഒരു ബിംബമായാണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. എനിക്ക്‌ തോന്നുന്നത്‌ അതില്‍ നാട്ടാചാര പരമായ ചില അന്ത വിശ്വാസങ്ങള്‍ കൂടി ഉണ്ടെന്നാണ്‌...

ലതി said...

കൂടുതൽ കാര്യങ്ങൾ അറിയാൻ ഇനിയും വരാം.

കുമാരന്‍ | kumaran said...

സുകന്യ പറഞ്ഞല്ലേ ശരി..

OAB/ഒഎബി said...

ഇത് കേരളത്തിന്റെ പുറത്തേക്കാണ് പോവുന്നത് എന്നാണ് കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത്. അത് ധുർമന്ത്ര വാദത്തിനാണ് ഉപയോഗിക്കുന്നതെന്നും...

വശംവദൻ said...

:)

ഇത്രയും തുക മുടക്കി ദുർമന്ത്രവാദം നടത്തുന്നു എന്നതും അത്ദുതം തന്നെ!

വരവൂരാൻ said...

സുകന്യ വിശദമായി ഒരു അഭിപ്രായമറിയിച്ചതിനു ഒത്തിരി നന്ദി.. പ്രയാണ്‍, ചേച്ചിപ്പെണ്ണ്, സന്തോഷ്‌ , ലതി, കുമാരന്‍ , ഒഎബി
പ്രിയ മുള്ളവരെ ഇവിടെയെത്തി അഭിപ്രായമറിയിച്ചതിനു ഒത്തിരി നന്ദി. വശംവദൻ : ഞാനും ഇതു തന്നെയാണു ചിന്തിക്കുന്നത്‌ ഇത്ര പണം മുടക്കി ‌ ദുർമ്മന്ത്രവാദം...

എന്തും തന്നെ നശിപ്പിക്കാൻ ദുർമ്മന്ത്രവാദം ചെയ്ത്‌ ബുദ്ധിമുട്ടണോ...അതിനൊക്കെ ഇവിടെ കൊട്ടേഷൻ കൊടുത്താൽ പോരെ വെറു ഒരു ചെറിയ തുകക്കു അതു ഭംഗിയായി ചെയ്തുതരാൻ ആളുകളുണ്ട്‌.. അതിനു മൂങ്ങ വേണോ...

കോടികൾ മുടക്കി ഇത്ര റിസ്ക്ക്‌ എടുത്ത്‌ ദുർമ്മന്ത്രവാദം ചെയ്താൽ എന്തു ഭാഗ്യമായിരിക്കാം മുങ്ങ കൊണ്ടു വരുന്നത്‌...അതുകൊണ്ട്‌ കിട്ടുന്ന ഫലം ഈ കോടികളെക്കാൾ വിലമതിക്കുന്നതോ..?


ചില അറിവുകൾ ഇങ്ങിനെയാണു ഈ മൂങ്ങയുടെ കണ്ണുകൾക്ക്‌ (അതിന്റെ കണ്ണിന്റെ പാടക്കു ) മനുഷ്യന്റെ കണ്ണുകളുമായി നല്ല സാമ്യമുണ്ടെത്ര അതുകൊണ്ട്‌ ചില തിവ്രവാദികൾക്ക്‌ ഇവ മാറ്റി വെയ്ക്കുന്നു അതുകൊണ്ട്‌ പല രാജ്യങ്ങളിലേക്കു പല പാസ്പോർട്ടിലും യഥേഷടം സഞ്ചരിക്കാമെന്നു അവിടെ എയർ പോർട്ടിൽ കണ്ണുകൾ സ്കാൻ ചെയ്യുപ്പോൾ ഇവർ പിടിക്കപെടില്ലെന്നു കേൾക്കുന്നു.

അപ്പോൾ അവർക്കു രാത്രി കണ്ണു കാണാൻ പറ്റുമോ എന്നോന്നു എന്നോട്‌ ചോദിച്ചു കളഞ്ഞേക്കരുത്‌....?

വ്യക്തവും വിശദവുമായ ഒരു കാരണത്തിനു കാത്തിരിക്കുന്നു...

the man to walk with said...

വിവിധ പക്ഷികളുടെ പ്രദര്‍ശനം നടക്കുന്നുണ്ട് ഇവിടെ.അത് കണ്ടപ്പോ എനിക്കും ഇങ്ങിനെ ഒരു ഐഡിയ തോന്നിയിരുന്നു .മൂങ്ങ വളര്‍ത്തല്‍ എങ്ങിനെ ആദയകരമാക്കാം എന്നൊരു പുസ്തകത്തിനും സ്കോപുണ്ട്

Typist | എഴുത്തുകാരി said...

അതെ, ഭാഗ്യം കൊണ്ടുവരുമെന്നോ, മന്ത്രവാദത്തിനോ ഒക്കെയാണെന്നാണ് വായിച്ചിട്ടുള്ളതു്.

ശാന്തകാവുമ്പായി said...

എന്റെ വിശ്വാസ(അന്ധ)ത്തിനുവേണ്ടി ഞാനെന്തും ചെയ്യും.എന്റെ സംതൃപ്തി മാത്രമാണ്‌ പ്രധാനം.എന്നൊക്കെയുള്ള മനുഷ്യന്റെ അഹന്തയും ദുരയുമല്ലേ കാരണം.
എന്തുപറ്റി?കുറേനാളായല്ലോ കണ്ടിട്ട്‌.

വരവൂരാൻ said...

the man to walk with : അതെ മൂങ്ങ വളർത്തലിനു ഒരു സ്കോപുണ്ട്‌...നന്ദി

എഴുത്തുകാരി : ...നന്ദി

ശാന്തകാവുമ്പായി :സന്തോഷം ഇവിടെ കണ്ടതിൽ ..ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു നന്ദി

Mayilpeeli said...

വെള്ളി മൂങ്ങ അപൂര്‍വമായിട്ടേ ഉള്ളൂ. അത് കൊണ്ടു അതിനെ മന്ത്രവാദത്തിനും മറ്റുമായി നശിപ്പിക്കുന്നത് ദുഖകരമാണ്. എന്റെ സംശയം പറയട്ടെ - അപ്പോള്‍ കോഴികള്‍, ആടുമാടുകള്‍ ഇവയൊക്കെ ധാരാളം ഉള്ളത് കൊണ്ടു നമ്മുക്ക് കഴിക്കാന്‍ (മറ്റു ഭക്ഷണ സാധനങ്ങള്‍ ഉണ്ടായിട്ടു കൂടി) നിഷ്കരുണം അതും നമ്മുടെ മുന്‍പില്‍ വച്ചു കൊല്ലുന്നത് ശെരിയാണോ ?. അതോ അവയ്ക്ക് ലക്ഷങ്ങള്‍ വില ഇല്ലാത്തത് കൊണ്ടോ?

നീലാംബരി said...

അന്വേഷിക്കേണ്ട വിഷയം തന്നെ.
ഞാനും അരക്കൈ നോക്കട്ടെ.

വരവൂരാൻ said...

Mayilpeeli, നീലാംബരി :നന്ദി അഭിപ്രായങ്ങളുമായ്‌ എത്തിയതിനു..

Kunjipenne - കുഞ്ഞിപെണ്ണ് said...

പുറത്ത്‌ നമ്മെളെല്ലാം ഭൗതികവാദികളും യുക്തിവാദികളും ഒക്കെത്തന്നെ.
ഇപ്പുറത്തോട്ട്‌ മാറിയാല്‍ ശബരിമല അയ്യപ്പനും സത്യസായിബാബയും അമൃതാനന്ദമയീം തുടങ്ങി അട്ടേ വരേ തകിടും കൂടും ഉണ്ടാക്കി അതിലാക്കി അരേ കെട്ടിക്കോണ്ട്‌ നടക്കുന്നവരെ വരെ എനിക്കറിയാം

എറക്കാടൻ / Erakkadan said...

കുറെ നാളുകൾക്ക് ശേഷം ഒരു പോസ്റ്റ്….എനിക്കും അതിനെ കുറിച്ച് ഒന്നും അറിയില്ല്യാട്ടോ….ഞാൻ താങ്കളുടെ അയൽവാസിയാണേ….തിച്ചൂരിൽ…..

വരവൂരാൻ said...

കുഞ്ഞിപെണ്ണ് : അഭിപ്രായം കലക്കിട്ടോ ..നന്ദി
എറക്കാടൻ :സന്തോഷം ഒരു അയൽക്കാരനെ കണ്ടതിനു.. ഇവിടെയെത്തിയതിനു അഭിപ്രായത്തിനു നന്ദി

ജോയ്‌ പാലക്കല്‍ said...

മനുഷ്യന്‍ മനുഷ്യനെതിരായി ചെയ്യുന്ന ദുഷ്‌ചെയ്തികളില്‍ പെട്ടുപോയ....
പാവം ഈ വെള്ളിമൂങ്ങയും..
മനുഷ്യനെ നിര്‍വചിയ്ക്കാന്‍..
പുതിയ വാക്കുകള്‍ തേടാം അല്ലേ?...

നല്ല പോസ്റ്റ്‌!!!
അഭിനന്ദനങ്ങള്‍!!

ഉമേഷ്‌ പിലിക്കൊട് said...

ഇനിയെനനാല്‍ വെള്ളിമൂങ്ങ യെ കിട്ടുമോ എന്ന് നോക്കെട്ടെ
:-)

വരവൂരാൻ said...

ജോയ്‌ , ഉമേഷ്‌ : നന്ദി ഈ അഭിപ്രായത്തിനു

ഭായി said...

അതെനിക്കിഷ്ടപ്പെട്ടു!!!

ഹ ഹ ഹാ...

ഒരു വെള്ളിമൂങയെ കിട്ടിയിരുന്നെങ്കില്‍.....
കോടിപതിയായി സ്വര്‍ണ്ണമൂങയെ വാങാമായിരുന്നൂ‍ൂ....

noufal salam said...

ഞാൻ ഒരു പ്രവാസിആണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ വെള്ളിമൂങ്ങ വന്നിട്ടുണ്ട്