
തറവാട്ടു മനക്കലെ വളവു തിരിഞ്ഞ് സുക്കൂളിലേക്കുള്ള പ്രധാന വഴിയിലേക്ക് എന്തുമ്പോൾ എന്റെ തൊട്ടു പിന്നിലുണ്ടാവാറുള്ള പെൺ കുട്ടിയുടെ പേരു അശ്വതി എന്നാണെന്ന്. മുന്നാക്ലാസ്സിലേക്ക് സുക്കൂൾ തുറന്നതിന്റെ മുന്നാദിവസം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.. ത്രിശ്ശുരിൽ എക്സിബിഷൻ ഹാളിൽ ചിലപ്പോഴക്കെ കാണാറുള്ള ബൊമ്മ കുട്ടികളുടെ ഛായയുണ്ടായിരുന്നു അവൾക്ക്..അവളുടെ കണ്ണുകളുടെ സ്ഥാനത്ത് ഓണ തുമ്പികളാണു ചിറക്ക് അനക്കിയിരുന്നത് എന്നുവരെ എനിക്ക് തോന്നിയിരുന്നു.. അതുകൊണ്ടു തന്നെ അവളെ കാണുന്നത് എനിക്ക് കൗതുകകരമായ കാഴ്ചയായിരുന്നു.
സ്ക്കൂളിലേക്ക് പോകുമ്പോഴും.. വരുമ്പോഴും.. ഇന്റർ വെല്ലിനും... ഉച്ച ഭക്ഷണത്തിനും... ക്ലാസ്സിലും .. എല്ലായ്പ്പോഴും എന്റെ ഭ്രമണം അവൾക്കു ചുറ്റിലുമായിരുന്നു.. അവളുടെ ഒരു നോട്ടം.. ഒരു ചിരി.. അതിനായി ഞാൻ എന്തു സർക്കസ്സും ചെയ്യുമായിരുന്നു.. അവൾക്കു വേണ്ടി പൂക്കളും, നെയിസ്ലിപ്പുകളും, ചോക്ലേറ്റുകളും സംഘടിപ്പിക്കുക.. തുടങ്ങി അവളുടെ പ്രീതിക്കായ് എന്തും ചെയ്തിരുന്നു.
എന്നെക്കാൾ ഒരു ക്ലാസ്സ് മാത്രം മുതിർന്ന ചേട്ടന്റെ പാഠപുസ്തകങ്ങൾ കൂടി സ്ഥിരമായ് വായിച്ചു നോക്കുന്നത് എന്റെ ശീലമായതുകൊണ്ട് മുന്നാക്ലാസ്സിലെ പാഠ്യപുസ്തകങ്ങളൊക്കെ എന്നിക്ക് പരിചയമുള്ളതായിരുന്നു. അതുകൊണ്ട് ഞാൻ നന്നായി പഠിക്കുന്ന കുട്ടികളിൽ ഉൾപ്പെട്ടിരുന്നു .. ക്ലാസ്സ് ലീഡറുമായിരുന്നു.. കൂടാതെ സ്റ്റാഫ് റുമിന്റെ അടുത്ത ക്ലാസ്സ് ഞങ്ങളുടെ ആയതുകൊണ്ട് പ്യൂൺ ശങ്കരേട്ടൻ ഇല്ലാത്തപ്പോൾ ബെല്ല് അടിക്കാനുള്ള ചുമതലയും ചിലപ്പോഴോക്കെ എനിക്കായിരുന്നു.
അങ്ങിനെ ചെറിയൊരു കുഞ്ഞിരാജാവായി ആരും ചോദിക്കാനും പറയാനും ഇല്ല എന്ന അഹങ്കാരത്തോടെ അശ്വതിയുടെ പിന്നാലെയുള്ള ഈ ചുറ്റികളി ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്ന സമയം.
പെട്ടെന്നാണു അതു സംഭവിച്ചത് ഒരു ഉച്ചകഴിഞ്ഞ ഇന്റർവെലിന്റെ സമയം ഞാൻ പതിവു പോലെ ആശ്വതിക്കു ചുറ്റു വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ ക്ലാസ്സിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടി മുന്നാക്ലാസ്സിൽ ഒരു വട്ടം തോറ്റ സൗദാമിനിയമ്പാൾ എന്റെ ഈ കള്ള കളി കണ്ടു പിടിച്ചു. അവളുടെ കർണ്ണ കഠോരമായ ശബ്ദത്തിൽ എല്ലാ കുട്ടികളും കേൾക്കുമാറുച്ചത്തിൽ അവൾ വിളിച്ചു കൂവി
" ഈ ചെക്കൻ എപ്പോഴും അശ്വതിയുടെ പിന്നാലെയാ.. .... അശ്വതിയുടെ വാലാ ഈ ചെക്കനെന്ന് തോന്നുന്നു...നാണമില്ലാത്ത കുട്ടി....അശ്വതിയുടെ വാൽ ....വാൽ മാക്രി "
എന്റമ്മോ.. അതുകേട്ടതും എല്ലാവരുടെയും മുൻപിൽ വെച്ച് തുണിയുരിഞ്ഞ പോലെയായി... മുന്നാക്ലാസ്സുകാരന്റെ ആത്മാഭിമാനം സടകുടഞ്ഞ് ഏഴുന്നേറ്റു... പ്രതികാരാഗ്നിയിൽ ഞാൻ വിറക്കാൻ തുടങ്ങി.. ഇനി എന്തു ചെയ്യും... മറ്റു കുട്ടികളൊക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു പലരും ഏറ്റുപറയാനും തുടങ്ങി 'അശ്വതിയുടെ വാൽ വാൽ മാക്രി'. പരസ്യമായ ആദ്യത്തെ നാണംക്കെടൽ.. ഇതിനു പകരമായി എന്തെങ്കിലും ചെയ്തേ മതിയാവു ഞാൻ ചുറ്റും കണ്ണോടിച്ചും അപ്പോൾ അതാ സ്ക്കൂളിന്റെ വരാന്തയിലെ തുണിനു അരികിൽ ബെലടിക്കുന്ന ഇരുബു ചുറ്റിക ഒന്നും ആലോചിച്ചില്ലാ അതെടുത്ത് സൗദാമിനിയമ്പാളുടെ കാലിന്റെ ഞെരിയാണി നോക്കി ഒരൊറ്റ കൊട്ട് " ണേ" മുൻപേ തന്നെ കരപ്പൻ പിടിച്ച് പൊട്ടിയിരുന്ന അവിടെ എന്റെ കൊട്ടുകൂടിയായപ്പോൾ ചെറുതായ് ചോര പോടിയാനു തുടങ്ങി.. സൗദാമിനിയാകട്ടെ.. സ്ക്കുൾ പറമ്പിൽ മേഞ്ഞു നടക്കാറുള്ള അമ്മാളു അമ്മേടെ എരുമയെപോലെ അമറാനു തുടങ്ങി...അവിടെവിടെയായ് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ സൗദാമിനിയുടെ അടുത്തേക്ക് 'എന്താ', 'എന്താ' എന്ന് ചോദിച്ച് ഓടിക്കൂടാനും തുടങ്ങി..
ഇനിയെന്തു ചെയ്യും.. ഈ ബഹളം കേട്ട് ടീച്ചർ മാർ ആരെങ്കിലും ഇപ്പോൾ സ്റ്റാഫ് റുമിൽനിന്നു പുറത്തേക്കു വരും.. വന്നാൽ അടി ഉറപ്പ്. ഞാൻ ആകെ വിറക്കാൻ തുടങ്ങി.. എങ്ങനെ രക്ഷപ്പെടും.. കുട്ടികളാണങ്കിൽ ഓടിക്കൂടി കൊണ്ടിരിക്കുന്നു.. ആകെ ശബ്ദമയം.. പെട്ടെന്ന് മുകളിലേക്ക് നോക്കിയ എന്റെ മുൻപിൽ അതാ ബെല്ല് തൂങ്ങി കിടക്കുന്നു ഒന്നും ആലോച്ചിച്ചില്ലാ കയ്യിലിരിക്കുന്ന ഇരുബു ചുറ്റികയെടുത്തു തുരു തുരാന്ന് ആഞ്ഞടിച്ചു ഒരു കൂട്ടമണി. സൗദാമിനിയമ്പാളുടെ അടുത്തേക്ക് വന്ന കൂട്ടികളൊക്കെ തിരിച്ച് ഓടി സ്ക്കുൾ വിട്ടെന്നു കരുതി അവരവരുടെ ക്ലാസ്സിൽ നിന്നു സ്ലേറ്റും പുസ്തകവുമോക്കെയെടുത്തു സ്ക്കുളിനു പുറത്തേക്കു ഓടി.. കരഞ്ഞു കൊണ്ടിരുന്ന സൗദാമിനിയും വിശ്വാസം വരാതെ ഇത് എന്ത് മറിമായം എന്നു കരുതി പുസ്തകങ്ങളൊക്കെ എടുത്ത് അവളും ഓടി.. തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റാഫു റുമിൽ നീന്നു ബാഗുമോക്കെയെടുത്ത് ടീച്ചറുമാരു ഓടുന്നു.. സ്കുളിനു അടുത്തുള്ള ബസ്സ്സ്റ്റോപ്പിലേക്ക്..
ആ ഹ ഹാ.... മൊത്തം ശാന്തം... പ്യുൺ ശങ്കരേട്ടനും.. ഉപ്പ്മാവുണ്ടാകുന്ന ശാന്തേച്ചിയും പിന്നെ സ്വർഗ്ഗത്തിൽ കട്ടുറുമ്പായി ഈ ഞാനും മാത്രം.. കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാവുമെന്നോർത്ത് ഞാനും ഓടി
പിറ്റേന്ന് എല്ലാം ശാന്തമായി എന്നു കരുതിയിരികുന്ന ഞാൻ സ്റ്റാഫ് റുമിൽ നിന്ന് ആ സംസാരം കേട്ടു
"അല്ലാ സുമതി ടീച്ചറെ ഇന്നലെ നമ്മളെ എന്തിനാ നേരത്തേ വിട്ടത്.."
"ആ" രമണി ടീച്ചറു കൈമലർത്തി
"ആ" ഇന്നലെ ഏറ്റവും ആദ്യം ഓടി ബസ്സിന്റെ വാതിലിൽ തൂങ്ങികിടന്നു പോയ ഹെഡ് മാസ്റ്റർ കൈലാസമാഷും കൈമലർത്തി..
വിചാരിച്ച പോലെ തന്നെ സംഭവിച്ചു അന്വോഷണം തുടങ്ങി..കൈലാസ്സൻ മാഷ് എന്റെ ക്ലാസ്സിലുമെത്തി
"ആരാ ഇന്നലെ കൂട്ടമണിയടിച്ചത്..ഞാൻ കണ്ടു പിടിക്കണോ... അതോ അവനവൻ തന്നെ പറയണോ... ആരാ ചെയ്തത് എന്നു വെച്ചാൽ എഴുന്നേറ്റു നിൽക്കാം..." മാഷ്ടെ കയ്യിലെ ചൂരൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നു
ഏഴുന്നേറ്റു നിൽക്കണമെന്നു മനസ്സിൽ ആഗ്രഹമുണ്ട് പക്ഷെ കാലു സമ്മതിക്കുന്നില്ലാ വിറച്ചിട്ട്.. ഞാൻ അവിടെ തന്നെയിരുന്നു... പിന്നെ പതുക്കെ ഒളിഞ്ഞ് സൗദാമിനിയമ്പാളുടെ മുഖത്തേക്ക് നോക്കി അവളെങ്ങാനും പറയുന്നുണ്ടോന്ന്.. അവളാകട്ടെ ഞാൻ ഈ നാട്ടുകാരിയേ അല്ലാ എന്ന ഭാവത്തിൽ.. അവളുടെ കാലിന്റെ ഞെരിയാണിയിലേക്ക് നോക്കി ഇനി അതെങ്ങാനും വിളിച്ചു പറയൂമോ... ഇല്ലാ അവിടെയും ഒരു കുഴപ്പമില്ലാ.. ആവും രക്ഷപ്പെട്ടു.. സമാധാനത്തോടെ ഒന്നു നെടുവീർപ്പിടാൻ തുടങ്ങി.. പെട്ടെന്ന് പെൺകുട്ടികളുടെയിടയിൽ നിന്നു ആരോ എഴുന്നേറ്റ് നിന്നു
" ഇന്നലെ ബെല്ലടിച്ചത് സുനിലാ... മാഷേ "പൂർണ്ണ നിശബ്ദ്ധതയെ ഭഞ്ജിച്ചു കൊണ്ട് ആ ശബ്ദം ക്ലാസ്സിൽ മുഴങ്ങി
മാഷ് എന്നെ ഒരു മൂലയിലേക്ക് മാറ്റി നിർത്തി കൈ നീട്ടാൻ ആവശ്യപ്പെട്ടു. മാഷുടെ കയ്യിലുണ്ടായിരുന്ന ചൂരൽ ഒരു പാടു തവണ ഉയർന്നു താണു.. ജീവിതത്തിൽ ആദ്യമായ് കിട്ടിയ ചൂരൽ കഷായം..
എനിക്ക് ഒട്ടും വേദനിച്ചില്ലാ.. കാരണം എന്നെ ഒറ്റി കൊടുത്ത ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞിരുന്നു അതു വേറെ ആരുമല്ലായിരുന്നു അശ്വതിയായിരുന്നു..
ക്ലാസ്സിൽ നിശബ്ദനായ് തല കൂമ്പിട്ടിരുന്ന എന്റെ കണ്ണിൽ നിന്നു വിണ കണ്ണുനീർ തുള്ളികൾ എന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചെമ്പകപൂവിനെ നനക്കുന്നുണ്ടായിരുന്നു. അത് ഞാൻ അശ്വതിക്ക് കൊടുക്കാൻ വേണ്ടി കൊണ്ടു വന്നതായിരുന്നു.
അന്ന് ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പോകുമ്പോൾ എനിക്കു തീരെ ഉത്സാഹം തോന്നിയില്ലാ..വേഗം പോവാനോ ആരുടെയെങ്കിലും ഒപ്പം എന്താനോ..
എല്ലാവരും പോയതിനു ശേഷം മാത്രമാണു ഞാൻ ക്ലാസ്സിൽ നിന്നു ഇറങ്ങിയത്..മനസ്സിൽ പേരറിയാത്ത പല വികാരങ്ങളും മാറിമറയുന്നുണ്ടായിരുന്നു... സ്ക്കുളിന്റെ ഗെയ്റ്റ് കഴിഞ്ഞ് പുറത്തേക്കു നടക്കവേ വഴിയിലെ ഇലഞ്ഞിമരത്തിനു താഴെ എന്റെ വേദനയിൽ പങ്കുചേർന്ന് .. നിസ്സഹായമായ് എന്നെ നോക്കികൊണ്ട് ഒരാൾ നിന്നിരുന്നു.. സൗദാമിനിയമ്പാൾ
67 comments:
ഇന്ന് എന്റെ പിറന്നാളാണു...... ഈ ബുലോകത്തേക്കു വന്നിട്ട് ഒരു വർഷവും തികയുന്നു..
നിങ്ങളോടൊപ്പം... കൂട്ടിയതിനു ഒത്തിരി നന്ദിയുണ്ട്.... ഇനിയും കൂടെയുണ്ടാവും എന്നു കരുതട്ടെ
ഏല്ലാവർക്കും നന്മകളൊടെ... ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ..
....തേങ്ങ വേറെ വല്ലോരും പൊട്ടിച്ചോട്ടെ ....ആദ്യത്തെ പിറന്നാളാശസകള്‍ എന്റെ വക......
ഇനി എഴുത്തിനെപ്പറ്റി... പിറന്നാളായിട്ട് സന്തോഷംള്ള വല്ലതും ഇടായിരുന്നില്ലെ.....ബ്ലോഗിനും ഉണ്ടാവില്ലെ മോഹം...ഒന്നു ചിരിക്കാന്‍... വെറുതെ പറഞ്ഞതാട്ടൊ. എല്ലാ ആശംസകളും നേരുന്നു.
ആദ്യം തന്നെ ആശംസകള്‍ അറിയിക്കട്ടെ. ആയുരാരോഗ്യ സൌഖ്യങ്ങളോടെ വരവൂരാനും ബ്ലോഗും നീണാള്‍ വാഴട്ടെ.
പിന്നെ ഈ പോസ്റ്റ്, വായിക്കുന്നവരേയും സ്കൂള്‍ ജീവിതത്തിലേക്ക് കൊണ്ടുപോകും.
"അതെടുത്ത് സൗദാമിനിയമ്പാളുടെ കാലിന്റെ ഞെരിയാണി നോക്കി ഒരൊറ്റ കൊട്ട് "
(മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ വില്ലന്‍ ആയിരിന്നു അല്ലെ?) :-)
വരാവൂരാൻ,
കണ്ണ് നനയിച്ച് കളഞ്ഞല്ലോ നീ.. ആദ്യമൊക്കെ വല്ലാതെ ഒരു ത്രില്ലിൽ സ്കൂളിൽ ഓടിക്കളിച്ച് എന്റെ ബാല്യത്തിലേക്ക്. അശ്വതിയെന്ന് സൌന്ദര്യത്തിടമ്പിനേക്കാൾ സൌദാമിനിയമ്പാളെന്ന സ്നേഹത്തിടമ്പിന്റെ വില മനസ്സിലാക്കിത്തന്ന ഭൂതകാലത്തേക്ക് നീ നടന്നപ്പോഴും നിന്റെ ഉള്ളിൽ നീറിയൊലിച്ച വേദന ഞാൻ അറിയുന്നു. പലപ്പോഴും നാം ചിന്തിക്കാത്തിടത്ത് വിധി നമ്മോട് പറഞ്ഞ് തരും.. യാഥാർത്ഥ്യങ്ങൾ മറ്റൊന്നാണെന്ന്.
നിന്റെ പിറന്നാൾ...!
സഹോദരാ ഒരു പിറന്നാളിന്റെ ഓർമ്മക്ക് നീ തുടങ്ങിയ ഈ ബ്ലോഗിൽ ഞാൻ എന്റെ ഹൃദയം എടുത്ത് വെക്കാം. നിനക്ക് പിറന്നാൾ സമ്മാനമായി തരാൻ മറ്റൊന്നും വിലപ്പെട്ടതായി എന്റെ മുന്നിലില്ല. ഇനിയും ഇനിയും ഈ പ്രയാണം തുടരുക. ഒരു താങ്ങായി, തണലായി നിന്റെ കൂടെ ഞാനും ഉണ്ടാകും. ഒരിക്കലും കാണാത്ത ഈ സൌഹൃദം ഒരിക്കലും കേൾക്കാത്ത ഈ സൌഹൃദം ഹൃദയത്തിലേറ്റി സൂക്ഷിക്കുമെന്ന പ്രതീക്ഷയോടെ,
നരി
പ്രയാൺ :ആദ്യത്തെ പിറന്നാളാശംസക്ക് ഒത്തിരി നന്ദി, ഇവിടെ ആദ്യമെത്തിയതിനു വേറൊരു നന്ദി, പിന്നെ ഇതുവരെ തന്ന പ്രോൽസാഹനങ്ങൾക്കും ഒരു നന്ദി കൂടെ, ഇത്രയും നന്ദിക്കായ് ഒരു വലിയ നന്ദി. പിന്നെ ബ്ലോഗിനു സന്തോഷമായില്ലാന്നു ആരു പറഞ്ഞു നിങ്ങളൊക്കെ വന്നപ്പോൾ
ഒത്തിരി സന്തോഷമായല്ലോ..നന്മകളോടെ...
സുകന്യാ : ഈ പ്രാർത്ഥനകൾക്ക് ഈ അനുഗ്രഹത്തിനു ഇത്രയും നാൾ തന്നെ പ്രോൽസാഹനങ്ങൾക്ക്.. എഴുത്തിന്റെ ലോകത്തെ കൂട്ടിനു.. എല്ലാത്തിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. ഹാ..ഹാ ഞാൻ ഒരു ചെറിയ വില്ലാനായിരുന്നു
നരി : സഹോദരാ നിന്നെ ഞാൻ പ്രതിക്ഷിച്ചിരുന്നല്ലോ..നിന്റെ വാക്കുകൾക്കായ് കാത്തിരിക്കുകയുമായിരുന്നല്ലോ. ഈ ബ്ലോഗ്ഗിന്റെ തുടക്കം മുതൽ നീ തന്ന പ്രോൽസാഹനങ്ങളുടെ കരുത്തിൽ തന്നെയായിരുന്നല്ലോ വരവൂരാൻ ഈ വാർഷിക പോസ്റ്റ് വരെയെത്തിയത്..നിന്റെ വാക്കുകളും ഈ സൗഹൃദവും ഞാൻ എന്റെ ഹൃദയത്തിലേക്ക് എടുക്കുന്നു.. നിനക്ക് നന്മകളോടെ
വരവൂരാൻ,
പിറന്നാളിനും ബ്ലോഗ് വാര്‍ഷികത്തിനും ആശംസകള്‍...
ഇനിയും എഴുതുക.....
ഒരു ദിവസം താമസിച്ചു പോയി മാഷെ...
bleated birthday wishes
ഇനിയും ഒരുപാട് കാലം ഈ ബൂലോകത്ത് പിറന്നാള്‍ ആഘോഷിക്കാന്‍ ഇടവരട്ടെ...
പിന്നെ ഈ മൂന്നാം ക്ലാസ്സ് ദുരന്ത പ്രേമം.. ഹൃദ്യമായി...
സ്കൂളിലേക്ക് മടങ്ങി പോയ പോലെ തോന്നി.....
ഏതോ സിനിമയില്‍ കേട്ട ഡയലോഗ് വീണ്ടും പറയാം,
നമ്മള് സ്നേഹിക്കുനവരെ അല്ല നമ്മളെ സ്നേഹിക്കുനവരെ ആണ് തിരിച്ചറിയേണ്ടത്
ഞാനിത്തിരി വൈകി അല്ലേ? ക്ഷമിക്കണേ.
വരവൂരാനും വരവൂരാന്റെ ബ്ലോഗിനും പിറന്നാളാശംസകള്‍. എല്ലാ നന്മകളും ഉണ്ടാവട്ടെ.
മാഷേ അഭ്യാസം മൂന്നം ക്ലാസ്സിലേ തുടങ്ങി അല്ലേ?
ആശംസകള്‍...
happy birthday
be here in the blog world for many years and give us wonderful posts like the one "ഓർമ്മകൾ മുന്നാക്ലാസ്സ് വരെ"
again &again
keep blogging
happy blogging!
ചാണക്യന് :നന്ദിയുണ്ട് കേട്ടോ ഈ അവസരത്തിൽ വന്ന് ആശംസകൾ അറിയിച്ചതിനു.
കണ്ണനുണ്ണി : വൈകിയതിൽ സാരമില്ലാ സുഹ്രുത്തേ വന്നല്ലോ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നു അറിയിച്ചല്ലോ സന്തോഷം.. സിനിമയിൽ കേട്ട ഡയലോഗ് തന്നെയാണു സത്യമെനു എന്നെ ജീവിതം പടിപ്പിച്ചു.. നന്ദി
എഴുത്തുകാരി ചേച്ചി ഈ ആശിർ വാദത്തിനു നന്ദി വൈകിയൊന്നുമില്ലാ ചേച്ചി ..ഹാ ശരിയാ മുന്നാക്ലാസ്സിൽ നിന്നേ ജീവിതത്തിന്റെ പാഠങ്ങൾ പഠിക്കാൻ തുടങ്ങി
വിഷ്ണു : നന്ദി ഇനിയും വരിക
രമണിക : നന്ദി ഈ വാക്കുകൾക്ക് ഈ അനുഗ്രഹത്തിനു.
വൈകിയ പിറന്നാളാശംസകൾ. വരവൂരാനും ബ്ലോഗിനും
പോസ്റ്റ് ഇഷ്ടായീട്ടോ. ഏറ്റവും ഇഷ്ടമായത്, ബെല്ലടി കേട്ട ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള ടീച്ചർമാരുടെ ഓട്ടമാണ്. പിറ്റേ ദിവസത്തെ അവരുടെ ചർച്ചയും :)
വരവൂരാന്‍, താമസിച്ചു പോയി, ക്ഷമിക്കണം, എല്ലാ വിധ നന്മകളും നേരുന്നു, ഒപ്പം പിറന്നാള്‍ സദ്യ ഉണ്ട്, തൃപ്തിയായി.
"നമ്മള്‍ക്ക് ഒരുമിച്ചു കൈ പിടിച്ചു നടക്കാം ഈ ബ്ലൂ ലോകത്തിലൂടെ.
ഒരുമിച്ചു നുണയാം സൌഹ്രദത്തിന്റെ ഇത്തിരി മധുരം"
വാര്‍ഷിക പോസ്റ്റ് കലക്കി, പഴയ സ്കൂള്‍ മുറ്റത്ത് എല്ലാവരെയും എത്തിച്ചതിനു ഒരിക്കല്‍ കൂടി നന്ദി. എന്നെങ്കിലും നേരില്‍ കാണും എന്ന ഒരു പ്രതീക്ഷയോടെ. (കണ്ടത്തില്‍ അല്ലെ പാര്‍ട്ടി)
"തല കൂമ്പിട്ടിരുന്ന എന്റെ കണ്ണിൽ നിന്നു വിണ കണ്ണുനീർ തുള്ളികൾ എന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ചെമ്പകപൂവിനെ നനക്കുന്നുണ്ടായിരുന്നു. " (അത് കലക്കി)
ഹൃദയത്തോടു ചേര്‍ത്ത് വയ്ക്കാന്‍ സുഖമുള്ള ഒരു ബാല്യകാലം ....
ചെറിയ ചെറിയ നൊമ്പരങ്ങള്‍ പോലും , പിന്നീട് ഓര്മിക്കുമ്പൊള് സുഖമായി തോന്നിപ്പിക്കുന്ന ആ കാലത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി......
സ്കൂള്‍ ജീവിതവും അതിലെ എണ്ണിയാല്‍ തീരത്തത്ര ഓര്‍മകളും..
അതിനെ കൂട്ടമണി കൊടുത്ത് പിരിച്ചു വിടാന്‍ കുറച്ച പ്രയാസമാണ്... :)
*** ആശമ്സകള്***
ഒരു വര്‍ഷം കൊണ്ട് കുറെ ഏറെ നല്ല രചനകള്‍ സമ്മാനിച്ചതില്‍ സന്തോഷമുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു; ഇതിലും മനോഹരമായവ...
ലക്ഷ്മി : ഈ പോസ്റ്റിലേക്ക് എത്തിയതിനു ഒത്തിരി നന്ദി..ഈ ബ്ലോഗ്ഗിന്റെ തുടക്കത്തിൽ തന്ന കമന്റുകളും ഒത്തിരി പ്രോൽസാഹനമായിരുന്നു എന്നുക്കൂടി സ്നേഹപൂർവ്വം അറിയിക്കുന്നു.. നന്ദി..നന്ദി
കുറുപ്പണ്ണാ : പറഞ്ഞ പോലെ എന്നെങ്കിലും കണ്ടത്തിൽ ഷാപ്പിൽ കാണാൻ ഇടവരട്ടെ..ഈ സൗഹൃദം ഞാൻ കൈനീട്ടി സ്വീകരിക്കുന്നു. എല്ലാ പ്രോൽസാഹനങ്ങൾക്കും ഒത്തിരി നന്ദി... നന്മകളോടെ
പ്രിയാ : വാർഷിക പോസ്റ്റിലേക്ക് എത്തിയതിനു, ഈ പോസ്റ്റ് ഇഷടമായ് എന്നറിയിച്ചതിനു വളരെ സന്തോഷം.. " സ്കൂള്‍ ജീവിതവും അതിലെ എണ്ണിയാല്‍ തീരത്തത്ര ഓര്‍മകളും.
കൂട്ടമണി കൊടുത്ത് പിരിച്ചു വിടാന്‍ കുറച്ച പ്രയാസമാണ്" ഈ പ്രയോഗം ഇഷ്ടപ്പെട്ടു.. പ്രിയ ഒത്തിരി പ്രോൽസാഹനമാവുന്നു...നന്ദി. സ്നേഹപൂർവ്വം
എത്താൻ കുറച്ച് വൈകിപ്പോയി. ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.
ഹെഡ്മാസ്റ്റർ ആൾ കൊള്ളാമല്ലോ!
കുട്ടിക്കാലത്തെ ഓർമ്മകൾ നന്നായി എഴുതിയിട്ടുണ്ട്.
vayikkan thamassichupoyi koottukara.
othiri aasamsakal...
nalla ezhuthu...
ക്ഷമിക്കണം താമസിച്ച് പോയി..
ആശംസകള്‍!!
വശംവദൻ, nalkkanny, അരുണ്‍ : വൈകിപോയതിൽ സാരമില്ലാല്ലോ.. നിങ്ങൾ ഇവിടെയെത്തിയതിനു തന്നെ ഒത്തിരി നന്ദി.. സന്തോഷം ഈ ആശംസകൾക്ക്. വരിക ഇനിയും
പാവത്താനെപ്പോലിരിക്കുന്ന ചെക്കന്റെ കുറുമ്പ് കണ്ടില്ലേ.അടി കിട്ടാത്തേന്റെ സൂക്കേടാണ്(അന്നത്തെ മൂന്നാംക്ലാസുകാരനെപ്പറ്റി ഞങ്ങളുടെ ഭാഷയിൽ പറഞ്ഞതാണ്).ഏതായാലും കുറുമ്പ് നന്നായി ആസ്വദിച്ചു.
my belated b'day wishes!!
പിന്നെ ബ്ലോഗ് വാര്‍ഷികത്തിനു എന്റെ ഹൃദയ പൂര്‍വമായ ആശംസകള്‍. ഇനിയും എഴുതുക.
ചെറുപ്പത്തിലെ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചല്ലോ. ഭാഗ്യവാന് :)
ശാന്തകാവുമ്പായി: അവസ്സാനം അടികിട്ടിയല്ലോ എല്ലാ ഭാഗത്തു നിന്നു..ഒത്തിരി സന്തോഷമുണ്ട്. ഈ ബ്ലോഗ്ഗിലേക്ക് എത്തിയതിനു ഈ കുഞ്ഞു കുറുബു ആസ്വദിച്ചതിനു. നന്ദി
രാധ: ഹൃദയ പൂർവ്വം എല്ലാ ആശംസകളും സ്വികരിക്കുന്നു.. അതെ ഭാഗ്യവാൻ തന്നെ ചെറുപ്പത്തിലേ കൂറെ പാഠങ്ങൾ പഠിച്ചു..ഇവിടെ എത്തിയതിനു ഒത്തിരി നന്ദിയുണ്ട്ട്ടോ.. ഇനിയും വരിക..
പിറന്നാളാശം സകൾ,
തുടരട്ടേ
എത്താന്‍ കുറെ വൈകി..
ഒരു പിറന്നാള്‍ ആശംസയ്ക്ക് ഇനി സ്കോപ് ഇല്ല..
എന്തായാലും സംഭവം കലക്കി..
വരവൂരാന്റെ കുട്ടിക്കാലം
എന്നെ പലതും ഓര്‍മിപ്പിക്കുന്നു..
സ്കൂളും പഴയ ചക്രം പോലുള്ള ബെല്ലും
അതിന്റെ മുകളിലെ ചുറ്റികയും..
ഒരിക്കല്‍ താണുവീണിട്ടാണ്
വേലായുധേട്ടന് ബെല്ലടിക്കാന്‍ സമ്മതം തന്നത്..
ഒരു പെണ്‍കുട്ടി സ്കൂളില്‍ ബെല്ലടിച്ചത്
അന്ന് ആദ്യമായിരുന്നെന്നാണ് ഓര്മ..
വയനാടൻ : ആശംസകൾക്ക് നന്ദി..ഇനിയും കാണാം
കാലചക്രം : ഇവിടെ എത്തിയതിനു ഒത്തിരി നന്ദി...ശരിയാ സ്ക്കുളിൽ ബെല്ല് ആ കാലത്ത് ഒരു വലിയ സംഭവമായി എനിക്കു തോന്നിയിരുന്നു..എന്തായാലും ആ ആഗ്രഹം ഒരു പെൺകുട്ടിയായിട്ടും നിറവേറ്റിയല്ലോ ആശംസകൾ
താമസിച്ചു പോയി എങ്കിലും പിറന്നാളാശംസകള്‍.
കഥ വളരെ ഇഷ്ടപ്പെട്ടു. സ്നേഹപ്രവാഹം നമ്മള് പ്രതീക്ഷിക്കുന്നിടത്തു നിന്നാവില്ല പലപ്പോഴും അല്ലേ?
ഓര്‍മ്മകുറിപ്പ് അസ്സലായി. :-)
ഗീത് : ഇവിടെയെത്തിയതിനും ആശംസകൾക്കും നന്ദി.
"സ്നേഹപ്രവാഹം നമ്മള് പ്രതീക്ഷിക്കുന്നിടത്തു നിന്നാവില്ല പലപ്പോഴും അല്ലേ ?"
തീർച്ചയായിട്ടും..ആ പാഠം മുന്നാക്ലാസ്സിൽ തന്നെ പഠിച്ച ഭാഗ്യവാനാണു ഞാൻ.. നന്ദി ഇനിയും വരുമല്ലോ
രാജി : ഇവിടെ ആദ്യമായാണല്ലേ..നന്ദി ഇവിടെ വരെ വന്നതിനും,ഈ അഭിപ്രായമറിയിച്ചതിനു, ഇനിയും വരുമല്ലോ.
Vaikiya Pirannal Ashamsakal...! Ella bhavukangalum... Prarthanakalum...!!! Snehapoorvam, Suresh & Family.
Sureshkumar:ആശംസകൾക്ക് നന്ദി, താങ്കൾക്കും കുടുംബത്തിനും നന്മകളോടെ
എല്ലാരും താമസിച്ചു. ഞാൻ മാത്രം താമസിച്ചു പോയിട്ടില്ല. പിന്നെയോ അല്പം വൈകിപ്പോയി. അതെന്റെ കുറ്റം തന്നെ. ജോലി കഴിഞ്ഞ് (രാവിലെ എട്ട് റ്റു രാത്രി പത്ത്)ഇവിടെ ഒക്കെ എത്തിപ്പെടണ്ടെ. അതിനാൽ ക്ഷെമി..
ഇനി പോസ്റ്റിനെക്കുറിച്ച്.
മൊട്ടേന്ന് വിരിഞ്ഞില്ല അപ്പോഴേക്കും കൂട്ട് കൂടാഞ്ഞാൽ സുനിലിന് ഉറക്കം വരാത്ത രാത്രികളായിരുന്നു അല്ലെ.
ഉള്ള കാര്യം പറയാലൊ
വായിച്ച് കഴിഞ്ഞപ്പൊ വല്ലാത്തൊരു തരം നീറ്റൽ എന്റെ മനസ്സിലും...
അയ്യേ, ആശംസ പറയാതെ പോവ്വേ???
പറഞ്ഞിരിക്കണൂ...
നന്നായിരിക്കുന്നു,.............ഓണാശംസകള്‍
OAB : "ജോലി കഴിഞ്ഞ് (രാവിലെ എട്ട് റ്റു രാത്രി പത്ത്)ഇവിടെ ഒക്കെ എത്തിപ്പെടണ്ടെ" എന്നിട്ടും എത്തിയില്ലേ..ഇല്ല ഒരിക്കലും വൈകിയിട്ടില്ലാ സുഹ്രുത്തേ ..
ചെറുപ്പത്തിലേ ഒരു കൗതുകം പേരറിയാത്ത ഒരു വികാരം അതു മാത്രമായിരുന്നു.. നന്ദി ഈ വായനക്ക്..പിന്നെ വിലയേറിയ ഈ ആശംസകൾക്കും
comiccola :നന്ദി സ്നേഹപൂർവ്വം ഓണാശംസകള്‍
valare nannayirikkunu...... ezhu vassukarante bhavanakal asslayirikkunnu..Aswathi enna kuttiyeyum, avalude kannukaludeyum upamakal-pokkattilull chemkappu.. athilveena kannuneerukal... kootabelladikkan thonniya bhudhi anthinu erayaya teachermar...... valare manoharam.
wish u all the best!! god bless u!
ഗീത :ഇവിടെ എത്തുകയും, വായിക്കുകയും, ഇഷ്ടപ്പെടുകയും, പിന്നെ വരികൾ എടുത്ത് പറഞ്ഞ് അഭിപ്രായമറിയിക്കുകയും ചെയ്തതിനു ഒത്തിരി നന്ദി... ഇനിയും വരുമല്ലോ..
സംഭവം കലക്കി ..പലപ്പോഴും ആഗ്രഹിചിരുന്നതാണ് സ്കൂള്‍ വിടാനായിട്ടു ആ മണിയോന്നു അടിക്കണമെന്ന് ....വീരന് തന്നെ
ബെല്ലടിച്ചതിനെക്കുറിച്ച് ഹെഡ്മാഷ് അന്വേഷിക്കുന്ന രംഗം വളരെ നന്നായി . പിന്നെ കണ്ണുനീര്‍ത്തുള്ളിയില്‍ കുതിര്‍ന്നുപോയ അശ്വതിയുടെ ചെമ്പകപൂവ് ഒരു വല്ലാത്ത വേദനയും
വീണ : ബെല്ലടിക്കണം എന്ന് മോഹിച്ചിരുന്നുവല്ലേ സന്തോഷായി..അങ്ങനെ ആഗ്രഹിക്കുന്ന ഒരാളെ കണ്ടല്ലോ..ഈ വായനക്കു സ്നേഹപൂർവ്വം നന്ദി..ഇനിയും വരിക..
സന്തോഷ് : ഈ വിലയിരുത്തലുകൾക്ക് ഒത്തിരി നന്ദി ഇനിയും കാണാം
വൈകിയിട്ടാണെങ്കിലും ആശംസകള്‍.
ഇതു വായിച്ചപ്പോ ഒത്തിരി സങ്കടം തോന്നി, എന്താണെന്നു ചോദിച്ചാ എനിക്കറിയില്ല.
മോഹനം : സാരമില്ലാ വായിച്ചല്ലോ...ആശംസകൾ അറിയിച്ചതിനു ഒത്തിരി നന്ദി...
വരവൂരാനെ,
വൈകിപ്പോയത് കൊണ്ട് ആശംസകള്‍ അര്‍പ്പിക്കാതെ പോണില്ല.. ആശംസകള്‍(ഓണം ഉള്‍പ്പെടെ)
ഓര്‍മ്മകള്‍ കലക്കീട്ടോ.മനസ്സില്‍ ശെരിക്കും തട്ടിയ കാര്യമായത് കൊണ്ടായിരിക്കും ഇത്ര കൃത്യ്മായി ഓര്‍ത്തിരിക്കുന്നെ...കുട്ടിക്കാലത്തെ വികൃതിത്തരങ്ങളൊക്കെ ഒന്നുകൂടി ഓര്മ്മിപ്പിച്ചതിനുള്ള നന്ദിയും അറിയിക്കുന്നു
അഭിനന്ദനങ്ങള്‍...
ഒപ്പം എന്റെയും കുടുംബത്തിന്റെയും ഓണാശംസകളും...
അൽപ്പം വൈകിയ ഒരു പിറന്നാൾ ആശംസകൾ!!
ഇടയ്ക്കൊന്ന് ചിരിപ്പിച്ച് ഒരു നൊമ്പരത്തിലവസാനിപ്പിച്ച മനോഹരമായ രചന.. നന്നായിട്ടുണ്ട്.
കുഞ്ഞായി : ഈ ഓർമ്മകുറിപ്പിലേക്ക് എത്തിയതിനു ഒത്തിരി നന്ദി. സ്നേഹപൂർവ്വം തിരിച്ചു ഓണാശംസകൾ നേരുന്നു..ഇനിയും വരണം
വിനുവേട്ടന് : നന്ദി,സ്നേഹപൂർവ്വം തിരിച്ചു ഓണാശംസകൾ നേരുന്നു
കുമാരൻ : ഈ ആശംസകൾക്കും അഭിപ്രായത്തിനു ഒത്തിരി നന്ദി
ഇഷ്ട്പ്പെട്ടു
ആശംസകള്‍
ശ്ശോ.. ഞാന്‍ ഒരുപാട് വൈകി...
better late than never എന്നല്ലേ
എന്റെ വക എല്ലാ ആശംസകളും...
അശ്വതിയോട് ഇപ്പോഴും പിണക്കത്തിലാ??
അനിഷ് : നന്ദി...അഭിപ്രായമറിയിച്ചതിനു ഇനിയും വരണം..
കീർത്തി : ഹേയ് വൈകിയിട്ടൊന്നുമില്ലാ എത്തിയല്ലോ.....സന്തോഷം.
നന്ദി ഈ വായനക്ക്.
അശ്വതിയോട് പിണക്കമൊന്നുമില്ലാ...ഇണക്കവും
ഭാരതത്തിലെ പെണ്ണുങ്ങൾ അങ്ങിനെയാ. പുരുഷനെ ചൂഷണം ചെയ്യാനെ അവർക്കറിയൂ. സ്നേഹം എന്നത് ഒരു സമയമുള്ളവന്റെ ഒരു വ്യാജ സങ്കൽപ്പമാണ്. ഒരിക്കലും സ്ത്രീകൾക്ക് അങ്ങിനെ ഒന്നുണ്ട് എന്നു എനിക്കനുഭവപ്പെട്ടിട്ടില്ല...സ്വന്തം കുട്ടിയോടല്ലാതെ.. പ്രത്യേകിച്ച് വ്യക്ത്തിത്വവും ഈ നാട്ടിലെ പെണ്ണുങ്ങൾക്കില്ലാ. സ്വന്തം കാര്യം സിന്ദാബാദ്.. അത്ര തന്നെ..മിക്കവർക്കും
ശ്രീ : ഇവിടെ എത്തിയതിനു ഈ അഭിപ്രായമറിയിച്ചതിനു ഒത്തിരി നന്ദി. ഇനിയും വരണം
ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി..
പഴയ ഓര്‍മകളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി..
ആശംസകള്‍..
എന്നെക്കാൾ ഒരു ക്ലാസ്സ് മാത്രം മുതിർന്ന ചേട്ടന്റെ പാഠപുസ്തകങ്ങൾ കൂടി സ്ഥിരമായ് വായിച്ചു നോക്കുന്നത് എന്റെ ശീലമായതുകൊണ്ട്
ഇതൊക്കെ കുറച്ചു കടന്ന കയ്യായിപ്പോയി ...സ്വന്തം പുസ്തകം തന്നെ പഠിക്കാന്‍ പറ്റാത്തപ്പോള്‍
മുരളി നായര്‍ : ഇവിടെ എത്തിയതിനും അഭിപ്രായമറിയിച്ചതിനും ഒത്തിരി നന്ദി
ശാരദനിലാവ് : അഭിപ്രായത്തിനു നന്ദി. ഇവിടെ എത്തിയതിനും.
ആശംസകള്‍....
കൊട്ടോട്ടിക്കാരന് : നന്ദി
ഇഷ്ടായി മാഷെ .........
കുറേ വൈകിയാണ് ഇത് വായിയ്ക്കുന്നത്. വളരെ ഇഷ്ടപ്പെട്ടു, മാഷേ. നല്ല പോസ്റ്റ്!
ഉമേഷ് : നന്ദി മാഷെ .........
ശ്രീ : വൈകിയാലും എത്തിയല്ലോ സന്തോഷം
നല്ല ഓര്‍മ്മകള്‍ ....
ചേച്ചിപ്പെണ്ണ് : നന്ദി ഇത്രടം വരെ വന്നതിനു
ഈ വാക്കുകൾക്കും ... ഒത്തിരി നന്ദി
വൈകി വന്ന വസന്തം ..നന്നായിരിക്കുന്നു
തുടര്‍ന്നും ...കാണണം
ഒരുഭാഗത്ത് അടിയുടെ പൂരം
മറുഭാഗത്ത് ചുടെറിയ ചര്‍ച്ചകള്‍
അതിനിടയില്‍ ഇതുപോലെ നല്ല വായന
നന്മകള് നേരുന്നു
നന്ദന
nandana : നന്ദി ഇവിടെ എത്തിയതിനു ഈ വിലയേറിയ അഭിപ്രായത്തിനും...
Men are naughty at forty's .....വരവൂരാൻ,അഭ്യാസം മൂന്നാംക്ലാസ്സിലേ തുടങ്ങി അല്ലേ? നമ്മള് പരിചയ പ്പെ ഡാൻ വൈകിയൊ??. ഇനിയും പ്രതീക്ഷിക്കുന്നു; ഇതിലും മനോഹരമായവ...കുറുമ്പ് ഇപ്പൊഴും ഉണ്ടാ
Post a Comment