Wednesday, June 24

തിരകൾ ഉയരുകയാണു


കുറെ വർഷങ്ങൾക്കു ശേഷമാണു ഞാൻ അവന്റെ ശബ്ദം കേൾക്കുന്നത്‌. ഒരു ഉച്ച നേരത്ത്‌ എന്റെ മൊബൈൽ ശബ്ദിച്ചപ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ലാ അവനായിരിക്കുമെന്ന്.. പേരു പറഞ്ഞു പരിചയപെടുത്തിയപ്പോൾ മാത്രമാണു ഞാൻ അവനെ തിരിച്ചറിഞ്ഞത്‌.. നിന്റെ ശബ്ദം ആകെ മാറിപോയല്ലോ എന്ന ചോദ്യത്തിനു അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു സുഹ്രുത്തേ നീണ്ട പതിനഞ്ച്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. മാറ്റങ്ങൾ ഉണ്ടാവാതിരിക്കുമോ.... നീണ്ട പതിനഞ്ചു വർഷങ്ങൾ.. . ഒരിക്കലും മറക്കാതെ മനസ്സിലുണ്ടാവേണ്ടിയിരുന്ന പ്രിയ പ്പെട്ടവരിൽ ഒരുവൻ.. പേരു പറഞ്ഞിട്ടു സമയങ്ങൾ എടുത്തു ചികഞ്ഞെടുക്കാൻ.. "ഞാനും ഇവിടെയോക്കെ തന്നെയുണ്ട്‌ നാട്ടിൽ വെച്ച്‌ അരവിന്ദനാണു നിന്റെ നമ്പർ തന്നത്‌.. അടുത്തമാസം എന്റെ വിവാഹമാണു നിന്നെ ക്ഷണിക്കാനും കൂടിയാണു ഈ വിളി.. "

"അപ്പോൾ നിന്റെ വിവാഹം ഇതു വരെ " വാക്കുകൾ മുഴുവനക്കാനായില്ലാ....

" ജിവിച്ചു തുടങ്ങാൻ തുടങ്ങുന്നത്‌ ഇപ്പോൾ മുതലാണു...." ഒറ്റവാക്കിൽ തികച്ചു നിസ്സംഗനായി അവൻ ഉത്തരം പറഞ്ഞു.

ഞങ്ങളിൽ എല്ലാവരെക്കാൾ കുടുതൽ മെച്ചപെട്ട നിലയിലായിരിക്കും അവൻ എന്നു കരുതിയിരുന്നു.. പെട്ടെന്നു മറുപടി കേട്ടപ്പോൾ വിശ്വസിക്കാനായില്ലാ...

പണ്ട്‌ ചെറുപ്പത്തിൽ സ്ക്കൂൾ പൂട്ടുപ്പോഴോക്കെ ഞാൻ ത്രിശ്ശുരിൽ അമ്മയുടെ വിട്ടിൽ വെക്കേഷനു വന്നു നിൽക്കുമായിരുന്നു. അപ്പോഴാണു അവനെ ആദ്യമായി കാണുന്നത്‌..പീന്നിട്‌ പ്രിഡിഗ്രിക്കു ത്രിശ്ശുരിൽ പഠിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഡിഗ്രിക്കു വ്യാസ കോളേജിലേക്കു പഠനം പറിച്ചു നടുകയും വരവൂരിലേക്കു താമസം മാറ്റുകയും ചെയ്യുന്നതു വരെ ഒന്നിച്ചു തന്നെയായിരുന്നു. അവനെ കേന്ദ്രികരിച്ചു ഒരു കൂട്ടം സുഹ്രുത്തുക്കളുണ്ടായിരുന്നു എല്ലാവരെയും പരിചയപ്പെടുത്തുന്നതു പലരെയും കണ്ടുമുട്ടുന്നതു അവനിലൂടെയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവൻ...ഒത്തിരി ഇഷ്ടെപ്പെട്ടുപോയ ഒരു നല്ല സുഹ്രുത്ത്‌.. പക്ഷെ കാലങ്ങൾക്കു ശേഷം ഓർമ്മയിൽ നിന്നു ചികഞ്ഞെടുക്കേണ്ടി വന്നു.

അവനിലുടെ പഴയ എല്ലാ സുഹ്രുത്തുക്കളുടെയും വിവരങ്ങൾ അറിഞ്ഞു... എല്ലാവരും എവിടൊക്കെയുണ്ടെന്നു... അവരുടെ വിശേഷങ്ങളും... വിവാഹങ്ങളും... ഒത്തു ചേരലുകളും എല്ലാം.

കാലങ്ങൾ കഴിഞ്ഞിട്ടും ഒരാളെ പോലും വിടാതെ ഒന്നും അടർന്നു പോവാതെ അവൻ കാത്തു സുക്ഷിച്ച സുഹ്രുത്ത്‌ ബദ്ധത്തിന്റെ പുസ്തകം അവൻ എനിക്കു വേണ്ടി തുറന്നു...... എല്ലാവരുമുണ്ടായിരുന്നു അതിൽ.. ചോദിച്ചവരുടെയോക്കെ വിശദമായ വിവരണങ്ങൾ അവനിലുണ്ടായിരുന്നു.... അതിൽ അടർന്നു പോവാതെ അവൻ എന്നെയും സൂക്ഷിച്ചിരുന്നു..... കണ്ടുമുട്ടുന്നവരോടോക്കെ അവൻ അവനു പരിചയമുള്ളവരെയും വിട്ടു പോയവരെയും കുറിച്ച്‌ അന്വോഷിച്ച്‌ വെച്ചിരുന്നു.... ഒരാളെ പോലും നഷ്ടപെടാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു.

ഒത്തിരി സംസാരിച്ചു... കൂടെയുണ്ടാവുകയും പരിച്ചയപെടുകയും ചെയ്തവരെ കുറിച്ചും അറിയുന്നവരെ കുറിച്ചോക്കെ ഒരൊന്നായി ചോദിച്ചു സംസാരം മണിക്കുറുകളോള്ളം നീണ്ടു.

നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ ഇനിയും കാണാമെന്നു പറഞ്ഞു... അവന്റെ വിവാഹ ജീവിതത്തിനു ആശംസകൾ നേർന്നു.... ഫോൺ ഡിസ്കൺകടു ചെയുന്നതിനു മുൻപു... അർത്ഥഗർഭമായ മൗനം ഞങ്ങൾകിടയിൽ തളം കെട്ടി നിന്നു... എന്തോ ഒന്നു ഞാൻ മറന്നു പോയിരിക്കുന്നു. ഫോൺ വെച്ചു, ശരീരം വിയർക്കാൻ തുടങ്ങിയിരിക്കുന്നു

മനസ്സിലേക്കു ഇരച്ചെത്തിയ കുറ്റബോധത്തിന്റെ കടൽ ...ഓർക്കുത്തോറും നെഞ്ചിലേക്കു പടർന്നെത്തുന്ന വേദനയുടെ മുള്ളുകൾ.. മനസ്സു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു തെറ്റ്‌ ചെയ്തെന്ന്...

ഒന്നു ചോദിക്കാമായിരുന്നു അവളെ കുറിച്ച്‌... ഒരു വാക്ക്‌ എവിടെയാണെങ്കിലും സുഖമായിരിക്കുന്നോ എന്ന് അറിയാൻ മാത്രം. അതു പോലും.. അകലെയാക്കിയോ കാലം.. അവനും പ്രതീക്ഷിച്ചു കാണും. അവനും അഗ്രഹിച്ചു കാണും.. ഒരിക്കലെങ്കിലും അവളെ കുറിച്ചു ചോദിക്കുമെന്നു.. എല്ലാം മറന്നു അവൻ എന്നെ സ്നേഹപൂർവ്വം ഓർത്തു ... മറക്കാതെ വെറുക്കാതെ.. അവന്റെ മനസ്സിൽ എനിക്കു എപ്പോഴും ഒരു ഇടം അവൻ കരുതി വെച്ചിരുന്നു. എന്നിട്ടു ഞാൻ ഒരിക്കൽ പോലും ചോദിച്ചില്ലാ അവളെ കുറിച്ച്‌.. അത്രമാത്രം അവളെ മറക്കാൻ ...എനിക്കു കഴിയുമോ..നീണ്ട സംസാരത്തിനിടയിൽ എപ്പോഴേങ്കിലും അവൾ കടന്നു വരുമെന്നു അവൻ പ്രതീക്ഷിച്ചു കാണും .......മനപൂർവ്വമായിരുന്നു. എന്റെ മറവി...

അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവും... ഭർത്താവിനോടു കുട്ടികളൊടുമൊത്ത്‌...ഒരു പക്ഷെ അവൾ അവനിലൂടെ എന്നെ പറ്റി തിരക്കിയിട്ടുണ്ടാവും.. എന്റെ വിവരങ്ങൾ എല്ലാം അറിയുന്നുണ്ടായിരിക്കും...

എന്നെങ്കിലും ഒരിക്കൽ അവൻ എന്നോടു സംസാരിച്ചു എന്നറിയുമ്പോൾ അവൾ അവനോടു ചോദിക്കുമായിരിക്കും..അവളെപറ്റി ചോദിച്ചിരുന്നോ എന്ന്.. എന്തായിരിക്കു അവൻ പറയുക... ഞാൻ അവളെ ഓർക്കുന്നില്ലാ എന്നോ.... മറന്നു പോയോ എന്നോ... മണിക്കുറുകളോള്ളം എല്ലാവരെയും കുറിച്ച്‌ സംസാരിച്ചിട്ട്‌ ഒരിക്കൽ പോലും ഒരു വാക്കു പോലും അവളെ കുറിച്ച്‌ ചോദിച്ചില്ലാ എന്നോ....

കുറ്റബോധത്താൽ മനസ്സു നീറാൻ തുടങ്ങിയിരിക്കുന്നു... അവനെ വിളിച്ചാലോ...അവളെ കുറിച്ച്‌ ചോദിച്ചാലോ... ഞാൻ അവളെ എന്നും അന്വോഷിച്ചിരുന്നു എന്നു പറഞ്ഞാലോ...

മനസ്സിപ്പോൾ ഒരു കടൽ പോലെയാണു.. തുടരെ തുടരെ വിശിയടിക്കുന്ന കുറ്റബോധത്തിന്റെ തിരമാലകളുള്ള....ഒരു കടൽ...

ശാന്തമാകണമെന്ന് വെറുതെ മോഹിക്കുന്ന ഒരു കടൽ

55 comments:

ശ്രീ said...

ഒരു വാക്ക് ചോദിയ്ക്കാമായിരുന്നു അല്ലേ?

Sukanya said...

പക്ഷെ, ഇപ്പോള്‍ കുറച്ച് ആശ്വാസം തോന്നുന്നില്ലേ, എല്ലാം തുറന്നെഴുതിയപ്പോള്‍?

അരുണ്‍ കായംകുളം said...

കണ്‍ഫ്യുഷനായി..
ഈ അവള്‍ ആരാ?

മാറുന്ന മലയാളി said...

അരുണിന്‍റെ കണ്‍ഫ്യൂഷന്‍ എനിക്കും....ആരാണവള്‍.........?

കുമാരന്‍ | kumaran said...

''മനസ്സിപ്പോൾ ഒരു കടൽ പോലെയാണു.. തുടരെ തുടരെ വിശിയടിക്കുന്ന കുറ്റബോധത്തിന്റെ തിരമാലകളുള്ള....ഒരു കടൽ...''

manoharam..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

അവള്‍ ആരാണെന്നു മനസിലായില്ലാ അല്ലെ, പറഞ്ഞു തരാം, ഒരു ഫുള്ളും കൊണ്ട് വാ

മനസ്സിലേക്കു ഇരച്ചെത്തിയ കുറ്റബോധത്തിന്റെ കടൽ ...ഓർക്കുത്തോറും നെഞ്ചിലേക്കു പടർന്നെത്തുന്ന വേദനയുടെ മുള്ളുകൾ.. മനസ്സു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു തെറ്റ്‌ ചെയ്തെന്ന്...

വരവൂരാന്‍ അണ്ണാ ഒത്തിരി ഇഷ്ടമായി.

Prayan said...

എന്റെ മനസ്സും കടലായിരിക്കുന്നു..ചോദ്യങ്ങളുടെ തിരമാലകള്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു....ആരാണവള്‍.....?

വീ കെ said...

കൊള്ളാം...

വശംവദൻ said...

അവൾ എവിടെയെങ്കിലും സുഖമായിരിക്കട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

ഒരു വാക്ക് മിണ്ടാതെ... എന്നാ ഗാനം മനസ്സില്‍ തെളിഞ്ഞു വന്നു..കൊള്ളാം ഇഷ്ടമായി.

Typist | എഴുത്തുകാരി said...

ഇനിയിപ്പോ ചോദിക്കാനൊന്നും പോണ്ട, അതൊക്കെ കഴിഞ്ഞ കഥയല്ലേ!

സന്തോഷ്‌ പല്ലശ്ശന said...

എഴുത്തുകാരി ചേച്ചി ചൊദിക്കണം ന്നെയ്‌ ഒരു കോളിന്‍റെ കാര്യല്ലേയുള്ളു....പക്ഷെ വരവൂരാന്‌ കട്രോളുവേണം....ദൊക്കെ ഡീലു ചെയ്യാനറിയണം ഏത്‌.... !!!

വരവൂരാൻ said...

ശ്രീ : തീർച്ചയായും ...പിന്നീടാണു കുറ്റബോധത്തോടെ ഓർത്തത്‌.. നന്ദി ആദ്യ കമന്റിനും

സുകന്യ : സത്യമായിട്ടും... മനസ്സിൽ കിടന്നു വിങ്ങുന്നതുകൊണ്ടു നിങ്ങളോടു പറഞ്ഞതാണു. ഈ വരവിനു സ്നേഹത്തോടെ

അരുൺ : അതു അവന്റെ തന്നെ ഒരു അനിയത്തിയായിരുന്നു... എന്റെ ആദ്യത്തെ കൂട്ടുകാരി... സൗഹൃദം പ്രണയത്തിന്റെ നിറങ്ങൾ എടുത്ത്‌ അണിയാൻ തുടങ്ങുന്നു എന്നു തിരിച്ചറിഞ്ഞ്‌ വിലക്കപ്പെട്ടവൾ..

മലയാളി : ഇപ്പോൾ സംശയം മാറിയെന്നു കരുതുന്നു. ഒരു ചെറിയ ചമ്മൽ അതുകൊണ്ടാ അവിടെ പറയാതിരുന്നേ
കുമാരൻ : നന്ദി ഈ വായനക്കു. വരിക ഇനിയും
കുറുപ്പേ : ഫുള്ളിനോക്കെ വില കൂടിയല്ലോ നാട്ടിൽ .. നന്ദി ഈ അഭിപ്രായത്തിനു
പ്രയാൺ : മനസ്സിലായി കാണുമെന്നു കരുതുന്നു...കടൽ ശാന്തമായിട്ടുണ്ടാവുമെന്നും. ഈ വായനക്കും വരവിനും ഒത്തിരി നന്ദി.
വി കെ : നന്ദി ഇനിയും വരണം
വശംവദൻ : സത്യം സുഖമായിരിക്കട്ടെ.. സന്തോഷമായിരിക്കട്ടെ.. നന്ദി വായനക്കു.
വാഴക്കോടൻ : വായനക്കും അഭിപ്രായമറിയിച്ചതിനും ഒത്തിരി നന്ദി
ചേച്ചി പറഞ്ഞ പോലെ തന്നെ ഞാൻ പിന്നെ വിളിച്ചില്ലാ .. വിളിച്ചാലും ഒരു പക്ഷെ ചോദിക്കില്ലാ.. എവിടെങ്കിലും സുഖമായിരിക്കട്ടെ... നന്ദി ഈ വായനക്കും അഭിപ്രായത്തിനും.
പല്ലശ്ശന : ശരിയാ ഡീലു ചെയ്യാൻ അറിയണം ഒരു ചമ്മൽ അതുകൊണ്ടാ.. പിന്നെയും ചോദികാതിരുന്നതു..നന്ദിയുണ്ട്‌ ഇനിയും കാണാം

കൊട്ടോട്ടിക്കാരന്‍... said...

എല്ലാവരും വന്നുപോയല്ലോ... ഇപ്പൊ ഇവിടെ ഞാന്മാത്രം ബാക്കി..!
മനസ്സ് എപ്പോഴും ശാന്തമാകാത്ത കടലായിരിക്കും...

വരവൂരാൻ said...

കൊട്ടോട്ടിക്കാരന്‍ : അങ്ങിനെയൊന്നുമില്ലാ.. അവസ്സാനം വരുന്നവനും എനിക്കു പ്രിയ പെട്ടവൻ തന്നെ.. മനസ്സ്‌ ഒരു കടൽ തന്നെയാണു തിരകളുള്ള കടൽ.. നന്ദി ഈ വായനക്ക്‌

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാലം എല്ലാ മുറിവുകളേയും ഉണക്കും.എങ്കിലും ചില ഓർമ്മകൾ എന്നും മനസ്സിൽ ഒരു നൊമ്പരമായി അവശേഷിയ്ക്കും.അത്തരം ഒരു വിങ്ങലിന്റെ കഥ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

ആശംസകൾ!

വരവൂരാൻ said...

അതെ കാലം ഉണക്കാത്ത ഒരു നോവിന്റെ ഓർമ്മകൾ തന്നെയായിരുന്നു... ഈ വഴി വന്നതിനു ഒത്തിരി നന്ദി.. ഇനിയും വരുമല്ലോ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പോസ്റ്റ് അല്പം നൊമ്പരപ്പെടുത്തി ..
എല്ലാം മറക്കാൻ പഠിക്കണം അല്ലെങ്കിൽ എന്നും നൊമ്പരങ്ങൾ വിടാതെ പിന്തുടരുക തന്നെ ചെയ്യും..


ആശംസകൾ

മഴക്കിളി said...

വരവൂരാന്‍,
വളരെ പതുക്കെയാണു വായിച്ചത്..
അതിനാല്‍തന്നെ,വരികളുടെ ഫീല്‍ ശരിക്കും ഉള്‍ക്കൊണ്ടു...

വരവൂരാൻ said...

ബഷീര്‍ ജി:എല്ലാം മറക്കാൻ പഠിക്കണം സത്യം
...നന്ദി വായനക്കു. ഇനിയും വരിക
മഴക്കിളി : വായനക്കും അഭിപ്രായമറിയിച്ചതിനും ഒത്തിരി നന്ദി. ഇനിയും വരിക

ശ്രീഇടമൺ said...

''മനസ്സിപ്പോൾ ഒരു കടൽ പോലെയാണു.. തുടരെ തുടരെ വിശിയടിക്കുന്ന കുറ്റബോധത്തിന്റെ തിരമാലകളുള്ള....ഒരു കടൽ...''
നൊമ്പരപ്പെടുത്തിയ വരികള്‍...

വരവൂരാൻ said...

ഇടമൺ : നന്ദി ഈ വായനക്ക്‌

deepz said...

എങ്കിലും ചോദിക്കമായിരുന്നു അല്ലെ? കടലിനോടു ശാന്തമാവൂ എന്ന് പറയാന്‍ വേണ്ടി എങ്കിലും...

Sureshkumar Punjhayil said...

Saramilla, iniyum chothikkamallo.... Manoharam, Ashamsakal...!!!!

വരവൂരാൻ said...

ദീപ്സ്‌ : ഒന്നു ചോദിക്കാമായിരുന്നു കടലിനോടു ശാന്തമാവൂ എന്ന് പറയാന്‍ വേണ്ടി എങ്കിലും തികച്ചും ശരിയാണു.. ഒത്തിരി നന്ദി ഈ വായനക്കും ഈ നല്ല അഭിപ്രായത്തിനു..

സുരേഷ്‌ ഭായ്‌ നന്ദി ഈ ആശംസകൾക്ക്‌

ലതി said...

വരവൂരാൻ, നല്ല അവതരണം.
മനസ്സിലെ നോവ് വായനക്കാരിലേയ്ക്കു പടർത്തുന്നതിൽ വിജയിച്ചു.

keerthi said...

ചോദിക്കാതിരുന്നത് കഷ്ടമായി...

വരവൂരാൻ said...

ലതി,കീർത്തി : നന്ദി... വായനക്കും അഭിപ്രായങ്ങൾക്കു.. ഇനിയും കാണുമല്ലോ

the man to walk with said...

ishtaayi

വരവൂരാൻ said...

Thanks

മോഹനം said...

എവിടെയെങ്കിലും സുഖമായിരിക്കട്ടെ

വരവൂരാൻ said...

മോഹനം : ഇവിടെ കണ്ടതിൽ സന്തോഷം.. എവിടെയെങ്കിലും സുഖമായിരിക്കട്ടെ അല്ലേ

hAnLLaLaTh said...

കഥയാണെന്നാണ് ഞാന്‍ കരുതിയത്‌..
കമന്റുകളില്‍ നിന്നാണ് അല്ലെന്നു മനസ്സിലായത്‌..
ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ കാണാറുണ്ട്‌ അവള്‍ക്ക് എന്നോട് എന്തോ പറയാന്‍ ഉണ്ടെന്ന്..
പക്ഷെ അവളുടെ നമ്പര്‍ എന്റെ കയ്യിലില്ല...
എന്റെ ഒരു വിവരവും അവള്‍ക്കും അറിയില്ല..
ഒരുപാട് ദൂരെയാണ് അവളിന്ന്..
എന്നിട്ടും ഇടയ്ക്കിടെ എന്റെ ഉറക്കം മുറിച്ച് അവളെത്തുമ്പോള്‍
നിശ്ശബ്ദമായ തേങ്ങലോടെ ഞാന്‍ പ്രര്ഥിക്കുന്നു അവള്‍ സുഖമായിരിക്കണേ എന്ന്..

ഈ പോസ്റ്റിനെ ഞാന്‍ ആത്മാവിലേക്ക് എടുക്കുന്നു..കാരണം എനിക്കറിയാം മറ്റാരേക്കാളും നന്നായി...

വരവൂരാൻ said...

നിന്റെ കമന്റുകളും നിന്റെ കവിതകളെ പോലെ തന്നെ മനോഹരം നന്ദി സഹോദരാ

Priya said...

വരവൂരാന് , സ്വന്തം മനസ്സില് ആഞ്ഞടിക്കുന്ന കടല്‍ തിരകള്‍ , ഞങ്ങളിലേക്കും അയച്ചല്ലേ ..

പോസ്റ്റ് വല്ലാതെ നൊമ്പരപ്പെടുത്തുന്നു ..

വരവൂരാൻ said...

പ്രിയ : വന്നതിൽ ഒത്തിരി സന്തോഷം അഭിപ്രായത്തിനു നന്ദി... ഇനിയും വരണേ

വിനുവേട്ടന്‍|vinuvettan said...

നന്നായിരിക്കുന്നു മാഷേ... മനസ്സിലൊരു വേദന സമ്മാനിച്ചു..

Priya said...

തീര്ച്ചയായും സുനില്‍..

സൂത്രന്‍..!! said...

അടുത്ത തവണ വിളിക്കുമ്പോള്‍ ചോദിച്ചാല്‍ മതി .... മനസ്സ്‌ ശാന്തമാവും :)

വരവൂരാൻ said...

വിനുവേട്ടന്‍ : നന്ദി ഈ വഴി എത്തിനോക്കിയതിനു

പ്രിയ : അപ്പോൾ ഇനിയും കാണാം

സൂത്രന്‍..: നിന്റെ അഭിപ്രായം പോലെ തന്നെ നടക്കട്ടെ നന്ദി ഈ വായനക്ക്‌

ramaniga said...

ഒരു ക്ഷമാപണത്തോടെ
വളരെ വൈകി
ഇന്നാണ് പോസ്റ്റ്‌ വായിച്ചതു
ശരിക്കും ഒരു നീറ്റല്‍ മനസ്സില്‍
പോസ്റ്റ്‌ മനസ്സില്‍ തട്ടി !

വരവൂരാൻ said...

രമണിക : നന്ദി ഈ അഭിപ്രായത്തിനും വായനക്കും സ്നേഹപൂർവ്വം

കനല്‍ said...

അവള്‍ ആരാണെന്ന് കമന്റുകള്‍ വായിച്ചപ്പോള്‍
മനസിലായി...
എന്നാലും അവളിപ്പോള്‍?
ഈ ആകാംക്ഷ വായിക്കുന്നവര്‍ക്കും ഉണ്ടെന്ന് മനസിലാക്കി, അറിയിക്കൂ.

വരവൂരാൻ said...

കനല്‍ : ഇവിടെയെത്തിയതിനു ഒത്തിരി നന്ദി.. തീർച്ചയായും വിളിക്കുന്നുണ്ട്‌ ഒരിക്കൽ കൂടി ഇനിയും കാണാം

വയനാടന്‍ said...

ആദ്യം പ്രസവിക്കുക,എന്നിട്ട കുഞ്ഞിനെ കൊല്ലുക പിന്നെ പലപേർ ചേർന്നു പോസ്റ്റ്മോർട്ടം നടത്തുക; എത്ര മനോഹരം!!!

എന്നാലും പറയട്ടെ; നന്നായിരുന്നു പോസ്റ്റ്‌.

വരവൂരാൻ said...

വയനാടന്‍ : ചെയ്യതത്‌ ശരിയായില്ലാ എന്നാണോ... അഭിപ്രായമറിയിച്ചതിനു നന്ദി. ഇനിയും കാണാം

bilatthipattanam said...

മനസ്സിപ്പോൾ ഒരു കടൽ പോലെയാണു.. തുടരെ തുടരെ വിശിയടിക്കുന്ന കുറ്റബോധത്തിന്റെ തിരമാലകളുള്ള....ഒരു കടൽ...
illa orikkalum shaathamaakilla...
ahhangineyaanu..

വരവൂരാൻ said...

ബിലാത്തി : നന്ദി അഭിപ്രായത്തിനു.. ഇനിയും വരണം

അഞ്ജു പുലാക്കാട്ട് said...

എന്നാലും ഒന്നു ചോദിക്കാമായിരുന്നു...!!
:)
Wishes....

വരവൂരാൻ said...

അഞ്ജു ഇവിടെ എത്തിയതിനു സന്തോഷം.... ചോദിക്കുന്നുണ്ട്‌ സുഖമല്ലേയെന്ന്.... എന്നെങ്കിലും ഒരിക്കൽ

Rafeek Wadakanchery said...

ഇവിടേക്കെത്താന്‍ കുറച്ചു വൈകിപ്പോയി..
അസ്സലായിട്ടുണ്ട്.
ഇനീപ്പോ ആ ഓര്‍മ്മകള്‍ടെ സുഖത്തിലങ്കട് കഴിഞ്ഞു പോവാ നല്ലത്.
കവി മഹമൂദ് ദര്‍വീഷ് എഴുതിയത് പോലെ
“ശിശിരങ്ങളെ പ്രണയിക്കാന്‍ നമുക്ക് അവകാശമുണ്ട്”
സ്നേഹപൂര്‍വ്വം
-റഫീക്ക് വടക്കാഞ്ചേരി-

വരവൂരാൻ said...

റഫീക്ക്‌ : ക്യാമ്പസ്സിന്റെ കൂട്ടുകാരാ.... നന്ദി ഈ അഭിപ്രായത്തിനു ഈ വായനക്കും ഇനിയും വരിക
“ശിശിരങ്ങളെ പ്രണയിക്കാന്‍ നമുക്ക് അവകാശമുണ്ട്”

നല്ല വരികൾ പരിചയപ്പെടുത്തിയതിനു നന്ദി

ഗൗരിനാഥന്‍ said...

theerchayayum chodikkamayirunnu, kadal onnu othungiyene...

സബിതാബാല said...

ഇതിന്റെ മറുപടി ഒരു പോസ്റ്റായി ഞാന്‍ ബ്ലോഗില്‍ ഇടാം...നോക്കുമല്ലോ

വരവൂരാൻ said...

ഗൗരി : സന്തോഷം ഈ വിലയേറിയ അഭിപ്രായത്തിനു... ഇനിയും വരണം

സബിതാ : സബിതയുടെ ബ്ലോഗ്ഗിലെ ഒരോ പോസ്റ്റിനും ഞാൻ എത്താറുണ്ടല്ലോ.. തീർച്ചയായും ഇതിന്റെ മറുപടിക്കായ്‌ കാത്തിരിക്കുന്നു.. ആശംസകൾ