Friday, May 29

ശാന്തിയാത്ര


നീണ്ട യാത്രക്ക്‌ ഒടുവിൽ ആയാൾ തന്റെ ഭാണ്ഡകെട്ടിൽ നിന്നു ആ യന്ത്രത്തെ തിരഞ്ഞെടുത്തു. അത്‌ അപ്പോഴും മിടിക്കുന്നുണ്ടായിരിന്നു. സമയ കാലങ്ങളെ തിരിച്ചറിയാനുള്ള യന്ത്രമായിരിന്നു അത്‌. അയാൾ അതിന്റെ സുചികകളിലേക്ക്‌ ഒരു വേവലാതിയോടെ നോക്കി പക്ഷെ അതിനു സുചികകളിലായിരുന്നു. അയാൾ അതിന്റെ സുചികകൾക്കായി വീണ്ടു ഒരു യാത്രക്ക്‌ ഒരുങ്ങി. ദേശകാലങ്ങൾക്ക്‌ ഒടുവിൽ അയാൾ അതിന്റെ സുചികകൾ കണ്ടെടുത്തു. അവ ഒരുക്കുട്ടി അയാൾ ആ യന്ത്രത്തിൽ ഘടിപ്പിച്ചും അപ്പോൾ ഒരു ഞെട്ടി തെറിക്കലോടെ അയാൾ സമയകാലങ്ങളെ തിരിച്ചറിഞ്ഞും. നീറി പിടയുന്ന മനസ്സുമായി അയാൾ ഒരു തിരിച്ചു പോക്കിന്നു കൊതിച്ചു, വേവലാതിയോടെ തനിക്കു പിന്നിൽ ഉപേക്ഷിച്ചു പോന്നവരെ കുറിച്ചു ഓർത്തു... അയാൾ മടക്ക യാത്രക്കു കൊതിച്ചു..

തനിക്കു ഉള്ളിൽ നിന്നു താൻ സ്വയം കണ്ടെത്തേണ്ടെ പലതിനെയും തേടിനടന്നു കണ്ടെത്താൻ ശ്രമിച്ച വിഡ്ഡിത്തം ഓർത്ത്‌ ആയാൾ തേങ്ങി...

ഇനി .....

നടന്നു തിർന്ന വഴികളെക്കാൾ ഏറെയാണു തിരിച്ചു പോക്കിന്റെ വഴികൾ..എത്ര വേഗത്തിൽ നടന്നാലാണു തനിക്കു കൈവിട്ടു പോയതോക്കെ തിരിച്ചെടുക്കാനാവുക... അർത്ഥമില്ലാത്തെ യാത്രകളെ കുറിച്ചോർത്ത്‌ അയാൾ വേദനിച്ചു.

പീന്നിടെപ്പോഴോ, മനസ്സിന്റെ നോവ്‌ സഹിക്കാതെയായപ്പോൾ അയാൾ മടക്കയാത്രക്കൊരുങ്ങി.

പക്ഷെ ജീവിതമെന്ന യാത്രയുടെ മുക്കാൽ ഭാഗത്തോള്ളം അയാൾ അപ്പോൾ പിന്നിട്ടു കഴിഞ്ഞിരുന്നു.

എവിടെയും എത്താത്ത യാത്രയിൽ അയാൾ ഘനീഭവിച്ചു കല്ലായി തീർന്നു..

രാജ്‌ പിപ്ലാ ചൊക്ടിയിലെ മന്ദിരത്തിനു മുൻപിലെ അവസ്സാന തൊപ്പി വിൽപനക്കാരനു പോയ്‌ മറഞ്ഞപ്പോൾ തെളിഞ്ഞു കണ്ട പാറകഷണങ്ങൾ അങ്ങിനെ ഘനിഭവിച്ചു കല്ലായി തീർന്നവരുടേതായിരിക്കാം...ശാന്തി തേടി പോയവരുടേതായിരിക്കാം.27 comments:

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

(((((ഠേ))))

Sukanya said...

ഒരു തിരിച്ചു പോക്ക് എല്ലാരും കൊതിക്കുന്നുണ്ടെങ്കിലും സാധ്യമാവുമോ? നന്മകള്‍, ആശംസകള്‍, കഥ നന്നായിരിക്കുന്നു.

Anonymous said...

ആശംസകള്‍,

സന്തോഷ്‌ പല്ലശ്ശന said...

നല്ലൊരു പ്രമേയത്തേയാണ്‌ വരവൂരാന്‍ അശ്രദ്ധമായി കൈകാര്യം ചെയ്തിരിക്കുന്നത്‌. സമയബോധത്തേയും ഒരാള്‍ അനുഷ്ടിക്കേണ്ടുന്ന ആന്തരികയാത്രകളേയും ഇവിടെ വരവൂരാന്‍ ഓര്‍മ്മിപ്പിക്കുന്നു. സെന്‍ കഥകളിലും സൂഫീ കഥകളിലും വളരെ ലളിതമായി ഇതേ പ്രമേയം ആവിഷ്ക്കരിച്ചുകണ്ടിട്ടുണ്ട്‌. വരവൂരാന്‍ നടത്തിയ ഈ പരിശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു - പ്രോത്സാഹിപ്പിക്കുന്നു. വളരെ സുതാര്യമായ ഒരു ഭാഷ വികസിപ്പിച്ചെടുക്കുക പ്രതിഭയുടെ കൈയ്യൊപ്പുള്ള വരവൂരാന്‌ നല്ല കഥകള്‍ തീര്‍ച്ചയായും എഴുതാന്‍ കഴിയും
സസ്നേഹം....

നരിക്കുന്നൻ said...

‘നടന്നു തിർന്ന വഴികളെക്കാൾ ഏറെയാണു തിരിച്ചു പോക്കിന്റെ വഴികൾ..‘

വരവൂരാൻ.. മനസ്സിനെ അസ്വസ്ഥമാക്കുന്നു നിന്റെ വാക്കുകൾ. തിരിഞ്ഞ് നടക്കാൻ വഴി അധികമെന്ന് ചിന്തിക്കുമ്പോഴും യാത്ര തുടങ്ങിയവന്റെ ചുറുചുറുക്കും പ്രസരിപ്പും നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ്... ഇനിയെന്തെന്ന് വലിയ ചോദ്യം... എല്ലാം പറയാതെ പറഞ്ഞു നീ...

എങ്കിലും ഒരു പ്രതീക്ഷ ബാക്കി... തിരിച്ച് നടക്കാൻ കൂടെ ഒരുപാട് കൂട്ടുകാരുണ്ടെന്ന തിരിച്ചറിവ് വേദനയിലും ഒരു ചെറിയ ആശ്വാസമാകുന്നു.

അരുണ്‍ കായംകുളം said...

നരിക്കുന്നന്‍ പറഞ്ഞതാ സത്യം.എന്തോ ഒരു വല്ലാത്ത ഫീലിംഗ്

വാഴക്കോടന്‍ ‍// vazhakodan said...

ഒരു തിരിച്ചു നടത്തം ആരാ ആഗ്രഹിക്കാത്തത്? ഇഷ്ടമായി വരവൂരാനെ..

വരവൂരാൻ said...

കുറുപ്പേ, സുകന്യ, കോള, പല്ലശ്ശന,നരി,അരുൺ,വാഴക്കോടന്‍
പ്രിയ മുള്ളവരെ ഇനിയും വരിക, ഈ യാത്രയിൽ നമുക്ക്‌ ഒന്നു ചേരാം ഒരുമ്മിച്ചു പോകാം

girish varma ...balussery.... said...

ജീവിതം ഇതൊക്കെ തന്നെ....
പക്ഷെ പാഠം പഠിക്കുന്നത് അപൂര്‍വ്വം.
വരികള്‍ ഇഷ്ടമായി. ആശംസകള്‍

girishvarma balussery... said...

ജീവിതം ഇതൊക്കെ തന്നെ....
പക്ഷെ പാഠം പഠിക്കുന്നത് അപൂര്‍വ്വം.
വരികള്‍ ഇഷ്ടമായി. ആശംസകള്‍

ശാന്തകാവുമ്പായി said...

മുന്നോട്ടു പോയാല് പോരേ?തിരിച്ചുപോക്ക്
അനിവാര്യമാണോ?

കുമാരന്‍ | kumaran said...

കൊള്ളാം. നന്നായിട്ടുണ്ട്.
(എവിടെയാ ബോസ്സ് .. ഇപ്പോ കാണാറേ ഇല്ലല്ല്ലോ)

വരവൂരാൻ said...

വർമ്മാജി :അതെ പാഠം പഠിക്കുന്നത് അപൂര്‍വ്വം
ശാന്ത ടിച്ചറേ : ചില യാത്രകൾ അങ്ങിനെയാണു എല്ലാം മറന്ന് മുന്നൊട്ട്‌ പോവാൻ ആവില്ലാ
കുമാരന്‍ :ഇവിടെ തന്നെയുണ്ടല്ലോ.. സുഹ്രുത്തേ
അഭിപ്രായത്തിനു ഒത്തിരി നന്ദി .

ബോധിസത്വൻ said...

തിരിച്ചറിവ്‌ നേടിയവര്‍ കല്ലായി തീരുന്നു ..... അത്ഭുതകരമായിരിക്കുന്നു ഈ സങ്കല്‍പം . ഒന്നാലോചിച്ചാല്‍ സത്യം തന്നെയല്ലേ ...... അവരെയൊക്കെ നമ്മള്‍ കല്പ്രതിമകലാക്കി തെരുവുകളിലും മന്ദിരങ്ങളിലും സൂക്ഷിച്ചിരിക്കയല്ലേ......... കരിന്കണ്ണാ..........നോക്കണ്ട !!!!

jayanEvoor said...

ശാന്തി.... ഒരിക്കലും ആര്‍ക്കും പൂര്‍ണമായി കിട്ടാത്ത സത്യം!

നല്ല അവതരണം! ഇഷ്ടപ്പെട്ടു.

വരവൂരാൻ said...

ബോധിസത്വൻ, jayanEvoor വായനക്കും അഭിപ്രായത്തിനു ഒത്തിരി നന്ദി ഇനിയും വരണം

bilatthipattanam said...

എല്ലായാത്രകൾക്കും അർതഥവും/ഇല്ല്യായ്മയും ഉണ്ടാകുമല്ലോ?

വശംവദൻ said...

നല്ല അവതരണം!

വരവൂരാൻ said...

bilatthipattanam, വശംവദൻ.. അഭിപ്രായങ്ങൾക്കു നന്ദി ഇനിയും വരണം

poor-me/പാവം-ഞാന്‍ said...

Let us try...

poor-me/പാവം-ഞാന്‍ said...

Let us try...

വരവൂരാൻ said...

പാവം-ഞാന്‍ : സുഹ്രുത്തേ ശ്രമിച്ചു നോക്കും

Sureshkumar Punjhayil said...

Thirichupokkinte vazikalil nadannu kayaranullavayum avasheshikkunnu... Manoharamaya ashayam... Nalla varikal... Ashamsakal...!!!

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

വരവൂരാൻ said...

Sureshkumar : അഭിപ്രായത്തിനും വായനക്കും നന്ദി..

Gowri : ഈ കൂട്ടയ്മയിൽ ചേരുന്നുണ്ട്‌.. നന്ദി

Priya said...

സുനില്‍, പോസ്റ്റ്കള്‍ ഒരോന്നായ് വായിച്ചു വരുന്നതേയുള്ളു..

ഇതും നന്നായിട്ടുണ്ട് .

ഓരോ വരികളും മനസ്സിനെ തൊട്ടുകൊണ്ടാണ്‍ കടന്ന്‍ പോകുന്നത്..

വരവൂരാൻ said...

പ്രിയ : സ്വാഗതം ഇനിയും ഉള്ളിലേക്ക്‌ വരിക.. നന്ദി ഈ വാക്കുകൾക്ക്‌ ...ഈ വായനക്കു.