Monday, March 16

കബീർ വാഡിയിലെ ആൽമരങ്ങൾ


ജിത്തു ഭായ്‌...... താങ്കൾ പോയ്കൊള്ളു. ഞാൻ വന്നു കൊള്ളാം

ബാലാ.. ഞാൻ ഇവിടെ നിൽക്കാം.... കാലങ്ങൾക്കു ശേഷമല്ലേ ഈ വഴിയിലൂടെ...

സാരമില്ലാ ജിത്തു താങ്കൾ പോയ്കൊള്ളു..... പന്ത്രണ്ടു മണിക്കല്ലേ എന്റെ ട്രെയിൻ.... അതിനുമുൻപു ഞാൻ എത്തും.

മറുപടിക്കു കാത്തു നിൽക്കാതെ, അയാൾ ആൾ കൂട്ടത്തോടോപ്പം നർമ്മദാ നദിയിലേക്കുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങി, താഴെ നദിയിൽ പുറപ്പെടാറായ ഒരു ബോട്ട്‌ കുറച്ചു യാത്രകാർക്കു കൂടിയായ്‌ കാത്തുനിന്നിരുന്നു. കരയിൽ കെട്ടിയിരുന്ന ബോട്ടിന്റെ കയറുകൾ അയഞ്ഞു, നദിയുടെ കൈകൾ ബോട്ടിനെ ഏറ്റെടുത്തു...... അയാൾ ഒരു അരികു ചേർന്നിരുന്നു........ ആളുകൾ കുറവാണു.

നർമ്മദാ നദിയിലെ ഓളങ്ങൾ എപ്പോഴും ശാന്തമാണെന്നു ആയാൾക്ക്‌ തോന്നി. അകലെ ഒരു പച്ച തുരുത്തായി കബീർ വാഡി തെളിഞ്ഞുകൊണ്ടിരികുന്നു.

ജിത്തു ഭായ്‌ പോയിട്ടുണ്ടാവുമോ ?

ജിതേന്ദ്ര ദവെ എന്ന ജിത്തു. ബാല കൃഷ്ണൻ എന്ന ബാല. എട്ടു വർഷം ഒരുമിച്ച്‌ ഉണ്ടായിരുന്നു ഹൃദയത്തിന്റെ വാതിലുകൾ തുറക്കാതെ തന്നെ ഉള്ളിലുള്ളത്‌ വായിച്ചെടുക്കാൻ കഴിവുള്ള ആത്മബന്ധം. ഒരേ കബനിയിൽ ജോലി, ഒരുമിച്ചു താമസം, ഒന്നിച്ച്‌ അഘോഷിച്ച ഉത്സവങ്ങൾ, പങ്കുവെച്ച സുഖ ദുഖങ്ങൾ, പിന്നെ ഒരു യാത്ര പോലും പറയാതെ ഒരു പലായനം, ഒടുവിൽ പത്തു വർഷങ്ങൾക്കു ശേഷം....

ഇല്ല അയാൾ പോയിട്ടുണ്ടാവില്ലാ..... ഈ ബോട്ട്‌ കണ്ണിൽ നിന്നു മറയുന്നതു വരെ അയാൾ അവിടെ തന്നെ കാണും.

ബോട്ടിന്റെ വേഗത കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അകലെ കബീർ വാഡിയിലെ ആൽമരങ്ങൾക്കു മുകളിൽ നിന്നുള്ള വവ്വാലുകളുടെ ചിറകടിയോച്ചകളും കരച്ചിലുകളും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്‌

ജനനത്തിൽ നിന്നു മരണത്തിലേക്കുള്ള ഒരു നീണ്ടയാത്ര അതിൽ കോർത്തിട്ട കുറെ കൊച്ചു കൊച്ചു യാത്രകൾ ജീവിതമെന്ന ഹാരം അങ്ങിനെയാണെന്നു അയാൾക്കു പലവട്ടം തോന്നിയിട്ടുണ്ട്‌. ചില യാത്രകൾക്കും കണ്ടുമുട്ടലുകൾക്കും പൂർത്തികരണമില്ലാ, എപ്പോഴും എവിടെയോ ഒരു കുറവു തോന്നും. അതു നികത്താൻ പിന്നെ എത്ര ശ്രമിച്ചാലും കഴിഞ്ഞെന്നു വരില്ലാ, അപൂർണ്ണമായ യാത്രകൾ മനസ്സിനെ കുത്തിനോവിക്കാൻ തുടങ്ങുപ്പോൾ പിന്നെയും യാത്ര തുടരും. പക്ഷെ അപ്പോഴും....

ബോട്ടിന്റെ വേഗത കുറഞ്ഞു തുടങ്ങിയിരിക്കുന്നു, പുഴയുടെ അരികിൽ മണൽ നിറച്ചു വെച്ച ചാക്കു കെട്ടുകൾക്കരികിൽ ഒരു ചെറിയ കുലുക്കത്തോടെ അതു നിന്നു. ആളുകൾ ഇറങ്ങി തുടങ്ങുന്നു. ഈർപ്പവും ചൂടു തളംകെട്ടിനിൽക്കുന്ന മണൽ പരപ്പിലേക്കു ആയാൾ ഇറങ്ങി. പുഴയിൽ ആളുകൾ കുറവാണു, അരികിലേക്കു ഓടിയെത്തിയ ഓളങ്ങളിൽ കാൽ നനച്ച്‌ അയാൾ കബീർ വാഡിയിലേക്ക്‌ നടന്നു

ഒന്നിൽ നിന്നു വേറൊന്നിലേക്കായി പടർന്നു നിൽക്കുന്ന കുറ്റൻ അരയാൽ മരങ്ങൾ. നടുവിൽ കബീർ ദാസ്സിന്റെ മന്ദിരം, മുകളിൽ ചില്ലകളിൽ തൂങ്ങികിടക്കുന്ന ആയിരകണക്കിനു വവ്വാലുകൾ, അവയുടെ ചിറകടിയോച്ചകളും, കരച്ചിലുകളും. മരചില്ലകളിലും മന്ദിരത്തിന്റെ മുകളിലുമായി വസിക്കുന്ന വാനര കൂട്ടങ്ങൾ, പുഴയിൽ നിന്നും സുര്യകാന്തി പാടങ്ങളിൽ നിന്നുമുള്ള തണുത്ത കാറ്റ്‌, മരചില്ലകളാൽ മറച്ച ആകാശം, എപ്പോഴും തങ്ങി നിൽക്കുന്ന ഇരുട്ടും, തണുപ്പും.

മുൻപിൽ കണ്ട വിൽപനകാരനിൽ നിന്നു കുറച്ചു പൂക്കളും, നാളികേരവും, മധുരവും വാങ്ങി നടക്കൽ വെച്ചു തൊഴുത്തു. പിന്നെ താഴേക്ക്‌ ഇറങ്ങി ഒരു ആൽമരത്തിനു താഴെ അതിന്റെ വേരിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നു.

കബീർ വാഡി അയാൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണു. നർമ്മദയുടെ ഓളങ്ങളിലേക്ക്‌ നോക്കി ഒരു പരിത്യാഗിയെ പോലെ.. ഈ ശാന്തതയിൽ ഇങ്ങിനെ....അയാൾക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌ ജീവിതത്തിന്റെ സുഖദമായ ഒഴുക്കിനു ഇങ്ങിനെ ചില യാത്രകൾ അത്യാവശ്യാമാണു

പല തവണ ഇവിടെ വന്നിട്ടുണ്ട്‌...ഈ മരങ്ങൾക്കു താഴെ മറഞ്ഞു നിൽക്കുന്ന വേരുകൾകിടയിൽ ഇരുന്നിട്ടുണ്ട്‌.. തുടക്കം എവിടെ നിന്നെന്നറിയാതെ ഒന്നിൽ നിന്ന് ഒന്നിലേക്കു പടർന്നു നിൽക്കുന്ന ആൽമരങ്ങളെ ചൂണ്ടി മനസ്സിൽ പറഞ്ഞിട്ടുണ്ട്‌.. ഇതുപോലെ ഇങ്ങിനെ ഒരിക്കലും അവസാനിക്കാതെ പടർന്ന് പന്തലിച്ച്‌...ഒന്നിൽ നിന്ന് ഒന്നിലേക്കായി..
കുടത്തിൽ വെള്ളവുമായി മുൻപിൽ ചെറിയ ഒരു പെൺകുട്ടി വന്നു നിന്നു. ആവശ്യമില്ലെക്കിലും അയാൾ ഒരു ഗ്ലാസ്സ്‌ വെള്ളം വാങ്ങികുടിച്ചും കയ്യിൽ വെച്ചു കൊടുത്ത നാണയങ്ങളുമായി അവൾ നടന്ന് അകന്നു

അകലെ പുഴക്കു കുറുകെയുള്ള പാലത്തിനു അപ്പുറത്തായ്‌ സൂര്യൻ മറയാൻ തുടങ്ങിയിരിക്കുന്നു. താഴെ പുഴയിൽ ഒറ്റപ്പെട്ട വള്ളങ്ങളിൽ ചിമ്മിനി വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു, ആളുകൾ തിരിച്ചു പോയ്കൊണ്ടിരിക്കുന്നു, കബീർ വാഡി വിജനതയിലേക്കു ഇരുട്ടിലേക്കു മറഞ്ഞു കൊണ്ടിരിക്കുന്നു.

ആൽമരങ്ങളിൽ നിന്നു അതിഘോരമായ ചിറകടിയൊച്ചയോടെ വവ്വാലുകൾ കൂട്ടമായ്‌ പറന്നുയരാൻ തുടങ്ങി, ചുറ്റുമുള്ള സുര്യകാന്തി പാടങ്ങളിലും, പുഴക്കും മുകളിലുമായ്‌ അവ വട്ടമിട്ട്‌ പറന്നുകൊണ്ടിരുന്നു.

ആൽമരത്തിൽ ചേക്കേറിയ വവ്വാലുകൾ ഒന്നോഴിയാതെ പറന്നകന്നിരിക്കുന്നു.

അയാൾ ഇപ്പോൾ കബീർ വാഡിയിൽ ഏകനാണു

അയാൾ ഓർക്കുകയായിരുന്നു ഗുജറാത്തിനെ കുറിച്ച്‌.... യുറോപ്പിനെ കുറിച്ച്‌..... ദുബായിയെ കുറിച്ച്‌..... കട്ടുമുട്ടിയവരെ കുറിച്ച്‌... കടന്നു പോയവരെ കുറിച്ച്‌ .. ജീവിതമെന്ന വലിയ യാത്രയിൽ കോർത്തിട്ട കൊച്ചു കൊച്ചു യാത്രകളെ കുറിച്ച്‌..

മനസ്സിൽ ആഴങ്ങളിൽ എന്നു തെളിഞ്ഞുകിടക്കുന്നുണ്ട്‌ ഒരു തീർത്ഥാടനം. ദേശങ്ങളിൽ നിന്നു ദേശങ്ങളിലേക്കുള്ള ഒരു യാത്ര.. ഒന്നിലു ഉറച്ചു നിൽക്കാത്ത ദേശാടനം. എന്താണു പലപ്പോഴും യാത്രയുടെ ലക്ഷ്യം.. എന്താണു അപൂർണ്ണതകൾ മാത്രം തിരിച്ചറിയുന്നത്‌.. എല്ലാ യാത്രകളും അപൂർണ്ണങ്ങളായി തോന്നുന്നത്‌ എന്തുകൊണ്ടാണു.. അയാൾക്ക്‌ ഒന്നിനു ഉത്തരങ്ങളില്ലായിരുന്നു അപൂർണ്ണമായ യാത്രകൾ മനസ്സിനെ നോവിക്കാൻ തുടങ്ങിയപ്പോൾ...അയാൾ വീണ്ടും കബീർ വാഡിയെ തേടിയെത്തി.

അകലെ പുഴക്കു കുറുകെയുള്ള പാലത്തിലൂടെ ഒരു തീവണ്ടി കടന്നു പോകുന്നു...

അയാൾ സമയത്തെ കുറിച്ച്‌ ബോധവനായതേയില്ലാ

യാത്രകൾ അപൂർണ്ണങ്ങൾ ആക്കാൻ അയാൾക്കിനി ആവില്ലാ....മനസ്സിനെ നോവികാതെ പൂർണ്ണത നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്ക്‌ അയാൾ പ്രതീക്ഷികുന്നുമില്ലാ...

മുൻപിലൂടെ കടന്നു പോകുന്ന നർമ്മദാ നദിയുടെ ഓളങ്ങളിലേക്കു നോക്കി.. പൂർത്തികരിക്കപ്പെട്ട ഒരു നല്ല യാത്രയുടെ സ്വപനവും പേറി അയാൾ കബീർ വാഡിയിൽ പടർന്നു പന്തലിച്ച ആൽമരങ്ങൾക്കു താഴെ ഏകനായ്‌ ഇരുന്നു.

ആകാശത്ത്‌ കറുത്ത പൊട്ടുകളെ പോലെ അപ്പോൾ വവ്വാലുകൾ ചുറ്റി പറന്നു കൊണ്ടിരുന്നു.

47 comments:

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

((((ഠേ)))

ആദ്യം തേങ്ങ, പിന്നെ വായന

Prayan said...

മനസ്സിനെ നോവികാതെ പൂർണ്ണത നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്ക്‌ അയാൾ പ്രതീക്ഷികുന്നുമില്ലാ...എല്ലാ യാത്രകളുടെയും അവസാനം ഇന്നിനെത്തന്നെയല്ലെ.നദിയുടെ ഓളങ്ങളിലേക്കു നോക്കി ഇരുന്നുപോയി.ആശംസകള്‍.....

നരിക്കുന്നൻ said...

കബീർ വാഡിയും നർമ്മദയും ഈ വരികളിൽ തെളിയുന്നു. പടർന്ന് പന്തലിച്ച ആൽമരങ്ങളിൽ നിന്നും പറന്നുയരുന്ന വവ്വാലുകളുടെ ചിറകടിശബ്ദം ഇവിടെ ഈ മണലാരണ്യത്തിലിരുന്ന് എനിക്ക് കേൾക്കാം. ശാന്തമായൊഴുകുന്ന നർമ്മദയുടെ ഓളങ്ങളെ ഞാൻ അനുഭവിക്കുന്നു. പക്ഷെ ജീവിത യാത്രയിൽ അപൂർണ്ണമാക്കി ഒഴുകിപ്പോയ മുഖങ്ങളും രംഗങ്ങളും വേദികളും തിരിച്ചെടുക്കാൻ ഞാനും ഒരു കബീർവാഡിയിലെ ഏകാന്തത തേടുകയാണ്.

മനോഹരമായ എഴുത്ത്.
ആശംസകളോടെ
നരി

Anonymous said...

പലായനം ശരി. പാലായനം തെറ്റ്- മടങ്ങിപ്പോക്ക്, തിരിച്ചു പോക്ക്, പിന്വാങ്ങൽ എന്ന അർഥത്തിൽ.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

എന്റെ വരവൂരാന്‍ അണ്ണാ വണങ്ങി. എന്താ എഴുത്ത്. ശരിക്കും ഹൃദയത്തില്‍ തൊട്ടുള്ള എഴുത്ത്.
ഈ വരികള്‍ ഒത്തിരി ഇഷ്ടമായി.

പല തവണ ഇവിടെ വന്നിട്ടുണ്ട്‌...ഈ മരങ്ങൾക്കു താഴെ മറഞ്ഞു നിൽക്കുന്ന വേരുകൾകിടയിൽ ഇരുന്നിട്ടുണ്ട്‌.. തുടക്കം എവിടെ നിന്നെന്നറിയാതെ ഒന്നിൽ നിന്ന് ഒന്നിലേക്കു പടർന്നു നിൽക്കുന്ന ആൽമരങ്ങളെ ചൂണ്ടി മനസ്സിൽ പറഞ്ഞിട്ടുണ്ട്‌.. ഇതുപോലെ ഇങ്ങിനെ ഒരിക്കലും അവസാനിക്കാതെ പടർന്ന് പന്തലിച്ച്‌...ഒന്നിൽ നിന്ന് ഒന്നിലേക്കായി

ഇന്നത്തെ എലിപനയിലെ ചെലവ് എന്റെ വക

കുമാരന്‍ said...

സീരിയസ്സായ ഒരു സമീപനം. നന്നായിരിക്കുന്നു.

വിജയലക്ഷ്മി said...

അലൈന്‍ നിലെക്കുള്ള മാറ്റം കാരണം ബ്ലോഗുകളുമായി കുറച്ചു വിട്ടുനില്‍ക്കേണ്ടി വന്നു .ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു .വിവരണ ശൈലി ഒത്തിരി ഇഷ്ടമായി ..ആശംസകള്‍ !

...പകല്‍കിനാവന്‍...daYdreamEr... said...

പൂർത്തികരിക്കപ്പെട്ട ഒരു നല്ല യാത്രയുടെ സ്വപനവും പേറി അയാൾ കബീർ വാഡിയിൽ പടർന്നു പന്തലിച്ച ആൽമരങ്ങൾക്കു താഴെ ഏകനായ്‌ ഇരുന്നു.

"മനസ്സിനെ നോവികാതെ പൂർണ്ണത നിറഞ്ഞ മനസ്സുമായി ഒരു തിരിച്ചു പോക്ക്‌ അയാൾ പ്രതീക്ഷികുന്നുമില്ലാ..."

പ്രിയ വരവൂരാന്‍ നിന്റെ ഈ എഴുത്ത് എനിക്ക് ഒത്തിരി ഇഷ്ടമായി.. ഒഴുക്കുള്ള വായന..
നിനക്ക് ഇനിയു ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

നര്‍മ്മദ നദിയിലൂടെ ഒഴുകുന്ന ഒരു സുഖം വായനയില്‍ അനുഭവിക്കുന്നു. നന്നായി!
സസ്നേഹം.....വാഴക്കോടന്‍!

അരുണ്‍ കായംകുളം said...

മാഷേ,സമ്മതിച്ച് തന്നിരിക്കുന്നു,പിടിച്ചിരുത്തുന്ന വിവരണം
അടിപൊളി

വരവൂരാൻ said...

കുറുപ്പേ : തേങ്ങക്കും അഭിപ്രായത്തിനു ഒത്തിരി നന്ദി. ഏപ്രിലിൽ നാട്ടിൽ വരുന്നുണ്ട്‌ കുന്നത്തെ ഷാപ്പിലും എലിപനയിലും ഒന്നു പോണം
പ്രായാൺ : നദിയുടെ ഓളങ്ങളിലേക്കു നോക്കി ഇരുന്നുപോയി. തീർച്ചയായും മനസ്സു ശാന്തമാവും. സന്തോഷമുണ്ട്‌ അഭിപ്രായമറിയിച്ചതിനു
നരി :മണലാരണ്യത്തിലിരുന്ന് ജീവിത യാത്രയിൽ അപൂർണ്ണമാക്കി ഒഴുകിപ്പോയ മുഖങ്ങളും രംഗങ്ങളും വേദികളും തിരിച്ചെടുക്കാൻ ശ്രമിക്കുന്ന നീയും ഞാനും ഒരേ ഒഴുക്കിലാണിപ്പോൾ, നന്ദി
അജ്ഞാത : സുഹ്രുത്തേ ഒത്തിരി നന്ദി. നീ എനിക്കു പ്രിയ പെട്ടവൻ തന്നെ
കുമാരൻ : ഒത്തിരി നന്ദി ഇനിയും വരണം
ശ്രീ വിജയലക്ഷ്മി: തിരക്കിനിടയിലും ഈ വായനക്കു പ്രോൽസാഹനത്തിനും ഒത്തിരി നന്ദിയുണ്ട്‌ അലൈനു ഒരു ചെറിയ കേരള ചായയുണ്ടെന്നു തോന്നിയിട്ടുണ്ട്‌ അവിടെ ഒരിക്കൽ വന്നപ്പോൾ
പകലേ : പകൽപോലെയുള്ള നിന്റെ മനസ്സിനും പ്രോൽസാഹനത്തിനു ഒത്തിരി നന്ദി. നന്മകൾ
വാഴക്കോടന്‍ ‍: ബ്ലോഗ്ഗിൽ നല്ല ആകറ്റിവായ്‌ കാണുന്നുണ്ട്‌ താങ്കളെ ഞാൻ കാണാറുണ്ട്‌ എല്ലാ പോസറ്റുകളും നന്ദി ഇവിടെ എത്തിയതിനു
അരുൺ : നന്ദിയുണ്ട്‌ സുഹ്രുത്തേ ഈ പ്രോൽസാഹനത്തിനു ഇനിയും വരണം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിട്ടുണ്ട് വരവൂരാനേ.

ആത്മ said...

വളരെ നല്ല കഥ!
“അഭിനന്ദനങ്ങള്‍”

Anonymous said...

marannu poyirynna oru yathra orma vannu. thanks

വരവൂരാൻ said...

രാമചന്ദ്രന്‍ : ഒത്തിരി സന്തോഷം പ്രിയ മിത്രമേ ഈ വഴി വന്നതിനു
ആത്മ : ഇനിയും വരണം അഭിപ്രായങ്ങൾക്ക്‌ നന്ദി
അജ്ഞാത : ഇനിയും വരണം നന്ദി അഭിപ്രായങ്ങൾക്ക്‌

SUVARNA said...

NANNAYIRIKKUNNU.

രണ്‍ജിത് ചെമ്മാട്. said...

നര്‍മ്മദാ നദിയും വവ്വാലുകളും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന ക്യാന്‍‌വാസ്!!!
മനസ്സിലേക്കൊരു
തണുത്ത ഓളം അലയടിച്ചെത്തുന്നു,
നന്ദി വരവൂരാനെ....

വരവൂരാൻ said...

സുവർണ്ണ : വീണ്ടു കണ്ടതിൽ സന്തോഷം

രണ്‍ജിത് : പ്രിയ സുഹ്രുത്തേ നിന്റെ വാക്കുകൾ ഒത്തിരി പ്രോൽസാഹനമാകുന്നു. നന്ദി ഈ വിലയിരുത്തലുകൾക്ക്‌

ശ്രീഇടമൺ said...

"കബീർ വാഡിയിലെ ആൽമരങ്ങൾ"
നന്നായിട്ടുണ്ട്...*
നല്ല എഴുത്ത്...പറയാതെ വയ്യ..
ആശംസകള്‍...*

വരവൂരാൻ said...

ശ്രീഇടമൺ :കബീർ വാഡിയിലേക്ക്‌ എത്തിയതിനു ഒത്തിരി നന്ദി, വീണ്ടും വരണം

ജെപി. said...

ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/

വരവൂരാൻ said...

ജെ പി സാർ നന്ദി വന്നതിനു വായിച്ചതിനും, ഞാൻ ചേരുന്നുണ്ട്‌ ട്രിച്ചൂർ ബ്ലൊഗ്ഗ്‌ ക്ലബിൽ

Kunjipenne - കുഞ്ഞിപെണ്ണ് said...

ഏകാന്തതയുടെ സഖം നന്നായി.........

പാറുക്കുട്ടി said...

നല്ല ശൈലി.

വരവൂരാൻ said...

കുഞ്ഞിപെണ്ണ്, പാറുക്കുട്ടി :അഭിപ്രായത്തിനു ഒത്തിരി നന്ദി ഇനിയും വരണം.

ഓമന said...

നദിയിലുടെയുള്ള ഒരു യാത്ര അതൊരു സ്വപനമാണ് .കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ആ യാത്രയുടെ സുഖം കിട്ടി . കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍ .

വരവൂരാൻ said...

ഓമന ഒത്തിരി നന്ദി ഈ വാക്കുകൾക്ക്‌ ഇനിയും വരണം

smitha adharsh said...

അസ്സലായിരിക്കുന്നു..
നന്നായി ഇഷ്ടപ്പെട്ടു..

വരവൂരാൻ said...

സ്മിതാ ആശംസകൾക്ക്‌ നന്ദി ഇനിയും വരണം

hAnLLaLaTh said...

ആശംസകള്‍...

വരവൂരാൻ said...

hAnLLaLaTh : ആശംസകൾക്ക്‌ നന്ദി

യൂസുഫ്പ said...

അപൂര്‍ണ്ണമായ മനസ്സുകള്‍ പൂര്‍ണ്ണതയെ തേടിക്കൊണ്ടേയിരിക്കും.

നന്നായിട്ടുണ്ട് അപൂര്‍വ്വമായ അപുര്‍ണ്ണതയുടെ കഥ.

Mahesh Cheruthana/മഹി said...

വരവൂരാന്‍,
എഴുത്ത് ഒത്തിരി ഇഷ്ടമായി !!അഭിനന്ദനങ്ങള്‍!!!!

girishvarma balussery... said...

അപൂര്‍ണ്ണമായ യാത്രകള്‍ എങ്കിലും അത് സമ്മാനിക്കുന്ന മറക്കാത്ത ചില ഓര്‍മ്മകള്‍.. ശരിക്കും കബീര്‍ വാഡിയില്‍ വന്നു പോയ പോലെ തോന്നി... വരവൂരാന്‍.. നന്ദി.. ഈയാത്രക്ക്

Sukanya said...

ഞാന്‍ എന്തെ ഇത്ര വൈകിയത്‌ ഇതു വായിക്കാന്‍? വാക്കുകള്‍ ഇല്ല വരവൂരാന്‍, ഒരു നഷ്ടം ആയേനെ ഇതു വായിക്കാതിരുന്നാല്‍ !

Sureshkumar Punjhayil said...

Anubhavippichathinu nandi... Ashamsakal...!!!

സബിതാബാല said...

എല്ലാ യാത്രകള്‍ക്കും ഒടുവില്‍ ഇത്തിരിയെങ്കിലും നൊമ്പരം ബാക്കിയുണ്ടാവും എന്ന് തോന്നുന്നു...
മനോഹരിയായ നര്‍മ്മദാനദിയിലൂടെ ഒരു കുഞ്ഞോളമായി ഒഴുകിയ നിര്‍വൃതി....
ഒരുപാട് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍...

വരവൂരാൻ said...

യൂസുഫ്പ :അപൂര്‍ണ്ണമായ യാത്രയിലേക്കും, കഥയിലേക്കും എത്തിയതിനു നന്ദി.
Mahesh Cheruthana : അഭിനന്ദനങ്ങൾക്ക്‌ നന്ദി
ശ്രീ വർമ്മ : കബീര്‍ വാഡിയില്‍ എത്തിയതിനു,വായനക്കും നന്ദി.
സുകന്യ : വൈകിയാണെങ്കിലും വായിച്ചല്ലോ ഇഷട്പ്പെട്ടന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം
Sureshkumar Punjhayil :അഭിനന്ദനങ്ങൾക്ക്‌ നന്ദി
സബിത : കഥ ഇഷടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വരണം

ജെപി. said...

ആശംസകള്‍

തൃശ്ശൂരില്‍ വരുമ്പോള്‍ ഇവിടെ വരണമേ... കുട്ടികളേയും കൊണ്ട്......

വരവൂരാൻ said...

ജെപി സാർ ഇവിടെ കണ്ടതീൽ സന്തോഷമുണ്ട്‌... തീർച്ചയായും വരുന്നുണ്ട്‌. വിളിച്ചതിനു ഒത്തിരി നന്ദി

ശാന്ത കാവുമ്പായി said...

പൂ൪ത്തീകരിക്കപ്പെട്ട നല്ല ഒരു യാത്രയുടെ സ്വപ്നമെങ്കിലുമുണ്ടല്ലോ.

വരവൂരാൻ said...

ശാന്ത : ഇവിടെ കണ്ടതിൽ സന്തോഷം.. ഇനിയും വരണം

bilatthipattanam said...

ഒരുഛായചിത്രം കണ്ടകണക്കെയുള്ള വായനാനുഭവം.

വരവൂരാൻ said...

bilatthipattanam അഭിപ്രായങ്ങൾക്കു നന്ദി
ഇനിയും വരണം

Priya said...

*** വീണ്ടും ഉള്ളിലേക്കു വന്നിരിക്കുന്നു ***

സുനില്‍, എത്ര മനോഹരമായാണ്‍ എഴുതിയിരിക്കുന്നത്

വരവൂരാൻ said...

പ്രിയ : ഞാൻ ഇടക്കിടെ വന്നു നോക്കിയിരുന്നു വന്നോ എന്ന് അറിയാൻ... സന്തോഷം..

വരവൂരാൻ said...

പ്രിയ : ഞാൻ ഇടക്കിടെ വന്നു നോക്കിയിരുന്നു വന്നോ എന്ന് അറിയാൻ... സന്തോഷം..