Saturday, February 21

കുഞ്ഞുണ്ണി മാഷ്‌ ഒരു ഓർമ്മകുറിപ്പ്‌വർഷങ്ങൾക്കു മുൻപു ഇരുനിലക്കോട്‌ സുബ്രമണ്യാസ്വമി ക്ഷേത്രത്തിലെ പൂയത്തിനു, കാവടികൾ ആടി തിമിർക്കുന്ന ഒരു മദ്ധ്യാഹനത്തിൽ, ഇളകിയാടുന്ന ജനസമുദ്രത്തിനു ഇടയിലൂടെ, മുട്ടോളം മാത്രമെത്തുന്ന ഒരു ഒറ്റമുണ്ടും, വളരെ നേരിയ ഒരു ജുബയും ധരിച്ചു കുഞ്ഞുണ്ണിമാഷു കടന്നു വന്നു. തിരക്കിനിടയിൽ ബുദ്ധിമുട്ടി വരുന്ന മാഷെ കണ്ട്‌ ഈയുള്ളവൻ അടുത്തുച്ചെന്നു ചോദിച്ചു.

"കുഞ്ഞുണ്ണി മാഷല്ലേ ? "

"ആ കുട്ട്യേ.... ഈ കയ്യോന്നു പിടിച്ചോളു."


ആ ത്രിക്കൈ ഏറ്റുപിടിച്ച്‌ പാണ്ടിമേളത്തെക്കാൾ മിടിക്കുന്ന ഹൃദയവുമായി തിരക്കിനിടയിലുടെ ക്ഷേത്രനട ലക്ഷ്യമാക്കി നടന്നു. ഓരോ നടയിലും ഒരു കൊച്ചു കുഞ്ഞിനെ പോലെ മാഷു കൈകൂപ്പി നിന്നു തൊഴുതു. ദർശ്ശനം കഴിഞ്ഞ്‌ പുറത്തേക്കു വന്ന മാഷ്‌ പീന്നിട്‌ സ്വാമിക്ഷേത്രത്തിനു പിന്നിലുള്ള മലമുകളിലെ സന്യാസി ഗുഹകൾ ദർ ശിക്കണമെന്നു ആവശ്യപ്പെട്ടു. കുത്തനെയുള്ള മലമുകളിൽ കേറാൻ ബുദ്ധിമുട്ടുണ്ടാവില്ലേന്നു ചോദിച്ചപ്പോൾ

" ഇപ്പോ തന്റെ ബലാ... ന്റെ ബലം" എന്നായിരുന്നു മറുപടി

മുകളിലേക്കുള്ള കയറ്റത്തിനിടക്കു മാഷെന്നോടു പേരും, സ്ഥലവും. പഠിക്കുന്നതിനെപ്പറ്റിയും ഒക്കെ ചോദിച്ചു. മാഷടെ കവിതകളെ കുറിച്ചു. പാഠപുസ്തകത്തിൽ കവിഞ്ഞുള്ള കവിതയുടെയും കഥയുടെയും വായനയുടെ ലോകത്തിലേക്ക്‌ മാഷുടെ കവിതകളാണു എനിക്കു പ്രചോദനമായതെന്നുമൊക്കെ ഞാനു മാഷോടു പറഞ്ഞു. മാഷുടെ കുറച്ചു കവിതകളും ചൊല്ലി കേൾപ്പിച്ചു. വായന എപ്പോഴു പരന്നതായിരിക്കണം. പാഠപുസ്തകങ്ങളിൽ നിന്നു മാത്രമല്ലാ നമുക്കു പഠിക്കാനുള്ളത്‌. പ്രകൃതിയിൽ നിന്നും, ജന്തുക്കളിൽ നിന്നു ഒക്കെ മനുഷ്യനു പഠിക്കാനുണ്ട്‌. വായിക്കണം. വായിക്കുന്നവനെ വളർച്ചയുള്ളു. മാഷു ഉപദേശിച്ചും.

മലമുകളിലെ സന്യാസിഗുഹകളുടെ നടയിൽ കൈകുപ്പിനിന്ന് മാഷ്‌ തൊഴുതു. തളികയിൽ നിന്നു കുറച്ചു ഭസ്മമെടുത്തു നെറുകയിൽ തേച്ചു. കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ തളികയിലേക്കിട്ടു തിരിച്ചു നടന്നു. പിന്നെ കുന്നിന്റെ നെറുകയിൽ നിന്നു ചുറ്റുമുള്ള കണ്ണത്താ ദുരത്തോളമുള്ള പ്രകൃതിയിലേക്കു കണ്ണയച്ചു മാഷ്‌ കുറച്ചുനേരം നിന്നു.


താഴെ ആടിതിമിർക്കുന്ന പലവർണ്ണ കാവടികളിലേക്കും. കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിലേക്കും അവയെ മുറിച്ചു കടന്നു പോകുന്ന തീവണ്ടിയിലേക്കുമൊക്കെ മാഷു മാറിമാറി നോക്കി നിന്നു. പിന്നെ എന്നോട്‌ ചോദിച്ചൂ.

" സ്ഥലപേരെന്താന്നാ പറഞ്ഞേ"

"വരവൂർ"


മാഷു കുറച്ചുനേരം മൗനമായി നിന്നു. പിന്നെ എന്റെ നേരെ കൈ നിട്ടി ഇറങ്ങാൻ സമയമായി എന്നർത്ഥത്തിൽ. ആ കൈ പിടിച്ചു ഞാൻ പതുക്കെ മലയിറങ്ങാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മാഷ്‌ പതുക്കെ ചോല്ലാൻ തുടങ്ങി.

" വരവൂരൊരുത്തനുണ്ടായിരുന്നു
ചെലവൂരൊരുത്തിയുണ്ടായിരുന്നു
വരവൂരൊരുത്തനും ചെലവൂരൊരുത്തിയും
കൂടി ചേർന്നപ്പോൾ
വരവ്‌ എല്ലാം ചെലവായി മാറി"


ഈയുള്ളവനു കേൾക്കാൻ മാത്രമായി.


തിരിച്ചു താഴെയെത്തിയപ്പോൾ മാഷുടെ ഒരു ബന്ധുവും കാർ ഡ്രൈവറും മാഷെ കാത്തു നിന്നിരുന്നു. കാറിൽ കയറി പോവാൻ നേരത്തു മാഷ്‌ തോൾസഞ്ചിയിൽ നിന്നു കുറച്ചു കത്തുകൾ എടുത്തു തന്നു.
"മാത്യഭുമിയിലെ ബാലപംക്തിയിലേക്കു കുട്ടികൾ അയച്ചു തന്നവയിൽ നിന്നുള്ളതാണു. ചില തിരുത്തലുകളും മറുപടികളുമാണു. പോസ്റ്റു ചെയ്യാൻ സമയം കിട്ടിയില്ല മറക്കാതെ പോസ്റ്റ്‌ ചെയ്യണം"

*******************

മാഷു കടന്നു പോയി... കുട്ടികളെയും വലിയവരെയും തനിച്ചാക്കി. ഭാവിയിൽ ഇനിയോരു കുഞ്ഞുണ്ണി മാഷുടെ അനുഗ്രഹവും ഉപദേശവും കിട്ടാൻ നമ്മുടെ കുട്ടികൾക്കും കേരളത്തിനു ഭാഗ്യമുണ്ടാവുമോ എന്ന് എനിക്കറിയില്ലാ.

"പൊക്കമില്ലായ്മയാണന്റെ പൊക്കം" എന്നു ചൊല്ലിത്തന്ന മാഷെ, അങ്ങ്‌ ഞങ്ങളുടെ മനസ്സിൽ ഒരുപാട്‌ ഒരുപാട്‌ പൊക്കത്തിലാണു. ഇരുനിലക്കോട്‌ മാനമുട്ടെ ആടിതിമർക്കുന്ന നിലകാവടികളെക്കാൾ, മലമുകളിലുള്ള സന്യാസിഗുഹകളെക്കാൾ ഉയരത്തിലാണു ലാളിത്യം കൊണ്ടു ഭസ്മക്കുറിയിട്ട അങ്ങയുടെ രുപം നാളെന്റെ ഉണ്ണി ഇംഗ്ലിഷ്‌ മീഡിയം സ്ക്കുളിലെ നഴ്സറി ഗാനങ്ങൾ ആലപിക്കുന്നതിനുമുബ്‌ അങ്ങയുടെ കുഞ്ഞുകവിതകൾ കൊണ്ട്‌ ഹരിശ്രി കുറിക്കണമെന്നു ഈയുള്ളവൻ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്‌ നിറുത്തുന്നു.

മാഷെ മാഷെ കുഞ്ഞുണ്ണിമാഷെ
ജീവിച്ചിരുന്നപ്പോൾ എന്തിഷ്ടായ്‌
മറഞ്ഞു കഴിഞ്ഞപ്പോൾ കഷ്ടായ്‌

" ഠായ്‌ ഠായ്‌ മിഠായ്‌
വായിലിട്ടപ്പോൾ ഇഷ്ടായ്‌
കഴിച്ചു കഴിഞ്ഞപ്പോൾ കഷ്ടായ്‌ " (കുഞ്ഞുണ്ണി മാഷ്‌)

38 comments:

റിനി ശബരി said...

വരവൂരാ..... കൂട്ടുകാര .......... ഹൃദയസ്പര്‍ശി ഈ വാക്കുകള്‍ ........ കണ്ണ് നിറഞ്ഞു , ലാളിത്യതിന്റെ പര്യായമായ കുഞ്ഞുണ്ണി മാഷ് ...

എല്ലാതിനുമുപരി ആ സാമിപ്യം തന്നെ ആ സ്പര്‍ശനം തന്നെ കൂട്ടുകാരനേ എത്രയൊ കാതം മുകളില്‍ എത്തിച്ചിരിക്കുന്നു ...........

സത്യം എനിക്കൊരുപാട് ഇഷ്ടമായി .................... ഈ വിവരണം .....

sukanya said...

"വരവൂര്‍ക്കാരനൊരു പ്രവാസി
അക്ഷരങ്ങളില്‍ ഒരു നിവാസി
എഴുത്തിലൊരു താപസി
ഗുരുത്വം ഉള്ളൊരു പ്രവാസി "

കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹം കിട്ടിയ വരവൂരാന്‍ നന്നാവും. വളരെ സുന്ദരമായ വിവരണം

Prayan said...

....ഭാഗ്യവാന്‍... എന്നിട്ട് മഷ്ടെ അനുഗ്രഹം പോലെ ചെലവൂര്‍ക്കാരിയെ കിട്ടിയോ....?

വരവൂരാൻ said...

ശബരി : പ്രിയ സുഹ്രുത്തേ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഇനിയും കാണാം

സുകന്യ : ഒത്തിരി പ്രോൽസാഹനമാകുന്നുണ്ട്‌ വാക്കുകൾ, സന്തോഷമുണ്ട്‌ ആ ഗുരുത്വമുള്ള കവിയെ തിരിച്ചറിഞ്ഞതിനു. ഇനിയും വരണം. ആശംസകൾ

പറയാൻ : കിട്ടി പക്ഷെ ചെലവൂർക്കാരിയല്ലാ കൊണ്ടയൂർക്കാരിയാണു ഒരു ചെറിയ വിത്യാസമുണ്ടെന്നു മാത്രം. വായനക്ക്‌ ഒത്തിരി നന്ദി

കുഞ്ഞുണ്ണി മാഷ്‌ എന്ന ആ സത്പുരുഷനെ ഇപ്പോഴും ഹൃദ്ദിലേറ്റുന്ന പ്രിയ മിത്രങ്ങളെ ഈ ഓർമ്മയിൽ നിങ്ങളെത്തിയതിന്നു ഒത്തിരി നന്ദി.
കണ്ണ് നിറഞ്ഞു.

...പകല്‍കിനാവന്‍...daYdreamEr... said...

"മാഷെ മാഷെ കുഞ്ഞുണ്ണിമാഷെ
ജീവിച്ചിരുന്നപ്പോൾ എന്തിഷ്ടായ്‌
മറഞ്ഞു കഴിഞ്ഞപ്പോൾ കഷ്ടായ്‌"

എന്‍റെ പ്രിയ വരവൂരാനെ താനൊരു ഭാഗ്യവാന്‍ ആണല്ലോടോ.. മാഷിന്റെ കയ്യീന്ന് ഒരു അടിപൊളി കവിതയും കിട്ടിയില്ലേ സമ്മാനമായ്‌... നന്ദി ഈ ഓര്‍മ്മപ്പെടുത്തലിനു ...
അഭിവാദ്യങ്ങള്‍...

ശിവ said...

സ്നേഹനിധിയായ അദ്ദേഹത്തെക്കുറിച്ച് വായിച്ച് അറിവുകള്‍ മാത്രമേ ഉള്ളൂ...

Mahesh Cheruthana/മഹി said...

വരവൂരാനെ ,
കുഞ്ഞുണ്ണി മാഷിന്റെ അനുഗ്രഹം സമ്മാനമായ്‌ കിട്ടിയില്ലേ !ഭാഗ്യവാന്‍!വളരെ ഇഷ്ടമായി ഈ ഓര്‍മ്മപ്പെടുത്തൽ!!!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

" വരവൂരൊരുത്തനുണ്ടായിരുന്നു
ചെലവൂരൊരുത്തിയുണ്ടായിരുന്നു
വരവൂരൊരുത്തനും ചെലവൂരൊരുത്തിയും
കൂടി ചേർന്നപ്പോൾ
വരവ്‌ എല്ലാം ചെലവായി മാറി"

മാഷു കടന്നു പോയി... കുട്ടികളെയും വലിയവരെയും തനിച്ചാക്കി. ഭാവിയിൽ ഇനിയോരു കുഞ്ഞുണ്ണി മാഷുടെ അനുഗ്രഹവും ഉപദേശവും കിട്ടാൻ നമ്മുടെ കുട്ടികൾക്കും കേരളത്തിനു ഭാഗ്യമുണ്ടാവുമോ എന്ന് എനിക്കറിയില്ലാ.

നൂറു ശതമാനം സത്യം തന്നെ, നന്ദി വരവൂരന്‍ നന്ദി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നല്ല വിവരണം. നന്ദി.
അപ്പോള്‍ മാഷു പറഞ്ഞതു ഒാര്‍മ്മയുണ്ടല്ലോ
"വായിച്ചുണ്ടായാല്‍പ്പോരാ വായിച്ചുണ്ടാവണം".

പ്രിയ ഉണ്ണികൃഷ്ണന്‍ said...

kuttikkaalath eppozhum paati natakkaarullath iddehathinte kuttikkavithakalaayirunnu...

ningalu baagyavan thanne

mayilppeeli said...

കുഞ്ഞുണ്ണിമാഷെ കാണാനും കുറച്ചു സമയം കൂടെചെലവഴിയ്ക്കാനുമൊക്കെ സാധിച്ചതു ജീവിതത്തില്‍ക്കിട്ടിയ ഏറ്റവും വലിയ പുണ്യം തന്നെയാണ്‌........എല്ലാവര്‍ക്കും കിട്ടാത്ത ഒന്ന്‌....

നിലാവ് said...

കുഞ്ഞുണ്ണി മാഷ്‌ ഒരിക്കല്‍ സ്കൂളില്‍ വന്നിരുന്നു. കുട്ടികളെല്ലാം മാഷിന് ചുറ്റും നിരന്നിരുന്നു, മാഷ് ചൊല്ലിയ കവിതകള്‍ ഏറ്റുചൊല്ലി. മാഷ്‌ അന്ന് ചൊല്ലിത്തന്ന ഒരു കുട്ടികവിത ഇപ്പോഴും മനസ്സിലുണ്ട്;

"വായിച്ചാലും വളരും,
വായിച്ചില്ലെലും വളരും.
വായിച്ചാല്‍ വിളയും,
വായിച്ച്ചില്ലെന്കില്‍ വളയും."
---------------------------

വരാവുരന്റ്റെ ഭാഗ്യം തന്നെ, മാഷിന്റെ കൂടെ അമ്പലത്തില്‍ തൊഴാനും കവിത കേള്ക്കാനും സാധിച്ചത്.

ജ്വാല said...

നല്ല മലയാളിത്തം ..ലാളിത്യം..കുഞുണ്ണി മാഷിനു ശേഷം ആ നിഷ്കളങ്കത മലയാളത്തിനു നഷ്ടമായി
കവിയുടെ അനുഗ്രഹം കിട്ടുക ഭാഗ്യം തന്നെ.ആശംസകള്‍

shihab mogral said...

വരവൂരാന്‍,
വായിച്ചു കഴിഞ്ഞപ്പോള്‍ ആ പൊക്കമില്ലാത്ത പൊക്കം കാണാനായതു പോലെ..
നല്ല എഴുത്ത്..അഭിനന്ദനങ്ങള്‍

ചേലക്കരക്കാരന്‍ said...

കുഞ്ഞുണ്ണി മാഷ് ഒരു കാലത്തിന്റെ പ്രതീകമാണ്
ആ ഒരു നന്മ ഇന്ന് കുട്ടികളിലക്ക് പകര്‍ന്നു കൊടുക്കാന്‍
മാഷ് എഴുതിയ കുട്ടി കവിതകള്‍ മാത്രമേ ഉള്ളു .
നല്ല നന്മയുടെ നാട്ടിന്‍പുറത്തുകാരന്‍
താങ്കള്‍ക്ക് ആ നന്മയുടെ ഒരു അംശം ലഭിക്കട്ടെ.

വരവൂരാൻ said...

പകല്‍,ശിവ‍,Mahesh,കുറുപ്പേ,മയിൽ, ജിതേന്ദ്രകുമാര്‍, പ്രിയ ഉണ്ണികൃഷ്ണന്‍, നിലാവ്,
ജ്വാല, shihab, ചേലക്കരക്കാരന്‍...
കുഞ്ഞുണ്ണി മാഷെ നെഞ്ചിലേറ്റിയവരെ, ആ ലാളിത്യം, ആ തണൽ ,തിരിച്ചരിഞ്ഞവരെ നന്ദിയുണ്ട്‌ ഈ വരികൾക്ക്‌ കൂട്ടു വന്നതിനു. ഓർമ്മകൾ പങ്കു വച്ചതിനു. ആ സ്മരണകൾക്ക്‌ അവസാനമില്ലാ....
നന്മകൾ നേർന്നു കൊള്ളുന്നു

കുറ്റ്യാടിക്കാരന്‍|Suhair said...

വരവൂരാനെ..
നന്നായിരിക്കുന്നു...
ഭാഗ്യവാന്‍ തന്നെ..

പിരിക്കുട്ടി said...

ഹായ് വരവൂരാന്‍ .....
കുഞ്ഞുണ്ണി മാഷുടെ കൈപിടിച്ചു നടക്കാന്‍ ഭാഗ്യം കിട്ട്യല്ലോ
ഒരു കവിതയും ....
എനിക്ക് കാണാന്‍ പറ്റിയിട്ടില്ല ...നഷ്ടമായിപ്പോയി
കുഞ്ഞുണ്ണി മാഷേപ്പോളും കുട്ടിയായിരുന്നു
വളപ്പൊട്ടുകളും മഞ്ചാടി ക്കുരുവും സൂക്ഷിച്ചു വെക്കുന്നു കുഞ്ഞുണ്ണി മാഷ്‌
മാഷ്‌ മരിച്ച ദിവസം ഞാന്‍ ഒരു പാട് കരഞ്ഞു മാഷ്‌ ഇത്ര അടുത്ത് തന്നെ ആയിട്ട് പോലും
ഒന്ന് കാണാന്‍ പറ്റാതെ പോയി ....
ഞാനും സൂക്ഷിച്ചിട്ടുണ്ട് വളപ്പൊട്ടുകള്‍ ....കൂടെ മഞ്ചാടിയും

വരവൂരാൻ said...

കുറ്റ്യാടിക്കാരാ: കണ്ടതിൽ സന്തോഷം. അഭിപ്രായങ്ങൾക്കു നന്ദി, ഇനിയും കാണാം 'നായർ സാബ്രി' നന്നായിരുന്നു

പീരി : എവിടെയായിരുന്നു ഈ ബൂലോകത്തൊന്നു കാണാനില്ലായിരുന്നല്ലോ. കുട്ടികൾക്കിടയിൽ ഒരു കുട്ടിയെ പോലെയായിരുന്നു മാഷ്‌. ഓർമ്മയിൽ സൂക്ഷിച്ചുവെയക്കു ആ മഞ്ചാടി മണികളും, കുപ്പി വളപ്പോട്ടുകളും. നന്ദി

hAnLLaLaTh said...

എനിക്കേറെ ഇഷ്ടമുള്ള മാഷിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..

Sureshkumar Punjhayil said...

Mashinu Pranamangal. Best wishes Dear..!!!

വരവൂരാൻ said...

ഹൻല്ലലാത്ത്‌, സുരേഷ്കുമാർ, അഭിപ്രായങ്ങൾക്കു നന്ദി ഇനിയും വരണം ആശംസകൾ

വെള്ളത്തൂവൽ said...

താങ്കൾ ഭാഗ്യമുള്ളവനാ വരവൂരാനെ, മാഷിനെ കാണാൻ, ഒരു കൈതാങ്ങായി നിൽക്കാൻ കഴിഞ്ഞല്ലോ! അത് ബൂലോകവുമായി പങ്കുവച്ചതിന് നന്ദി….. പിന്നെ ദാ ഇവിടെ പുതിയ ഒരു പ്രയോഗം ഉണ്ട് കാണുക അയിത്തം ഇന്ന്

പി എ അനിഷ്, എളനാട് said...

നല്ല അനുഭവം
ശരിക്കും ഭാഗ്യവാന്‍ തന്നെ

Neena Sabarish said...

കുഞ്ഞുണ്ണിയോളം പെരിയൊരു ചെറിയുണ്ണിയെ
മലയാളിയുടെ കൗതുക കണ്ണിമാങ്ങയെ
കവിയല്ലെന്നു കളിയാക്കിയ
(വലിയ) മണ്ണുണ്ണിമാരിതൊന്നുവായ്ക്കട്ടെ
പാലുണ്ണിപോലവര്‍പൊട്ടിപ്പോവും തീര്‍ച്ച.

വരവൂരാൻ said...

വെള്ളത്തൂവൽ : സന്തോഷമുണ്ട്‌ ഇവിടെയെത്തിയതിനു മാഷുടെ നന്മകളെ തിരിച്ചറിഞ്ഞതിനു ഒത്തിരി നന്ദി

അനിഷ് : ഇനിയും കാണണം ഒത്തിരി നന്ദി

നീനാ : ഈ കമന്റ്സ്സ്‌ ഒത്തിരി ഇഷ്ടമായി, മാഷുടെ കവിതപോലെ മനോഹരം തീർച്ചയായും മാഷുടെ കവിതകളുടെ മൂല്യം അറിയാത്തവർ മണ്ണുണ്ണികൾ തന്നെ.

smitha adharsh said...

നന്നായിരിക്കുന്നു..
ഒരുപാട് ഇഷ്ടമുണ്ട്,സ്നേഹമുണ്ട്,ആരാധനയുണ്ട്..ഇപ്പോഴും കുഞ്ഞുണ്ണി മാഷോട്...നന്ദി,ഈ വായന അനുഭവമാക്കി തന്നതിന്.

വരവൂരാൻ said...

സ്മിതാ :ഞാനും ചിന്തിക്കുകയായിരുന്നു എവിടാ എന്ന്... വീണ്ടു കണ്ടതിൽ സന്തോഷം. കുഞ്ഞുണ്ണി മാഷുടെ ഓർമ്മകൾ ,മാഷോടുള്ള സ്നേഹം. പങ്കുവെച്ചതിൽ സന്തോഷം

തെന്നാലിരാമന്‍‍ said...

ആ കൈ പിടിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌ എനിക്കും ഒരിക്കല്‍...അല്‍പം വൈകിപ്പോയി ഇങ്ങെത്താന്‍...ആ ചെറിയ വലിയ മാഷെ ഒന്നൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി മാഷേ...

വരവൂരാൻ said...

തെന്നാലി :ആ നന്ദി ഞാൻ ഈ ഹൃദ്യലെടുത്തു വെച്ചു മാഷുടെ ഓർമ്മക്കു മുൻപിൽ വെയ്ക്കാൻ

Anonymous said...

nalla vaakkul, nalla syli valarenannayirikkunnu......... kunchunnimashe ere eshtapedunna oru alanu njan, vayichappol kunchunni mashe veendum neril kandathupole oru anubhavam!!!!!

kunchunni mashude kochu kavithapole harisreekuricha thankalkku varum thalamurakkarkku oru kunchunni mashayi valaran kazhiyatte!!!!!!!!

Anonymous said...

nalla vaakkukal, nalla syli valarenannayirikkunnu......... kunchunnimashe ere eshtapedunna oru alanu njan, vayichappol kunchunni mashe veendum neril kandathupole oru anubhavam!!!!!

kunchunni mashude kochu kavithapole harisreekuricha thankalkku varum thalamurakkarkku oru kunchunni mashayi valaran kazhiyatte!!!!!!!!

Anonymous said...

nalla vaakkukal, nalla syli valarenannayirikkunnu......... kunchunnimashe ere eshtapedunna oru alanu njan, vayichappol kunchunni mashe veendum neril kandathupole oru anubhavam!!!!!

kunchunni mashude kochu kavithapole harisreekuricha thankalkku varum thalamurakkarkku oru kunchunni mashayi valaran kazhiyatte!!!!!!!!

വരവൂരാൻ said...

അജ്ഞാത സുഹ്രുത്തേ നന്ദിയുണ്ട്‌ ഈ വാക്കുകൾക്ക്‌. ഒത്തിരി സന്തോഷം. ഇനിയും വരണം

girishvarma balussery... said...

പൊക്കമില്ലാത്ത ആ വലിയ മനുഷ്യനോടൊപ്പം നമ്മുടെ പൊക്കമില്ലായ്മയറിഞ്ഞു നടന്നു ല്ലേ ? ഭാഗ്യവാന്‍... ജന്മം സഫലമായില്ലേ.. എല്ലാം പറഞ്ഞു തരാന്‍ ഇനി ആരും ഇല്ലാതാവുകയാണ് ..

വരവൂരാൻ said...

ഗീരിഷ്‌ ജി : : എല്ലാം പറഞ്ഞു തരാന്‍ ഇനി ആരും ഇല്ലാതാവുകയാണ്, അതെ എനിക്കു അങ്ങിനെ തോന്നിയിട്ടുണ്ട്‌, വായിച്ചതിനു അഭിപ്രായത്തിനു ഒത്തിരി നന്ദി

മുക്കുറ്റി said...

വളരെ നന്നായിരിക്കുന്നു..... ആശംസകള്‍

വരവൂരാൻ said...

മുക്കുറ്റി : ഇവിടെ കണ്ടതിൽ സന്തോഷം.. ഇനിയും വരണം, നന്ദി