Monday, December 22

എന്റെ മുംതാസ്‌


മെയ് ഫ്ലവര്‍ മരങ്ങളുടെ തണല്‍ വീണുകിടക്കുന്ന, കോളേജിലേക്കുള്ള വഴിയില്‍, പൊട്ടിപൊളിഞ്ഞ പഴയ സിമെന്റു ബഞ്ചിന്റെ അരികില്‍ വെച്ചു, അയാളുടെ കയ്യിലേക്കു പ്രേമലേഖനം നീട്ടുന്നതൊടൊപ്പം പതിവിനു വിപരീതമായി അവള്‍ ഒരു സ്വകാര്യം കുടി പറഞ്ഞു. "അതേയ്‌... നാളെ ഞാന്‍ വരില്ലാ, എന്നെ പെണ്ണു കാണാനായി ഒരു പാട്ടാളക്കാരന്‍ വരുന്നുണ്ട്‌. ജാതകവും, മറ്റു എല്ലാ കാര്യങ്ങളും ചേരുന്നൂന്നാ അമ്മാവന്‍ പറഞ്ഞേ... അവര്‍ക്കു കല്യാണം അയാളുടെ ഈ ലീവില്‍ തന്നെ നടത്താന്നാ പരിപാടി... അങ്ങനെയാവുപ്പോൾ ...." വാക്കുകള്‍ മുഴിമിപ്പിക്കാതെ, അയാളുടെ മുന്‍പില്‍, കാലിലെ പെരുവിരല്‍ കൊണ്ടു ഒരു അര്‍ദ്ധവൃത്തം വരച്ചു വെച്ചിട്ടു, ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാതെ കോളേജിലേക്കുള്ള തിരക്കില്‍ മറഞ്ഞു.

തികഞ്ഞ ശാന്തതയോടെ അയാള്‍ അവളുടെ അവസ്സാനത്തെ പ്രേമലേഖനം തുറന്നു വായിച്ചു. "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ, എന്റേതുമാത്രമായ പ്രിയ ..." പിന്നീടു, ചത്ത പ്രേമത്തിന്റെ ജാതകം വായിക്കണ്ടാ എന്നു കരുതി അയാള്‍ വായന നിറുത്തി കത്തു ചുരുട്ടിമടക്കിയെറിഞ്ഞു.

ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുന്ന അയാള്‍കു കുറുകെ ഏതോ വഴിയാത്രക്കാര്‍ പിറുപിറുത്തുകൊണ്ടു കടന്നു പോയി " എട്ടരക്കുള്ളെ ബസ്സ്‌ പോയാല്‍ ഒബതരക്കുള്ള ബസ്സ്‌ കിട്ടും" അതേ, അയാളും അങ്ങിനെ ചിന്തിച്ചു.

ഡിഗ്രീയുടെ ഫസ്റ്റ്‌ ബാച്ചല്ലേ പോയുള്ളു. സെക്കന്റ്‌ ബാച്ചിലേക്കുള്ള കുട്ടികള്‍ വരാന്‍ ഇരിക്കുന്നതേയുള്ളു. പുതിയ ഒരു കാമുകിയെ കണ്ടെത്താം. എതിരെ കടന്നു പോകുന്ന ഒരോരുത്തരുടെയും മുഖത്തേക്കു അയാള്‍ മാറി മാറി നോക്കി. തനിക്കെതിരെ കണ്ണറിയുന്ന ആരെക്കിലും... നീണ്ട ശ്രമത്തിനു ശേഷം ഒന്നു രണ്ടു മുഖങ്ങള്‍ അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. ഇനി ഇങ്ങിനെ രണ്ടു ദിവസം അവര്‍ക്കു വേണ്ടി കാത്തിരിക്കണം, പിന്നെ പതുക്കെ പതുക്കെ... ദിവസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ ശ്രമത്തിനു ഫലം കണ്ടെത്തിക്കഴിഞ്ഞിരുന്നു, അവര്‍ക്കു കൊടുക്കാനുള്ള പ്രേമലേഖനവുമായി പൊട്ടിപ്പൊളിഞ്ഞ ആ പഴയ സിമെന്റുബഞ്ചിന്റെ അരികില്‍ കാത്തു നില്‍ക്കുമ്പൊഴായിരുന്നു അയാളെ ആകെ അതിശയിപ്പിച്ചു കൊണ്ടു അയാളുടെ പഴയ കാമുകി ഒരു കൊളിനോസ്‌ പുഞ്ചിരിയോടെ നടന്നുവന്നതു.

തത്രപ്പാടോടെ മറ്റു പ്രേമലേഖനങ്ങള്‍ ജീന്‍സ്സിന്റെ പോക്കറ്റില്‍ കുത്തിനിറച്ചു, മുഖത്തേക്കു വിരഹദുഃഖത്തിന്റെ പൊയ്മുഖം വലിച്ചുകേറ്റി നിൽക്കുപ്പോൾ, അവള്‍ അയാളുടെ കയ്യിലേക്കു മറ്റൊരു പ്രേമലേഖനം കുടെ വച്ചു കൊടുത്തിട്ടു ഒരു സ്വകാര്യം കൂടി പറഞ്ഞു. "അതേയ്‌ ആ കല്യാണാലോചന കൂളമായി നമുക്കു വീണ്ടൂ തുടങ്ങാം" അയാളുടെ വിളറിയ മുഖത്തു പതുക്കെ ഒന്നു നുളിയിട്ടു, ശരീര ഭാഗങ്ങള്‍ നന്നായി കുണുക്കി , അയാള്‍ക്കു നേരെ ഒരുപാടു തവണ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവള്‍ കോളേജിലേക്കുള്ള വഴിയിലൂടെ നടന്നു. അയാള്‍ ആ പ്രേമലേഖനം തുറന്നു വായിച്ചു "കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ....." പിന്നെ യാന്ത്രികമെന്നോണം അയാള്‍ ആ ദിവ്യപ്രേമത്തിനു പുറകെ നടന്നു.

അപ്പോള്‍, യാത്രയില്‍ നിന്നു പോയ എതോ ഒരു വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കികൊണ്ടു അയാള്‍ക്കു കുറുകെ കടന്നുപോയി.( എന്റെ മുംതാസ്‌ : പിന്നെയും പോയിരുന്നല്ലോ നീ ....... എന്നോട്‌ യാത്ര പറഞ്ഞ്‌ പെണുകാണാൻ ആളു വരുന്നുണ്ടെന്നു പറഞ്ഞു ...... കല്യാണം കഴിഞ്ഞോ ..... സുഖമല്ലേ..... )

57 comments:

e- പണ്ടിതന്‍ said...

ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്

http://boldtechi.blogspot.com/2008/12/blog-post_18.html

...പകല്‍കിനാവന്‍...daYdreamEr... said...

ഹഹഹ കലക്കി .. ഈ പ്രേമ പുരാണം..
മുംതാസ് ഇപ്പോഴും പ്രേമ ലേഖനങ്ങളുമായി കാമ്പസ്സില്‍ തന്നെയുണ്ട്‌...മകനോടോന്നു പറഞ്ഞേരെ...

ആശംസകള്‍.. .. :)

സുല്‍ |Sul said...

ഈ മുംതാസിനാണോ പണ്ട് പണിതത് ?(താജ്മഹലേ :))

-സുല്‍

sreeNu Guy said...

ഇതു വെറുമൊരു ഭാവന അല്ല ഇഷ്ടാ. അനുഭവിച്ചവര്‍ ധരാരാളമുണ്ട്. ഞാനുള്‍പ്പടെ.

നരിക്കുന്നൻ said...

90കളിൽ കാമ്പസുകളിൽ കത്തിക്കയറിയ പ്രണയ വിശേഷങ്ങൾ.
കൊഴിഞ്ഞ്പോയ ഒരു മുഖത്തിന് പകരം പലതിലൊന്നിനെ തിരഞ്ഞ പ്രണയകാലം... ആത്മാർത്ഥമല്ലായിരുന്നെന്ന് ഇന്ന് തോന്നുന്നെങ്കിലും ആ കാലം മറക്കാൻ കഴിയില്ല. ആ മുഖങ്ങൾ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വരവൂരാൻ, നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

ആശംസകളോടെ
നരിക്കുന്നൻ

എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ

ഗീത് said...

ഗുണപാഠം : പ്രേമം ഒരു പഴയ സ്കൂട്ടര്‍ പോലെയാണ്. ഇടയ്ക്കിടെ നിന്നു പോകും. വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ഇത്തിരി ബദ്ധപ്പെടണം.
തീരെ ഓടാതാകുമ്പോള്‍ പിന്നെ അതു കളഞ്ഞ് പുതിയതൊരെണ്ണം......
കൊള്ളാം വരവൂരാനേ.

ബിനോയ് said...

തിരക്കിട്ട് സ്മാരകം പണിയാത്തത് നന്നായി. :-)

കാന്താരിക്കുട്ടി said...

ഹ ഹ ഹ ..ഇതു നന്നായി.ഇതു പോലെ തന്നെ ആ പെൺകുട്ടിയും ചിന്തിച്ചു അല്ലേ..പ്രേമം ഒക്കെ വെറും ടൈം പാസ് !

ഉപാസന || Upasana said...

:-)))

Upasana

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിട്ടുണ്ട് വരവൂരാന്‍.
ആശംസകള്‍.

lakshmy said...

ഒരിക്കലും സ്റ്റാർട്ട് ആവാത്ത വണ്ടിയും തള്ളിക്കൊണ്ട് വേറേ കുറേ പേരും കടന്നു പോയി.

നന്നായിരിക്കുന്നു

amantowalkwith said...

എന്തൊരു practical ..ഇങ്ങനെ ആണെന്കില്‍ ഒരു പ്രശ്നവുമില്ല ..

best wishes

നവരുചിയന്‍ said...

:)

തണല്‍ said...

ഷാജഹാനിതൊന്നും അറിയേണ്ടാ കേട്ടോ..
ആട്ടേ ഈ മുംതാസിപ്പോള്‍ എവിടെയുണ്ട്..?
:)

Typist | എഴുത്തുകാരി said...

ഒരു മുംതാസ് പോയാല്‍ മറ്റൊരു മുംതാസ്. അതിനാണോ ക്ഷാമം!

കുറുപ്പിന്റെ കണക്കു പുസ്തകം said...

തത്രപ്പാടോടെ മറ്റു പ്രേമലേഖനങ്ങള്‍ ജീന്‍സ്സിന്റെ പോക്കറ്റില്‍ കുത്തിനിറച്ചു, മുഖത്തേക്കു വിരഹദുഃഖത്തിന്റെ പൊയ്മുഖം വലിച്ചുകേറ്റി നിൽക്കുപ്പോൾ,

അണ്ണാ അത് കലക്കി. ശരിക്കും ചിന്തിച്ചു, പലതും ഓര്‍ത്തു, ഇന്നേ ഇതു പോലെത്തെ മുംതാസ്മാര്‍ കാണാന്‍ വഴിയില്ല. കാരണം പ്രേമലെഖനത്തില്‍ താങ്കള്‍ പറഞ്ഞ വാക്കുകള്‍ അവള്‍ എസ് എം എസ് അയച്ചു തരും. അപ്പോള്‍ നമ്മള്‍ ആ എസ് എംസ് ഡിലീറ്റ് ചെയ്തു പുതിയ ഒരു നമ്പരിനായി പരതും. മനോഹരം വരവൂരാന്‍ മനോഹരം.

പിരിക്കുട്ടി said...

kollam k to ....'
pranaya puranam...
new year wishes

അരുണ്‍ കായംകുളം said...

എന്തായാലും ഇനി ഒരു ആലോചന വരുന്ന വരെ ഈ പ്രേമം നടക്കട്ടെ

വരവൂരാൻ said...

e- പണ്ടിതന്‍ : ക്രിസ്തുമസ്-പുതുവത്സര
ആശംസകൾക്കു നന്ദി
പകല്‍കിനാവന്‍. ഉപദേശങ്ങൾക്കു നന്ദി സമയമാവട്ടെ പറയാം
സുല്‍ |Sul : ഇവൾക്കു പണിയാൻ പറ്റിയില്ലാ
sreeNu Guy : ഇതും അനുഭവകഥയാണു
ആശംസകൾക്കു നന്ദി
നരിക്കുന്നൻ : തീർച്ചയായും നരി അതും ഒരൂ കാലം അപക്വമനസ്സുകളുടെ കാലം
ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര
ആശംസകൾക്കു നന്ദി
ഗീത ചേച്ചി:പ്രേമം ഒരു പഴയ സ്കൂട്ടര്‍ പോലെയാണ് ഗുണപാഠം ഇഷ്ടമായി
ബിനോയ് :അതെ വെറുതെ താജുമായി ഒരു മൽസര മായേനെ
കാന്താരിക്കുട്ടി : ചില നല്ല പ്രേമങ്ങൾ ഒഴിച്ചാൽ
ഒക്കെ വെറും ടൈം പാസ്
ഉപാസന : നന്ദി
രാമചന്ദ്രന്‍ :ആശംസകൾക്കു നന്ദി
lakshmy: അത്‌ എനിക്കിട്ട്‌ വച്ചതാണോ
amantowalkwith: ഒരു പ്രശ്നവുമില്ല ..
ധൈര്യമായി തൊടങ്ങിക്കോ
നവരുചിയന്‍: നന്ദി
തണല്‍ : ദിവ്യ പ്രേമമായതു കൊണ്ട്‌ അവൾ ഇപ്പോൾ എവിടെയാണൊ ആവോ. അതെ
ഷാജഹാനിതൊന്നും അറിയേണ്ടാ
എഴുത്തുകാരി : പക്ഷെ അത്‌ ഒരു ഒന്നൊന്നര മുംതാസ്സായിരുന്നു.
കുറുപ്പേ : തീർച്ചയായും പക്ഷെ നല്ല ചില പ്രണയങ്ങളുമുണ്ട്‌ യാത്ര പറയുബോൾ നെഞ്ചു പൊട്ടി പോയത്‌
പിരിക്കുട്ടി :
പുരാണം ഇഷ്ടപ്പെട്ടതറിഞ്ഞതിൽ സന്തോഷം

' ബുലോഗ്ഗത്തുള്ള എല്ലാ സുഹ്രുത്തുകൾക്കു ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ '

വരവൂരാൻ said...

അരുൺ : അയ്യോ ... കുറച്ചു പഴയ കഥയാണു അവൾ ഇപ്പോൾ അവളുടെ ഷാജഹാനോടൊപ്പം സുഖമായി കഴിയുന്നുണ്ടാവും
ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ

ഭൂമിപുത്രി said...

എല്ലാം മായ :-)

കുമാരന്‍ said...

kollaalo aval!!

വരവൂരാൻ said...

ഭൂമിപുത്രി : ശരിയാണു സർവ്വം മായ മയം
കുമാരന്‍ : അവൾ കൊള്ളാമായിരുന്നു. എവിടെയോ സുഖമായിരിക്കുന്നു എന്നു കരുതുന്നു.

വന്നതിൽ സന്തോഷം
ഐശ്വര്യപൂർണ്ണമായ ക്രിസ്തുമസ്-പുതുവത്സര ആശംസകൾ നേരുന്നു.

sereena said...

നവവത്സരാശംസകള്‍..

വരവൂരാൻ said...

sereena ഈ വഴിയെ കടന്നു പോയതിനു നന്ദി, പുതുവൽസരാശംസകൾ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ലതുകളുടെ ഒരു പുതുവത്സരമായിരിക്കട്ടേ 2009 എന്നാശംസിക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

പുതുവത്സരാശംസകള്!

വരവൂരാൻ said...

രാമചന്ദ്രന്‍, ഇ.എ.സജിം
ആശംസകൾക്ക്‌
നന്ദി.
നന്മകൾ നേരുന്നു

keerthi said...

ഇങ്ങനേയും പ്രേമിക്കാം അല്ലേ..???
നന്നായിട്ടുണ്ട്..:)

happy new year....

വരവൂരാൻ said...

കീർത്തി : പ്രേമം പലവിധം.
ആശംസകൾക്കു നന്ദി , നന്മകൾ നേരുന്നു

കുറുപ്പിന്റെ കണക്കു പുസ്തകം said...

വരവൂരാന്‍ പുതിയ പോസ്റ്റ് ഇട്ടു. വായിക്കുമല്ലോ.

മനോജ് മേനോന്‍ said...

സത്യത്തിന്‍റെ അംശം വളരെ കൂടുതലാണുമാഷേ.....നന്നായിരിക്കുന്നു

വരവൂരാൻ said...

കുറുപ്പേ നന്നായിട്ടുണ്ട്‌ ഞാൻ വായിച്ചും
മേനോൻ ഇവിടെ കണ്ടതിൽ സന്തോഷം, ആശംസകൾക്കു നന്ദി

Seema said...

ha hahaha!ithu oru onnonnara pranayam thanne...!

വരവൂരാൻ said...

സീമയുടെ " ഇതാണോ പ്രണയം " എന്ന കവിതയുടെ സംശയം ഈ ദ്യവ്യ പ്രേമം തീർത്തു എന്നു കരുതുന്നു. വന്നതിൽ സന്തോഷം. നന്ദി.

ശ്രീഇടമൺ said...

" എട്ടരക്കുള്ളെ ബസ്സ്‌ പോയാല്‍ ഒബതരക്കുള്ള ബസ്സ്‌ കിട്ടും"
കൊച്ചു കഥയിലെ വലിയ സന്ദേശം

ആശംസകള്‍....*

വരവൂരാൻ said...

ശ്രീഇടമൺ : വന്നതിൽ സന്തോഷം ഇനിയും വരണം. നന്മകൾ നേരുന്നു

hAnLLaLaTh said...

ഉള്ളില്‍ ആന്തലായ് പടര്‍ന്നു കയറിയ
ഇന്നലെയുടെ പ്രണയം മജ്ജയില്‍ വിരല്‍ തൊട്ടതായിരുന്നു
ഇത് ഇന്നിന്‍റെ പ്രണയം...!

ആശംസകള്‍...

വരവൂരാൻ said...

ഉള്ളില്‍ ആന്തലായ് പടര്‍ന്നു കയറിയ
ഇന്നലെയുടെ പ്രണയം മജ്ജയില്‍ വിരല്‍ തൊട്ടതായിരുന്നു തീർച്ചയായും അതൊരു ഭാഗ്യം തന്നെയാണു. വന്നതിൽ സന്തോഷം

Mottunni said...

please visit & leave your comment
http://mottunni.blogspot.com/

രണ്‍ജിത് ചെമ്മാട്. said...

വര്‍ത്തമാനത്തിന്റെ പ്രണയപര്‍‌വ്വം...
നന്നായി...

വരവൂരാൻ said...

രണ്‍ജിത് കണ്ടതിൽ സന്തോഷമുണ്ട്‌.

Anonymous said...

mumthaas swapnangalute raani aanu...
ennum...nithantha pranayathinte udaatha chithram...

വരവൂരാൻ said...

സബിത ഈ വഴി വന്നതിൽ സന്തോഷമുണ്ട്‌, ഇനിയും വരണം. നന്മകളൊടെ

lalrenjith said...

പലരും ഇത്തരം അനുഭവം സ്വന്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു....ഞാന്‍ ശരിക്കും ഞെട്ടി...ഇത്രയും ആത്മാര്‍ ഥതയില്ലാതെ പ്രണയലേഖനമെഴുതാന്‍ ആകുമോ....? പിന്നെ ആലോചിച്ചപ്പോള്‍ കഴിയുമെന്നു തോന്നി....

"കനവിലും നിനവിലും, കണ്ണിലും കരളിലും സ്നേഹത്തിന്റ നിറകുടമായ, എന്റേതുമാത്രമായ പ്രിയ ..." പിന്നെ ഇതു വീണ്ടും വായിച്ചപ്പോള്‍ ..ചിരിച്ചുപോയി....

നന്നായിട്ടുണ്ട്,,,,

വരവൂരാൻ said...

പ്രിയ ലാൽരൺജിത്‌ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

girishvarma balussery... said...

സത്യത്തില്‍ എനിക്ക് ഇത് വായിച്ചിട്ട് ചിരിയും , കരച്ചിലും ഒന്നിച്ചു വന്നു. എന്താണ് എന്ന് വേണ്ടാതെ ഞാന്‍ വളിച്ച ഭാവത്തില്‍ ഇരുന്നു. ഈ ആക്ഷേപ സാഹിത്യം വായിച്ചിട്ട് അവസാനം ഞാന്‍ മെല്ലെ കൈ അടിച്ചിരുന്നു എന്നാണോര്‍മ്മ. നന്നായിരിക്കുന്നു.

വരവൂരാൻ said...

ശ്രീ ബാലുശ്ശേരി : പണ്ടത്തെ " എന്തിനോ വേണ്ടിയുള്ള ഒരു പ്രണയത്തെ" കുറിച്ച്‌ എഴുതി പോയതാണു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Manikandan said...

പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു

വരവൂരാൻ said...

Manikandan : വായിച്ചതിലും അഭിപ്രായമറിയിച്ചതിലും സന്തൊഷമുണ്ട്‌

നാടകക്കാരന്‍ said...

വരവൂരാനേ...നടകക്കാരന്റെ വരവൂരാന്റെ മുംതാസ് എന്ന പോസ്റ്റ് കണ്ടില്ലേ.....

വരവൂരാൻ said...

ഞാൻ അറിഞ്ഞില്ലായിരുന്നു. നാടകക്കാരന്‍ ഇവിടെ കണ്ടതിൽ സന്തോഷം. താങ്കളുടെ ബ്ലോഗ്ഗിൽ എന്റെ പോസ്റ്റിനേ കുറിച്ചു എഴുതി കണ്ടതിൽ സന്തോഷമുണ്ട്‌

Kunjipenne - കുഞ്ഞിപെണ്ണ് said...

നല്ല മുംതാസ്‌....നന്നായി...
ജീവിതത്തിന്റെ തിരക്കിലകപ്പെട്ടുപോയി...
ഇനി ഇവിടൊക്കെക്കാണും...ഒരാളെങ്കിലും അന്വേക്ഷിച്ചല്ലൊ.....ഈച്വരാ.....

വരവൂരാൻ said...

കുഞ്ഞി : ഇനി ഇവിടൊക്കെ കണ്ടോളണം കേട്ടോ. വീണ്ടു കണ്ടതിൽ സന്തോഷം.

Suresh said...

വരവൂരാ, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍!

വരവൂരാൻ said...

സുരേഷ്‌ :കണ്ടതിൽ സന്തോഷം ഇനിയും വരണം അഭിപ്രായങ്ങൾക്ക്‌ നന്ദി

aswathi said...

എന്റെ മുംതാസ്‌ ...മുംതാസിനു പകരം വേറേ ആരും ഇതുവരെ വന്നില്ലെ വരവൂരാനേ.