Thursday, November 13

വെറുതെ ഒരു അമ്മ


അമ്മയ്ക്ക്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു, ശരീര ഭാഗത്തെ പല മുറിവുകളിൽ നിന്നു ചോരയോടൊപ്പം, പുഴുക്കളും അരിച്ചിറങ്ങുന്നുണ്ടായിരുന്നു, ചുട്ട്‌ പൊള്ളുന്ന പനിയിൽ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു, ഒരു പുതപ്പെടുത്തു ആരെങ്കിലും ഒന്നു പുതപ്പിച്ചെങ്കിൽ എന്നു അമ്മ വെറുതെ ആഗ്രഹിച്ചിരുന്നു, എല്ലിച്ച ശരിരത്തിൽ ശ്വാസം പോലും കയറിയിറങ്ങാൻ മടിച്ചിരുന്നു, ദേഹാസ്വസ്ഥതയിലും ഒറ്റപ്പെടലിലും പിന്നെ വിശപ്പിലും ദാഹത്തിലും അമ്മയുടെ കണ്ണുകൾ തലക്കുള്ളിലോള്ളം ആഴ്‌ന്നിറങ്ങികഴിഞ്ഞിരുന്നു. ഇനിയും മറയാത്ത പ്രജ്ഞയിൽ അമ്മ തന്റെ മകനും കുടുംബവും ആ വീട്ടിൽ എവിടെയൊക്കെയോ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരിന്നു, കുടാതെ ഒരു മനുഷ്യജന്മത്തിനും രണ്ടു ദിവസത്തിലൊരിക്കലെങ്കിലും ദാഹിക്കുമെന്നും ആഴ്ചയിൽ ഒരിക്കലെക്കിലും വിശക്കുമെന്നു മനസ്സിലാക്കാനുള്ള കഴിവ്‌ അവർക്കുണ്ടെന്നു അമ്മയ്ക്കു അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അമ്മ ആരെയും ആവശ്യങ്ങൾക്കായി വിളിച്ചിരുന്നില്ലാ അമ്മക്കു വാശിയായിരുന്നു....


മദേർസ്സ്‌ ഡേ എന്നു അക്കമിട്ട കലണ്ടറിന്നു താഴെ തീൻ മേശയിൽ മകനും കുടുംബവും പിന്നെ കുറച്ചു ബന്ധുക്കളും. വീട്ടിൽ പുതിയ നായയെ വാങ്ങിയതിന്റെ പാർട്ടി അഘോഷിക്കുകയാണു, ഭക്ഷണത്തിനുമേൽ ഭക്ഷണം കുത്തിനിറക്കുന്നതുകൊണ്ടായിരിക്കണം അവർ ഇടക്കിടെ ചുമച്ചുകൊണ്ടിരിന്നു.


മകന്റെ ഇടക്കിടെയുള്ള ചുമ കേട്ടിട്ടായിരിക്കണം അമയുടെ മനസ്സിൽ മകനെ കുറിച്ചുള്ള വേവലാതി ഉണ്ടായത്‌. പിന്നീടെപ്പോഴോ മകൻ നിറുത്താതെ കുത്തി കുത്തി ചുമച്ചപ്പോൾ ഉണങ്ങി വരണ്ട ശരിരത്തിൽ നിന്നു ഒരിക്കലും വറ്റാത്ത മാതൃത്യം ആകുലതയോടെ ഞെട്ടിപിടഞ്ഞു.. ആർക്കു വേണ്ടാത്തതായതു കൊണ്ടു ഉപേക്ഷീച്ച ശബ്ദം ഒരു ആർത്ത നാദമായി പിടഞ്ഞുവീണു.


കണ്ണാ... സൂക്ഷിച്ച്‌.. തൊണ്ടയിൽ കുടുങ്ങണ്ടാ....


ഞാൻ സുക്ഷിച്ചോള്ളാം അമ്മേ... മറുപടി പറയുപ്പോൾ മകന്റെ തല അഭിമാനംകൊണ്ടു ഉയർന്നുനിന്നിരുന്നു. ഇത്രയും പരിക്ഷീണിതയായിട്ടും മകനോടുള്ള അമ്മയുടെ സ്നേഹത്തിന്റെ തിവ്രതയിൽ മകൻ അഹങ്കാരത്തോടെ നിവർന്നുനിന്നു. പിന്നീട്‌ ഫൈവ്‌ സ്റ്റാർ ഹോട്ടലിൽ നിന്നു വാങ്ങിച്ച വില പിടിപ്പുള്ള ഭക്ഷണം അയാൾ പുതുതായി വാങ്ങിയ നായയുടെ വായിൽ കുത്തി തിരുകാൻ തുടങ്ങി.(പണ്ട്‌ പുഴ മാഗസ്സീനിൽ പ്രസിദ്ധിക്കരിച്ച എന്റെ ഒരു കഥ ഞാൻ ഇവിടെ വീണ്ടു പോസ്റ്റ്‌ ചെയ്യുന്നു)

34 comments:

വികടശിരോമണി said...

ഇപ്പോഴിത്തരം സത്യങ്ങൾ നിർവ്വികാരമായി കാണാൻ നാം ശീലിച്ചിരിക്കുന്നു.ആ ഓമനിക്കുന്ന നായയുടെ വിലപോലും മനുഷ്യനില്ലാത്ത ലോകത്ത്...
ആശംസകൾ!

നരിക്കുന്നൻ said...

തകർത്ത് കളഞ്ഞല്ലോ വരവൂരാൻ..
തലക്കെട്ടിന് യോജിച്ച കഥ. പക്ഷേ ഇത് കഥ മാത്രമായിരിക്കട്ടേ. പുതിയ നായയെ വാങ്ങിയ ആഘോഷത്തിനിടയിൽ അകത്ത് മുറിയിൽ വിശപ്പിന്റെ വിലയറിഞ്ഞ് കിടക്കുന്ന പഴയ ദേഹത്തെ ഓർക്കാൻ മറന്ന് പോകുന്ന പുതിയ തലമുറ. വളരെ നല്ല ഭാഷയിൽ, ചുരുക്കി മനോഹരമാക്കിയിരിക്കുന്നു ഈ കഥ.

ആശംസകൾ.

Mahi said...

ദയവു ചെയ്ത്‌ ഇങ്ങനെയൊന്നും എഴുതരുത്‌........എനിക്കതിനുള്ള.........വേണ്ട.........വേണ്ട

keralainside.net said...

This post is being listed please categorize this post
www.keralainside.net

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ക്രൂരമായ യാഥാര്‍ദ്ധ്യം..
കൂടുതലെഴുതാനാവുന്നില്ല, ക്ഷമിക്കുക.

വരവൂരാൻ said...

വികടൻ,നരി,മഹി,രാമചന്ദ്രൻ
പ്രിയ സുഹൃത്തുക്കളെ അറിയാമായിരുന്നു അഭിപ്രായങ്ങളുമായി ഈ നോവു ഹൃത്തിലേറ്റാൻ നിങ്ങളെത്തുമെന്നു. നരി പറഞ്ഞപോലെ
ഇത് കഥ മാത്രമായിരിക്കട്ടേ

അരുണ്‍ കായംകുളം said...

സത്യത്തിന്‍റെ മുഖം.
കഷ്ടം ഈ മനുഷ്യര്‍ എന്നാ നന്നാവുന്നത്?

മഴക്കിളി said...

ഇനിയും തിരിച്ചറിയപ്പെടുമോ...ഈ അമ്മമാര്‍.

ഓമന said...

Ramachandran paranja pole onnum ezhuthanavunnila. engilum
namuku snehikkam nammude ammamare.
good story.

വരവൂരാൻ said...

അരുണ്‍ ,മഴക്കിളി, ഓമന അഭിപ്രായങ്ങൾക്കു നന്ദി വീണ്ടു വരണം

smitha adharsh said...

എനിക്കറിയില്ല എന്ത് എഴുതണം എന്ന്..
മനസ്സ് ചുട്ടു..വല്ലാതെ..

മിഠായികടലാസ് said...

ഹൃദയത്തില്‍ എവിടെയോ ഒരു നീറ്റല്‍...
കഥ മനോഹരം.

വരവൂരാൻ said...

smitha adharsh,മിഠായികടലാസ്, നീറുന്ന മനസ്സിനും ഹൃത്തിനും അഭിപ്രായങ്ങൾക്കും നന്ദി

keerthi said...

ഹലോ...

ഇതു ഞാനാണേ... കാലൊടിഞ്ഞ കീര്‍ത്തി..
വയ്യാത്ത കാലും വെച്ചു ഇതു വഴി വന്നത് എന്തായാലും വെറുതെയായില്ല...
നന്നായിട്ടുണ്ട്

പക്ഷേ എന്റെ കാലൊടിയുന്നതിനു മുന്നേ അതു വഴി വന്നിരുന്നല്ലോ... മറന്നു പോയതാവും..:)

വരവൂരാൻ said...

കീര്‍ത്തി..
വയ്യാത്ത കാലും വെച്ചു ഇതു വഴി വന്നതിനു സന്തോഷം. സുഖമാവട്ടെ വേഗം.
ആ ഓർക്കുന്നു ഞാൻ "കണക്കുകൂട്ടലൊന്നും ശരിയല്ല
കാണുന്നതൊന്നും ശരിയല്ല
എന്തുകൊണ്ടാണെന്ന് അറിയില്ല
ഒറ്റക്കൊരു ഞാന്‍"
എന്നൊക്കെ പറഞ്ഞ്‌ വേദനിക്കുന്നതു കണ്ടപ്പോൾ അവിടെ െ വന്നിരുന്നതായി

പിരിക്കുട്ടി said...

kollam varavooraan...

nannayirikkunnu...

ingane sharikkum nadakkathirikkatte?

വരവൂരാൻ said...

നടക്കാതിരിക്കട്ടെ പീരിക്കുട്ടി, സ്നേഹിച്ചു, സ്നേഹിച്ചു, മരണം വരെ സ്നേഹിച്ചു, പിന്നെയും സ്നേഹിക്കാൻ ദൈവത്തോടു കൊഞ്ചുന്നവരെ നമ്മുക്കൊന്നു തിരിച്ചും സ്നേഹിക്കാം
വീണ്ടും വരണം

Sureshkumar Punjhayil said...

നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

My......C..R..A..C..K........Words said...

nalla kadha ... sorry kadhayalla ithu kaaryam thanne ... kollaam...

വരവൂരാൻ said...

Sureshkumar Punjhayil, My......C..R..A..C..K........Words.
സ്വാഗതം വന്നതിൽ വളരെ സന്തോഷം
നന്മകളൊടെ

കുമാരന്‍ said...

ഒത്തിരി വേദനിപ്പിച്ചുവെങ്കിലും നല്ല കഥ.
ഇനിയുമെഴുതുക.

വരവൂരാൻ said...

കുമാരന്‍, സ്വാഗതം വന്നതിൽ വളരെ സന്തോഷം

ജെപി. said...

വായനാസുഖമുള്ള എഴുത്ത്
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂ‍ര്‍....

വരവൂരാൻ said...

ജെപി.സാറേ സ്വാഗതം അങ്ങയുടെ അനുഗ്രഹാശ്ശിസുകൾക്കു നന്ദി

welcome to the shadows of life said...

i love my mother

വരവൂരാൻ said...

welcome to the shadows of life.
സ്വാഗതം, വന്നതിൽ സന്തോഷം. You should love your mother, all the best.

B Shihab said...

ആശംസകൾ.

വരവൂരാൻ said...

ശിഹാബ്ജി അങ്ങയുടെ
ആശംസകൾക്കു നന്ദിയുണ്ട്‌

sukanya said...

അമ്മ കഥ ഒരുപാട് നൊമ്പരം ഉണ്ടാക്കി.

വരവൂരാൻ said...

sukanya :അമ്മ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

ജെപി. said...

nava valsaraasamsakal

വരവൂരാൻ said...

ജെ പി സാറെ ആശംസകൾക്കു നന്ദി
നന്മകൾ നേരുന്നു

girishvarma balussery... said...

ഇത് വായിച്ചിട്ട് ഞാന്‍ കരയാന്‍ മറന്നു. മരിച്ചുപോയ എന്റെ അമ്മയെ ഓര്‍ത്തു ഞാന്‍. രോഗത്തിന്റെ ദുരിത പര്‍വ്വം കടന്നുപോയ അമ്മയെക്കുറിച്ച്. പക്ഷെ എനിക്ക് ഒരു വരണ്ട ചിരി ചിരിക്കാതെ പോകാന്‍ വയ്യ വരവൂരാന്‍. എല്ലാം നഷ്ടപെടുത്തി " മുന്നേറുന്ന" ഇന്നന്റെ സന്താനങ്ങളെ ഓര്‍ത്തു . എന്തൊക്കെ നേടിയാലും അവര്‍ നഷ്ടപെടുത്തിയതെന്തോക്കെ.

വരവൂരാൻ said...

ശ്രീ ബാലുശ്ശേരി "എന്റെ അമ്മയെ ഓര്‍ത്തു ഞാന്‍. രോഗത്തിന്റെ ദുരിത പര്‍വ്വം കടന്നുപോയ അമ്മയെക്കുറിച്ച്." താങ്കളുടെ കമന്റ്സ്സ്‌ എന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചും, വായിച്ചതിനു അഭിപ്രായം പറഞ്ഞത്തിനു ഒത്തിരി നന്ദിയുണ്ട്‌