Monday, October 13

രക്ഷസ്സിന്റെ തറ

തറവാട്ടുവളപ്പിൽ വടക്കേ അറ്റത്ത്‌, വെട്ടുകല്ലുകൾ ഇളകി, അതിരുകൾ തകർന്ന്, കരിയിലകളാൽ മൂടി, മൺപുറ്റുകൾ ഉയർന്ന്, ഉറുബും, ചെറുപ്രാണികളും നിറഞ്ഞ്‌, ഒറ്റപ്പെട്ട ഒരു മൺ തിട്ട്‌. അതിൽ പ്രത്യകിച്ച്‌ ഒരു രുപവുമില്ലാത്ത, പച്ചപ്പുപിടിച്ച ഒരു കരിക്കൽ പ്രതിമ. അതിനെ പകുതിയോളം മറച്ചു പടർന്നു നിൽക്കുന്ന ഒരു തെച്ചി മരം.

മുക്കാൽ ഭാഗത്തോളം ആഫ്രിക്കൻ പായൽ കവർന്നെടുത്ത, പകുതിമാത്രം തെളിഞ്ഞ വെള്ളമുള്ള അബലകുളത്തിൽ, ഒന്നു മുങ്ങി നിവർന്ന്. ശ്രീകോവിൽ ചിതലെടുത്തു തുടങ്ങിയ, കൽ വിളക്കിൽ ഒരു തിരി മാത്രം തെളിയാറുള്ള, തേവരുടെ അബലത്തിൽ തൊഴുത്‌. കുടവയറൻ നബൂതിരി എറിഞ്ഞു തന്ന പ്രസാദം നെറ്റിയിലും, തുളസിക്കതിർ ചെവിയിലും തിരുകി. വയൽ വരബിലൂടെ അവളുടെ കൈയും പിടിച്ച്‌ ഒരോട്ടം.

തോട്ടുവക്കിൽ ഉയർന്നു നിൽക്കുന്ന കൈതോലകളുടെ ഇടയിലൂടെ, ബാക്കിയായ വെള്ളത്തിൽ ചെറുമൽസ്യങ്ങളെ കൊത്തിതിനുന്ന കൊറ്റികളെ പറത്തിവിട്ട്‌. തഴുതാമയും,തിരുതാളിയും,ആടലോടവും നിറഞ്ഞുനിൽക്കുന്ന വേലിപടർപ്പിനിടയില്ലുടെ, അവളോടോപ്പം, രക്ഷസ്സിന്റെ തറയുടെ പിന്നിലെ തെച്ചിമരത്തിന്റെ താഴേക്ക്‌, ഉയർന്നു താഴുന്ന നെഞ്ചിടിപ്പോടെ, ഒരു മിന്നായം പോലെ..

അകലെ പടിഞ്ഞാറൻ കുന്നിന്റെ ചായ്‌വിൽ സുര്യൻ അപ്പോൾ പകുതി മറയാൻ തുടങ്ങുകയാവും. വിരിഞ്ഞു തുടങ്ങുന്ന രാത്രി പുഷ്പങ്ങളുടെ സുഗന്ധം അവിടെ നിറഞ്ഞു തുടങ്ങിയിടുണ്ടാവും. ഇരുൾ വീണു തുടങ്ങുന്ന പറബിലും, തെച്ചി മരത്തിനു മുകളിലെ തൂക്കണാം കിളിയുടെ കൂട്ടിലേക്കും നോക്കി, അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ എത്തും. അപ്പോഴക്കും അവളുടെ കാൽപാദത്തിൽ നിന്നു പാദസ്വരങ്ങളെ തഴുകികൊണ്ട്ന്റെ കൈ മുട്ടോള്ളം മാത്രമുള്ള അവളുടെ പാവാട കടന്ന് മുകളിലേക്ക്‌ കയറുന്നുണ്ടാവും. ഈറൻ മാറാത്ത വിടർത്തിയിട്ട മുടിയിഴകളിൽ നിന്ന് അവളുടെ കണ്ണിലുടെ, കവിളിളുടെ, കഴുത്തിലുടെ, സഞ്ചരിച്ച്‌ ചുണ്ടുകൾ അവളുടെ മാറിടത്തിലെത്തിയുട്ടുണ്ടാവും. നന്നുത്ത പൊക്കിൾകൊടിയിൽ നിന്നു തുടങ്ങി നിമനോനതങ്ങൾ തേടി കൈകൾ അതിവേഗം ചലിച്ചുകൊണ്ടിരിക്കും. ഒടുവിൽ വാടിയ ആബൽ പൂവുപോൽ നെഞ്ചിലെക്ക്ത്തുന്ന അവളെയും കൊണ്ട്‌ തെച്ചിമരത്തിനു താഴെയുള്ള കരിയിലകളിൽ അമരും.

മുകളിലെ കൂട്ടിൽ ശ്വാസം അടക്കി പിടിച്ച്‌ തൂക്കണാം കിളികൾ മോബൈയിൽ ക്യാമറ ഓൺ ചെയ്തിട്ടുണ്ടാവും. റെക്കോർഡ്‌ ചെയ്തു ബ്ലു ടുത്തിലുടെ ഫയ്ല ട്രാൻസ്സ്ഫർ ചെയ്യാൻ.

കോടമഞ്ഞു വീഴാൻ തുടങ്ങുന്ന നാട്ടുവഴിയിലുടെ, കൈതോലകളുടെ സുഗന്ധം പരത്തുന്ന കാറ്റിൽ, എതിരെ വരുന്ന കാൽപെരുമാറ്റങ്ങളിൽ ഭയന്ന് പതുങ്ങി പതുങ്ങി. അവളെ വീട്ടിൽ കൊണ്ടുചെന്നാക്കും. അകത്തേക്കു പേടിച്ചു പേടിച്ചു നടന്നു കയറി, കാലും മുഖവും കഴുകി, ഹോംവർക്കിനുള്ള പുസ്തക്കങ്ങളുമായി, ഉമറത്തു കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ, നാമം ജപിച്ചിരിക്കുന്ന മുത്തശ്ശിക്കു പിന്നിൽ, അവൾ എത്തുനതു വരെ ആ വീടിന്റെ പടിപ്പുരയിൽ തന്നെ പതുങ്ങി നിൽക്കും.

അപ്പോഴേക്കും കായ്ക്കറി കണ്ടം കടന്ന് മുത്തശ്ശന്റെ വിളി ഉയർന്നിട്ടുണ്ടാവും, കയ്യിൽ ഒരു നുള്ളു ഭസ്മവുമായി എന്റെ നെറ്റിയിൽ തൊടാൻ കാത്തിരിക്കുന്ന മുത്ത്ശ്ശനെ ഭയന്ന് വീട്ടിലേക്കു അതിവേഗം പായും. കാൽമുട്ടിലും കൈമുട്ടിലും പൊടിഞ്ഞു വന്ന ചെറിയ മുറിവുകളിൽ മഞ്ഞ്‌ അപ്പോൾ നിറ്റലുകളുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടാവും.

25 comments:

തറവാടി said...

കൗമാരം.

രണ്‍ജിത് ചെമ്മാട് said...

എവിടെയോ ഒരു വെള്ളിടി വെട്ടി....

വരവൂരാൻ said...

തറവാടി, ഈ വഴിക്കു ആദ്യമായാണല്ലോ, സ്വാഗതം. രണ്‍ജിത് ചെമ്മാട്, വെള്ളിടി വെട്ടാനുള്ളതല്ലേ ജീവിതം. വന്നതിൽ സന്തോഷം

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

വരവൂരാൻ said...

ബഷീര്‍ വെള്ളറക്കാട്‌, പ്രിയ ഉണ്ണികൃഷ്ണന്‍ സ്വാഗതം - വന്നതിൽ സന്തോഷം

Mahi said...

അക്ഷര പിശകുകള്‍ ഉണ്ട്‌.വരവൂരാനെ അവള്‍ ഇപ്പോള്‍ എവിടെയാണ്‌.ഉള്ളിലെ മഞ്ഞിന്‍ തുള്ളികള്‍ ഇപ്പോഴും നീറ്റാറുണ്ടൊ ആ മുറിവുകളെ ? ഉണ്ടാവണം ഇല്ലാതെ……..

പിരിക്കുട്ടി said...

nalla thurannezhuthu...
aarum ingane ezhuthilla...
varavooraan kollatto

വരവൂരാൻ said...

അക്ഷര പിശകുകള്‍ മാറുന്നിലല്ലോ മഹി, എത്ര ശ്രമിച്ചാലും, ഞാൻ ശ്രദ്ധിക്കാം. പണ്ടേ വിളക്കും പൂജയുമില്ലാത്ത തറയിൽ പിന്നീട്‌ പണിക്കരെ കൊണ്ട്‌ രാശിവെച്ചു നോക്കിയപ്പോൾ ദൈവസാനിധ്യവുമില്ലാന്ന് കണ്ടെത്തി, അനിവാര്യമായ ചില സാനിധ്യത്തിന്റെ അഭാവത്തിൽ രക്ഷസ്സിന്റെ തറയൊടൊപ്പം അവളും എവിടെയോ പോയി മറഞ്ഞു

ഈ ബൂലോഗ്ഗരോട്‌ ഞാനെന്തിനാ ഒളിക്കുന്നേ പീരിക്കുട്ടീ വന്നതിൽ സന്തോഷം

K Vinod Kumar said...

hello; hahahaaa
oru vallatha real touch

വരവൂരാൻ said...

Vinod Kumar, വന്നതിൽ സന്തോഷം

മഴക്കിളി said...

സുഖമുള്ള വരികള്‍....മനോഹരമായി അവതരിപ്പിച്ചു...(മൊബൈലും ബ്ലുടൂത്തും..ഇംഗ്ലീഷ് പദങ്ങള്‍ വേണ്ടായിരുന്നു...)‍

വരവൂരാൻ said...

മഴക്കിളി, വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം

മഴയുടെ മകള്‍ said...

kollam keto...

skuruvath said...

എന്റെ വീട് പെരുവല്ലൂരില്‍ , സജീഷ്
താങ്കളുടെ ബ്ലോഗ് പരിചയപ്പെട്ട് തുടങ്ങുന്നു.
ചില്ലക്ഷരങ്ങള്‍ ശരിയാക്കിയാല്‍.. വായിക്കാന്‍ സുഖം

വരവൂരാൻ said...

മഴയുടെ മകള്‍, skuruvath, വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം

maithreyi said...

മലയാളം നിലനിന്നു പോകുന്നത്‌ നിങ്ങൾ പ്രവാസികൾ കാരണമാണ്‌.നന്ദി,വരവൂരാൻ!ഇനിയും കാണാം.

വരവൂരാൻ said...

maithreyi സ്വാഗതം. വന്നതിലും, അഭിപ്രായം അറിയിച്ചതിലും സന്തോഷം

പെണ്‍കൊടി said...

കൊള്ളാം ..
വീണ്ടും കാണാം..

- പെണ്‍കൊടി

മേഘമല്‍ഹാര്‍ said...

ഇനിയും കാണാം.

വരവൂരാൻ said...

പെണ്‍കൊടി, മേഘമല്‍ഹാര്‍, അഭിപ്രായങ്ങൾക്കു നന്ദി വീണ്ടു വരണം

Radhika Nair said...

wow..nostalgic. It reminds me ma grandpa n the ancestral home..

വരവൂരാൻ said...

രാധിക സ്വാഗതം, വന്നതിൽ സന്തോഷം

girishvarma balussery... said...

വരികളില്‍ അവസാനം വരെ ഗൃഹാതുരത്വം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യം കുറെ വരികളുടെ കൂടെ ഞാനും ഒഴുകി പോയിരുന്നു. മൊബൈല്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു പോയി. അതൊരു സത്യം. ഇന്നിന്റെ സത്യം. എല്ലാം ഓര്‍മ്മപെടുത്തല്‍ ആണല്ലോ ഒരു കലാകാരന്റെ കര്‍ത്തവ്യം. നന്നായിരിക്കുന്നു.

വരവൂരാൻ said...

ശ്രീ ബാലുശ്ശേരി ഒത്തിരി നന്ദിയുണ്ട്‌ ഈ അഭിപ്രായങ്ങൾക്ക്‌