Saturday, October 4

നോട്ടം


വെളുത്ത കണ്ണിൽ നിന്നു
കുറെ കറുത്ത നോട്ടങ്ങൾ
കണ്ണിൽ കൊള്ളാതെ
ഇന്ന് ന്റെ കരളിൽ കൊണ്ടു.

ഇപ്പോൾ

കുറെ മാഞ്ഞു പോയ നിലാവും
കുറെ മാഞ്ഞു പോയ കിനാവും
കുറെ നേർന്നുപോയ പുഴയും
കുറെയേറെ മണൽപരപ്പും
വിളറിവെളുത്ത ആകാശവും
ഒരു ഏക താരവും
പിന്നെ ഈ ഞാനും
മാത്രം

24 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കവിത നന്നായിട്ടുണ്ട്‌
Ot
(ചിറ്റണ്ട വരവൂര്‍ അല്ലേ വരവൂരാന്‍ ?)

welcome to the shadows of life said...

കുട്ടികവിത് കൊള്ളാം

ലതി said...

കണ്ണിലും
കരളിലും
കൊള്ളുന്ന
നല്ല
നോട്ടങ്ങളുടെ
കുറവാണ്
പ്രശ്നം.
ഒരു
അക്ഷരപ്പിശക്.
തിരുത്തണേ..
ആശംസകള്‍.

GURU - ഗുരു said...

നന്നായി...

rafeek said...

varavooran parichayppettathil valare santhoshamm...

Mahi said...

ഇഷ്ടപ്പെട്ടു ഈ നോട്ടത്തെ.അവസാനത്തെ വരികളില്‍ വല്ലത്ത ഒരു ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനവരി മാത്രം മതീല്ലോ കറുത്ത നോട്ടത്തെ ഇല്ലാതാക്കാന്‍ :)

വെളുത്ത കണ്ണോ???

വരവൂരാൻ said...

ബഷീര്‍ വെള്ളറക്കാട്‌, welcome to the shadows of life,ലതി,GURU - ഗുരു, rafeek,Mahi,പ്രിയ ഉണ്ണികൃഷ്ണന്‍ എന്നും സ്വാഗതം - വന്നതിൽ സന്തോഷം.
ബഷീര്‍ ചിറ്റണ്ട വരവൂര്‍ തന്നെ
പ്രിയ ഉണ്ണികൃഷ്ണന്‍ " വെള്ളുത്ത കണ്ണിൽ" എന്ന് ഉദ്ദേശിച്ചത്‌
സ്വന്തം മെന്നു കരുതിയവരുടെ അപരിചിതത്യം മാണു

rafeek wadakanchery said...

ആരും നോക്കാനില്ലാതെ ,ആരെയും നോക്കാനില്ലാതെ ജീവിക്കുമ്പോള്‍..ഒരു കറുത്തനോട്ടം എങ്കിലും പ്രതീക്ഷിക്കാം അല്ലേ..

girishvarma balussery... said...

നന്നായിരിക്കുന്നു............

മേഘമല്‍ ഹാര്‍ said...

നന്നായി എഴുതിയിരിയ്ക്കുന്നു.

വരവൂരാൻ said...

rafeek, girishvarma balussery, മേഘമല്‍ ഹാര്‍ കണ്ടതിൽ സന്തോഷം, വീണ്ടും വരണം

K Vinod Kumar said...

വിളറിവെളുത്ത ആകാശവും
ഒരു ഏക താരവും
പിന്നെ ഈ ഞാനും
മാത്രം

nannaayirikkunnu

വരവൂരാൻ said...

K Vinod Kumar കണ്ടതിൽ സന്തോഷം,

GURU - ഗുരു said...

ഒരു ഏകതാരകം പ്രയോഗം ശരിയാണൊ?

വരവൂരാൻ said...

ഗുരുജി വന്നതിലും, അഭിപ്രായം അറിയിച്ചതിലും. സന്തോഷം

Malayalee said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

വെള്ളത്തൂവൽ said...

ദ്വയമെന്നതുമേകം,ഇഹപര ദുഃഖം കേവലം മർത്യചിന്തെയെന്നറിയുക, ഏകമെന്നത് സത്യവും.ഏകമേവം നിത്യം, ദ്വയമേവപൂജ്യം പത്നി വിരാചിതം ഗേഹം.

വരവൂരാൻ said...

വെള്ളത്തൂവൽ, വന്നതിലും, അഭിപ്രായം അറിയിച്ചതിലും സന്തോഷം

ബൈജു സുല്‍ത്താന്‍ said...

കവിത നന്നായിരിക്കുന്നു.

(ഒരു പഴയ ചിറ്റണ്ടക്കാരനാണ്‌ ഞാനും)

വരവൂരാൻ said...

സുല്‍ത്താന്‍ ആശംസകൾക്കു നന്ദിയുണ്ട്‌.
വരവൂർ - ചിറ്റണ്ട ക്കാരനായിരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്‌

girishvarma balussery... said...

പാതി കണ്ണടച്ച് കൊണ്ട് ഞാന്‍ ഇത് വീണ്ടും മനസ്സില്‍ വായിക്കാന്‍ നോക്കി.. ഒടുവില്‍ അറിഞ്ഞു .. കണ്ണു നനയുന്നുവോ?

girishvarma balussery... said...
This comment has been removed by the author.
വരവൂരാൻ said...

ശ്രീ ബാലുശ്ശേരി ഒത്തിരി നന്ദിയുണ്ട്‌ ഈ അഭിപ്രായങ്ങൾക്ക്‌