Saturday, September 20

മഴയൊന്നു പെയ്തക്കിലെന്ന്


കാറ്റിനോടോപ്പം എത്തിയ മഴ കാറ്റാടി മരത്തിന്റെ ചില്ലകളിൽ ചാഞ്ചാടി കളിച്ചു.... പറന്നു വന്ന് മര ചിലയിൽ ഇരുന്ന മഞ്ഞകിളിയെ ആടിയുലച്ചു പറത്തിവിട്ടു..... പൂമരത്തിന്റെയും മാവിന്റെയും ചില്ലകളെ തമ്മിലുരസി കിന്നരിപ്പിച്ചു..... സ്ക്കുളിലെ നവാഗതരായ ഞങ്ങളുടെ മേൽ ജനലിലുടെ മഴ തുവലായും, മുകളിൽ നിന്നു ചോർച്ചയായും വീണു നനച്ചു.... ക്ലാസ്സിലേക്ക്‌ എത്തേണ്ട കുമാരൻ മാഷെ മഴ തുള്ളി കൊണ്ട്‌ സ്റ്റാഫു റുമിൽ തന്നെ തടഞ്ഞു നിറുത്തി..... സ്ക്കുൾ വിട്ട്‌ ‌ പോകുന്ന ഞങ്ങളുടെ കുടയെ കാറ്റിനെ കൊണ്ട്‌ മാടിവെച്ച്‌ പുത്തൻ ഉടുപ്പും പുസ്തകങ്ങളും വെള്ളത്താൽ ആറാടിപ്പിച്ചു...... നാട്ടു വഴിയിലെ കുഴിയേത്‌, വഴിയേത്‌, എന്നറിയാതെ ഞങ്ങളെ പറ്റിച്ചു.... മുറിച്ചു കടക്കേണ്ട ചെറു ചാലുകളെ കുത്തിയൊലിപ്പിച്ചു പേടിപെടുത്തി.... വരബുകളിൽ വഴുക്കലുണ്ടാക്കി.... പച്ച നെൽപാടങ്ങളിലെ നെലോലകളെ കൊണ്ട്‌ കാൽ വെള്ളയിൽ കീറലുണ്ടാക്കി.... പാദരക്ഷകളിൽ നിന്ന് ചെളിയുടെ പൂത്തിരിയുണ്ടാക്കി.... വീട്ടിൽ ചെന്നുകയറിയ ഞങ്ങൾക്ക്‌, പുത്തൻ ഉടുപ്പും പുസ്തകങ്ങളു നനച്ചതിനും വഴിയിൽ വീണുപോയതിനുമുള്ള ചുരൽകഷായമേകുമാറാക്കി..... രാത്രിയിലുറക്കത്തിൽ ജനലിലുടെ ഇടിമിന്നലായി.... പേടിപെടുത്തുന്ന ഇടിമുഴക്കമായി.

എന്നിട്ടും പിറ്റേന്ന് സ്ക്കുളിൽ പോകുപ്പോൾ ഞങ്ങളൊക്കെ കൊതിച്ചു നീ ഒന്നു വന്നക്കിലെന്ന്

മഴയൊന്നു പെയ്തക്കിലെന്ന്

10 comments:

Mahi said...

എത്ര പെയ്താലും തോരാതെ ചില ഓര്‍മകള്‍.........അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക

രണ്‍ജിത് ചെമ്മാട്. said...

നന്നായിരിക്കുന്നു.

രണ്‍ജിത് ചെമ്മാട്. said...

മാഷേ നന്നായിരിക്കുന്നു.

വരവൂരാൻ said...

മഹി കണ്ടതിൽ സന്തോഷം, ഞാൻ ശ്രദ്ധിക്കാം, വീണ്ടും വരണം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല പോസ്റ്റ്.

Magic Bose said...

അടീടെ വേദനയും മഴനല്‍കുന്ന സുഖവും ഏതാ കൂടുതല്‍ സുഖം

ഗീതാഗീതികള്‍ said...

പുത്തനുടുപ്പല്ല അണിഞ്ഞിരിക്കുന്നതെങ്കില്‍,
പുസ്തകം കൈയിലേന്തണ്ടെങ്കില്‍,
മഴ നനയുന്നതൊരു ഹരം തന്നെ....

(പണ്ട് മഴയത്ത് വഴിയില്‍ നീര്‍ക്കോലി കാണുമെന്നതായിരുന്നു പേടി)

welcome to the shadows of life said...

mashe ayyo sorry chettanno uncle enno enna vilikkanam ,
i am a new comer in blog world ,

thankyou for your valuable feed back visit again and happy ramsan shafeek

shafeek said...

thankyou chetta happy ramsan

വരവൂരാൻ said...

രണ്‍ജിത് ചെമ്മാട്,രാമചന്ദ്രന്‍ വെട്ടിക്കാട്ട്,Magic Bose, ഗീതാഗീതികള്‍,welcome to the shadows of life, shafeek, നന്ദി. അഭിപ്രായങ്ങളുടെ മഴ പെയ്യിച്ചതിനു