Friday, September 12

അറിയാതിരിക്കാൻ ആവാത്തത്‌


ചിലതൊക്കെ അറിയാതെ പോകുന്നു, ചിലതൊക്കെ അറിഞ്ഞിട്ടു അറിയാതെ പോകുന്നു, പക്ഷെ ..... ചിലതു അറിയാതെ പൊകുന്നേയില്ലാ, അറിഞ്ഞിട്ടു അറിയാത്ത പോലെ ആവുന്നേയില്ലാ എന്തെക്കിലും മൊക്കെ ചെയ്യണം ... അബലത്തിലെക്കിലും ഒന്നു പോകണം.... ഭാര്യയും കുഞ്ഞുമൊരിടത്ത്‌.... അച്ചനും അമ്മയും മറ്റൊരിടെത്ത്‌.... കൂടെ പിറപ്പു വേറെരിടത്തു.... അങ്ങു നാട്ടിൽ അലാതെ ഞാനും .... ഇന്നു ഓണമാണു.... തിരുവോണം
വേദനയാവാതെ.... നല്ല ഓർമ്മകളൊടെ ആഘോഷിക്കണം ....

കാക്കയുടെ കാലിൽകെട്ടി പൊതിചോറു കൊടുത്തയ്ക്കാമെന്നു മോൻ പറഞ്ഞിട്ടുണ്ട്‌....

കാത്തിരിക്കാം.... നാലുക്കുട്ടം കറികളും കുറച്ചു കണ്ണിരും ചേർത്തു കഴിക്കണം ... ഓണ സദ്യാ

എല്ലാ പ്രവാസികൾക്കും ഓണാശംസകൾ

7 comments:

നരിക്കുന്നൻ said...

എല്ലാവർക്കും എന്റെ ഓണാശംസകൾ

ഗീതാഗീതികള്‍ said...

തിരുവോണ സദ്യ സന്തോഷത്തോടെ ഉണ്ടു എന്ന പ്രതീക്ഷയോടെ.......

Mahi said...

അര്‍ജന്റ്‌ ഷിപ്മെന്റ്‌ കാരണം ഞാനും തിരക്കിട്ട്‌ ഓടുകയായിരുന്നു ഡാറ്റയുടെ പിന്നലെ.അതിനിടിയില്‍ ഒരു തിരുവോണം കഴിഞ്ഞുപോയ്‌.പ്രവാസത്തിന്റെ നാള്‍വഴിയില്‍ ആരും കാത്തിരുന്നില്ല.വിഷു വരും വര്‍ഷം വരും തിരുവോണം വരും ഓരൊ തളിരിനും പൂ വരും കായ്‌ വരും അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാമല്ലെ സഖീ എന്ന്‌ മനസ്‌ അറിയുന്നു

വരവൂരാൻ said...

നരിക്കുന്നൻ, ഗീതാഗീതികൾ, മഹി, എല്ലാവർക്കും നന്മകൾ വരട്ടെ, വന്നതിൽ സന്തോഷം

കുഞ്ഞിപെണ്ണ് - Kunjipenne said...

വിഷമിക്കാതിരിക്കൂ...

കുഞ്ഞിപെണ്ണ് - Kunjipenne said...

വിഷമിക്കാതിരിക്കൂ..ഈ വേഡ് വെരിഫിക്കേഷന്‍ ഒരു പൊല്ലാപ്പാണ്..

വരവൂരാൻ said...

കുഞ്ഞിപെണ്ണ് വന്നതിൽ വളരെ സന്തോഷം,