Monday, September 1

നോവാതിരിക്കാൻ


പിരിയാം നമുക്കിനി
ഓർമ്മകൾ ബാക്കിയാക്കി
ഒരുവേള പോലും നോവാതിരിക്കാൻ
മറക്കാം എല്ലാം മറക്കാം

മടങ്ങി പോവുകാ നീ വന്ന വഴിയേ
ഒരു മാത്രപോലും മനസ്സിലുണരാതെ
മറഞ്ഞേ പോവുകാ

കടകണ്ണിൽ ഒരു നോട്ടം കരുതിവെച്ചു
വഴി കണ്ണു മായി കാത്തിരിക്കാതിരിക്കുക
കനലെരിയും മനസ്സിൽ നിന്നറിയുക
അകന്നുപോകുന്നതിലാണു അർത്ഥം

നിനക്കായി ഹോമിക്കാൻ
ഇനി ഒന്നും ബാക്കിയിലെന്നറിയുക
നടക്കാൻ അനുവദിക്കുക
പുഴയൊഴുക്കു വഴിയിലൂടെക്കിലും

ഉറവ തേടിചെല്ലാൻ മോഹമില്ലെന്നാകില്ലും

6 comments:

രണ്‍ജിത്ത് [Ranjith.siji] said...

നല്ല കവിത

അക്ഷരക്കൂടാരം

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

നരിക്കുന്നൻ said...

നല്ല കവിത. അവസാനം ഇതും പിരിഞ്ഞു. ഇനി മറ്റൊരു കൂട്ടിലേക്ക്.

Sharu.... said...

നല്ല വരികള്‍

വരവൂരാൻ said...

രണ്‍ജിത്ത്, നരിക്കുന്നൻ, Sharu, വന്നതിൽ സന്തോഷം, വീണ്ടും വരണം, അഭിപ്രായങ്ങൾ പറയണം

lalrenjith said...

കനലെരിയും മനസ്സിൽ നിന്നറിയുക
അകന്നുപോകുന്നതിലാണു അർത്ഥം
നിനക്കായി ഹോമിക്കാൻ
ഇനി ഒന്നും ബാക്കിയിലെന്നറിയുക
എത്രയോ മനോഹരവും ...തീക്ഷവുമായ വരികള്‍ ....